'കിംഗ് ഓഫ് ദി റോഡ്' തലസ്ഥാന നഗരിയിൽ എത്തിയപ്പോൾ...
Last Updated:
ലോകം യുദ്ധത്തിൻ്റെ ഭീകരതയിൽ നിൽക്കുമ്പോൾ ജനിച്ച മനുഷ്യൻ. അതിൻ്റെ എല്ലാ ദുരവസ്ഥയും കണ്ടുവളർന്ന ബാല്യം. എന്നാൽ ദയയും അനുകമ്പയും മുഖമുദ്രയാക്കിയ മനുഷ്യൻ. അതാണ് വിം വെൻഡേർസ്.
1970കളിലെ ന്യൂ ജർമ്മൻ സിനിമ മൂവ്മെൻ്റിൻ്റെ പ്രധാന ഘടകമായി മാറിയ വ്യക്തി. അമ്പത് വർഷത്തിലധികമായി തുടരുന്ന യാത്രയിൽ ജീവിതത്തിൻ്റെ പല മേഖലകളും തൻ്റെ ഫ്രെയ്മുകളിലൂടെ കാണികളിലേക്കെത്തിച്ച വിം വെൻഡേർസ്. ജനിച്ചത് ജർമ്മനിയിലെ ഡൂസൽഡോർഫ് എന്ന പട്ടണത്തിൽ. ഇഷ്ട സംവിധായകരിൽ ഒന്ന് ജപ്പാൻ സംവിധായകനായ യാസുജിറോ ഓസു. ആ സ്വാധീനം വന്ന് നിൽക്കുന്നത് ‘പെർഫക്ട് ഡെയ്സി’ലും.
advertisement
ലോക സിനിമയെ ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ സിനിമ പ്രേമികൾക്ക് ഫെബ്രുവരി 5 മുതൽ മാർച്ച് 1 വരെ അവിസ്മരണീയ ദിനങ്ങളാണ്. 25 ദിവസം 18 സിനിമകളുമായി ഇന്ത്യയിലെ 5 നഗരങ്ങളിൽ ‘കിംഗ് ഓഫ് ദി റോഡ്’ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, ചലച്ചിത്ര അക്കാദമി, ഗോഥെ സെൻട്രം ഇവരുടെ ആഭിമുഖ്യത്തിലാണ് അദ്ദേഹത്തെ ഇവിടെ കൊണ്ട് വന്നത്. വിം വെൻഡേർസ് ഫൗണ്ടേഷൻ റിസ്റ്റോറ് ചെയ്ത അദ്ദേഹത്തിൻ്റെ സിനിമകളുടെ പ്രദർശനവും ഉണ്ടായിരുന്നു.
advertisement
advertisement
വൈകിട്ട് 5 മണിക്ക് നടന്ന മാസ്റ്റർ ക്ലാസ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്രസിംഗ് ദുർഗാർപൂർ മോഡറേറ്റ് ചെയ്തു. തൻ്റെ സിനിമ യാത്രകളെ പറ്റിയുള്ള അനുഭവങ്ങൾ സദസ്യരുമായി പങ്കുവയ്ക്കുകയും അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ വളരെ ക്ഷമയോടെ സ്വരസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ് വളരെ വിശദമായി തന്നെ പറയുകയും ചെയ്തു.
advertisement
advertisement
advertisement
advertisement
[caption id="attachment_713731" align="alignnone" width="1054"] തിരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനത്തിന് ശേഷം Q&A സെഷനും ഉണ്ടായിരുന്നു. ആരാധകരുടെ ചോദ്യങ്ങളും സംശയങ്ങളും കേട്ട് വിശദമായ മറുപടി നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു. രണ്ട് ദിവസത്തെ എക്സൈറ്റിംഗ് ഇവൻ്റ് കൊടിയിറങ്ങിയപ്പോൾ അവിടെ നിന്നിറങ്ങിയ ഓരോ മനുഷ്യരുടേയും മനസ്സ് നിറഞ്ഞിരുന്നു എന്നതിൽ സംശയമില്ല.</dd>
<dd>[/caption]
advertisement