കോട്ടയം കണമലയിൽ ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Last Updated:
സംഭവത്തിൽ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി
1/5
 കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കോട്ടയം കണമല ശബരിമല പാതയിലാണ് ദാരുണ സംഭവം. ചാക്കോച്ചൻ പുറത്തേൽ (65) ആണ് മരിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

advertisement
2/5
 മരിച്ചയാള്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. പരിക്കേറ്റയാള്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.

3/5
 കണമല അട്ടിവളവിന് സമീപം രാവിലെയാണ് ആക്രമണം. പ്ലാവനാക്കുഴി തോമസിനാണ് ഗുരുതരപരിക്കേറ്റത്. പരിക്കേറ്റയാളെ പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇയാളുടെ കാലുകള്‍ക്ക് സാരമായ പരിക്കേറ്റു.

4/5
 സംഭവത്തിൽ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. പ്രദേശവാസികൾ വാഹനങ്ങൾ തടഞ്ഞു.

5/5
 ആക്രമണകാരിയായ കാട്ടുപോത്തിനെ ഉടൻതന്നെ വെടിവെച്ച് കൊല്ലാൻ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ കളക്ടർ അടിയന്തരമായി ഉത്തരവിടണമെന്ന് കിഫ ആവശ്യപ്പെട്ടു.

'മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്; മാറാട് കലാപവും ബാബരി വിഷയവും രണ്ടാണ്': ഖലീൽ ബുഖാരി തങ്ങൾ

  • മാറാട് കലാപം വീണ്ടും ചർച്ച ചെയ്ത് ജനങ്ങളുടെ മനസ്സ് വേദനിപ്പിക്കരുതെന്ന് ഖലീൽ ബുഖാരി തങ്ങൾ

  • മാറാട് കലാപം എല്ലാവരും മറന്നുതുടങ്ങിയ വിഷയമാണെന്ന് ബാബരി വിഷയവുമായി താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു.

  • എറണാകുളം ജില്ലയുടെ വികസനത്തിന് പുതിയ ജില്ല, എഡ്യു ഹബ്, മെഡിക്കൽ കോളേജ് നവീകരണം നിർദേശിച്ചു.

View All
advertisement