ഇടുക്കിയിൽ വിവാഹത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. ചിന്നക്കനാലിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കടുക്കുവാൻ തമിഴ്‌നാട്ടിലെ ശിവകാശി മുത്തുനഗറിൽ നിന്നും എത്തിയവരുടെ വാഹനമാണ് കത്തി നശിച്ചത്.
advertisement
2/5
ബോഡിമെട്ടിന് താഴെ ഏഴാമത്തെ ഹെയർപിൻ വളവിൽ വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെയാണ് വാഹനം കത്തി നശിച്ചത്. രാമലക്ഷമി, മക്കളായ സുരേഷ്, ബാബു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
advertisement
3/5
കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ഇവർ വാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപെടുകയായിരുന്നു.
advertisement
4/5
കുരങ്ങിനി പോലീസ് സ്ഥലത്ത് എത്തി മൂന്നുപേരേയും സർക്കാർ ആശിപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇവർ ആശുപത്രി വിട്ടു.
advertisement
5/5
സെഡാൻ വിഭാഗത്തിൽപ്പെട്ട കാറാണ് അഗ്‌നിക്ക് ഇരയായത്. ഷോർട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രഥമിക നിഗമനം.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.
ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.
സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.