പ്രാചീന ചുമർ ചിത്രങ്ങളാൽ സമ്പന്നമായ കോഴിക്കോട് മണിയൂർ മഠം ശ്രീകൃഷ്ണ ക്ഷേത്രം
Last Updated:
മണ്ണും കല്ലും പച്ചിലകളും ചേർത്ത് പ്രകൃതി ദത്ത ചായക്കൂട്ടൊരുക്കി വരച്ചെടുത്ത ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പോയകാല ചിത്രകലയുടെ പ്രശസ്തി വിളിച്ചോതുന്നവയാണ്.
advertisement
advertisement
സാധാരണ ക്ഷേത്രങ്ങളിലെ ചുവർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തവും ഏറെ പ്രത്യേകതകളുമുള്ളതാണ് ഇവിടുത്തെ ചിത്രങ്ങളെന്ന് ഈ മേഖലയിലെ പ്രമുഖർ പറയാറുണ്ട്. ശ്രീകൃഷ്ണനും കൃഷ്ണൻ്റ അവതാരങ്ങളുമാണ് ചിത്രങ്ങളിലെ പ്രതിപാദ്യം. ക്ഷേത്ര ശ്രീകോവിലിനു ചുറ്റും തലയുയർത്തി നിൽക്കുന്ന ചിത്രങ്ങൾക്ക് മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ചിത്രങ്ങൾ കാണാനും പഠനവിധേയമാക്കാനും നിരവധി പേരാണ് ഇവിടെയെത്താറുള്ളത്.
advertisement
ക്ഷേത്രത്തെ ഒരു ചിത്ര സങ്കേതമാക്കി മാറ്റാനാണ് നാട്ടുകാരുടെയും ശ്രമം. മണ്ണും കല്ലും പച്ചിലകളും ചേർത്ത് പ്രകൃതി ദത്ത ചായക്കൂട്ടൊരുക്കി വരച്ചെടുത്ത ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പോയകാല ചിത്രകലയുടെ പ്രശസ്തി വിളിച്ചോതുന്നുണ്ട്. ചിര പ്രാചീനമായ ചുമർ ചിത്രങ്ങൾ സംരക്ഷിച്ചു നിർത്തുന്നതിന് പുരാവസ്തു വകുപ്പും മുന്നോട്ട് വന്നത് നാടിന് പ്രതീക്ഷ നൽകുന്നുണ്ട്.
advertisement
advertisement
advertisement