ഏപ്രില്-13ന് ശുക്രന് മീനംരാശിയിലേക്ക് സംക്രമിക്കുന്നു: ഈ രാശിക്കാരെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
ശുക്രന്റെ കൂറുമാറ്റം ഏതൊക്കെ രാശിയിലുള്ളവര്ക്കാണ് ഗുണകരമാകുന്നതെന്ന് നോക്കാം
ജ്യോതിഷ ശാസ്ത്ര പ്രകാരം സന്തോഷം, ആഡംബരം, സൗന്ദര്യം, സമൃദ്ധി എന്നിവ നല്‍കുന്ന ഗ്രഹമായാണ് ശുക്രനെ കാണുന്നത്. രാശിഫലത്തില്‍ ശുക്രന്‍ ശക്തമായ സ്ഥാനത്ത് നില്‍ക്കുന്ന കൂറുകാരെ സംബന്ധിച്ച് ശുക്രന്റെ മീനം രാശിയിലേക്കുള്ള സംക്രമണം അനുകൂലമായ ഫലം ചെയ്യും. സാമ്പത്തികമായ നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഏപ്രില്‍ 13-ന് ശുക്രന്‍ നേരിട്ട് മീനം രാശിയിലേക്ക് സംക്രമിക്കും.
advertisement
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. ശുക്രന്റെ ഭരണഗ്രഹം ഇടവം ആയതിനാല്‍ ഈ രാശിക്കാര്‍ക്ക് നല്ല സമയമായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ മീനം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം സഹായകമാകും. എല്ലാ പരിശ്രമങ്ങളിലും ഇടവം രാശിയിലുള്ളവര്‍ക്ക് നല്ല ഫലം ലഭിക്കും. ബിസിനസ് രംഗത്തുള്ളവരാണെങ്കില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്നും മറ്റ് പ്രൊജക്ടുളില്‍ നിന്നും ലാഭമുണ്ടാകും. ആത്മവിശ്വാസവും സര്‍ഗ്ഗാത്മകതയും വര്‍ധിക്കും. ഇത് സാമ്പത്തികമായ ഉന്നമനത്തിന് സഹായിക്കും
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാരെ സംബന്ധിച്ച് മീനത്തിലെ ശുക്രന്റെ സംക്രമണം ശുഭകരമായ സൂചനയാണ്. സാമ്പത്തികകാര്യങ്ങളിലെ പുരോഗതിയാണ് ഈ രാശിക്കാര്‍ക്കും കാണുന്നത്. കല, സംഗീതം, സൗന്ദര്യം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങളെങ്കില്‍ പരിശ്രമങ്ങളില്‍ മികച്ച ഫലം ലഭിക്കും. ബിസിനസ് കാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും പ്രയോജനം ലഭിക്കും. വ്യക്തി ബന്ധങ്ങളില്‍ നിന്നും പാര്‍ട്ണര്‍ഷിപ്പില്‍ നിന്നും ഗുണകരമായ അനുഭവങ്ങളുണ്ടാകും.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കാര്‍ക്കിടക രാശിയിലുള്ളവര്‍ക്കും ഇത് അനുകൂല കാലമാണ്. ശുക്രന്റെ മീനരാശിയിലേക്കുള്ള കൂറുമാറ്റം മാനസിക സമാധാനത്തെയും സ്ഥിരതയെയും സൂചിപ്പിക്കുന്നു. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. കുടംബത്തിന്റെ സുഹൃത്തുക്കളുടെയും സഹായത്താല്‍ സാമ്പത്തിക നേട്ടമുണ്ടാകും. ഈ സമയം പുതിയ പദ്ധതികള്‍ക്കും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും അനുകൂലമാണ്. ഇത് നിങ്ങൾക്ക് സാമ്പത്തികമായി മുന്നേറ്റമുണ്ടാക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുഭം രാശിക്കാര്‍ക്കും സ്വാഭാവികമായും ശുക്രന്റെ മീനരാശിയിലേക്കുള്ള മാറ്റം ശുഭകരമായിരിക്കും. മാനസികവും ആന്തരികവുമായ സമാധാനം ഈ സമയത്ത് അനുഭവപ്പെടും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും മികച്ച തീരുമാനമെടുക്കാന്‍ ഇത് സഹായിക്കും. നിക്ഷേപങ്ങളില്‍ നിന്നും ബിസിനസില്‍ നിന്നും മറ്റ് അവസരങ്ങളില്‍ നിന്നും നേട്ടം കൊയ്യാനാകും. വ്യക്തിബന്ധങ്ങളില്‍ നിന്നും ഗുണകരമായ കാര്യങ്ങള്‍ സംഭവിക്കും.