കൊടികുത്തിമലയില്‍ നിന്ന് ഇനി സൂര്യോദയവും സൂര്യാസ്തമവും കാണാം... സന്ദർശന സമയം മാറ്റി സബ്ജക്ട് കമ്മിറ്റി
Last Updated:
"കൊടികുത്തിമലയെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റും. സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ കൂടുതല്‍ സൗകര്യങ്ങളും ഒരുക്കും."
advertisement
വിനോദ സഞ്ചാരികൾക്ക് കൊടികുത്തിമലയില്‍ നിന്ന് ഇനി സൂര്യോദയവും സൂര്യാസ്തമവും കാണാം. ഇതിനായി നിലവിലെ പ്രവര്‍ത്തന സമയം പുന: ക്രമീകരിക്കും. ഇനി മുതല്‍ രാവിലെ 5.30 മുതല്‍ വൈകുന്നേരം 7മണി വരെയായിരിക്കും കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ പ്രവര്‍ത്തന സമയം. നിലവില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെയായിരുന്നു പ്രവര്‍ത്തന സമയം.
advertisement
advertisement
മേഖലയിൽ ബട്ടർഫ്ലൈ പാർക്കും തുടങ്ങും. വിവിധ പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി പ്രത്യേക ഇനം ചെടികളും മരങ്ങളും ഇതിനായി നട്ടു പിടിപ്പിക്കാനും തീരുമാനം ഉണ്ട്. വനം മന്ത്രിക്ക് പുറമെ സബ്ജക്ട് കമ്മിറ്റി അംഗങ്ങളായ എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിളളി, നജീബ് കാന്തപുരം, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് കൊടികുത്തിമലയിലെത്തിയത്.