കോട്ടയം ഇടുക്കി ജില്ലകളിലെ മലയോര മേഖലകള്‍ കനത്ത മഴയിൽ ഒറ്റപ്പെട്ടു. മുണ്ടക്കയം കുട്ടിക്കാനം പാത അടക്കം പാടേ തകർന്നു. തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കോട്ടയം (Kottayam) ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കാഞ്ഞിരപ്പള്ളി ടൗണും വെള്ളത്തിനടിയിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി (kanjirappally) ടൗണില്‍ വെള്ളം കയറുന്നത്. മേരി ക്യൂന്‍സ് ആശുപത്രിയും പരിസരവും വെള്ളം നിറഞ്ഞു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം (Erumeli- Mundakayam) ഭാഗത്തേക്ക് യാത്ര നിരോധിച്ചു.