Daily Horoscope August 15| ജോലികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാനാകും; ആത്മവിശ്വാസം വര്‍ദ്ധിക്കും: ഇന്നത്തെ രാശിഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 15-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഇന്ന് നിങ്ങള്‍ എന്തൊക്കെ വെല്ലുവിളികള്‍ നേരിടും, എന്തൊക്കെ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നൊക്കെ ഇന്നത്തെ രാശിഫലം വായിച്ച് മനസ്സിലാക്കാം. മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി കാണാനാകും. ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. മിഥുനം രാശിക്കാര്‍ ഇന്നത്തെ ദിവസം ചില പുതിയ പ്രോജക്ടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് വളരെ പോസിറ്റീവും പ്രചോദനകരവുമായിരിക്കുമെന്ന് കാണാനാകും. ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് പുതിയ വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ ദിവസമായിരിക്കും. കന്നി രാശിക്കാര്‍ക്ക് നിങ്ങളുടെ ജോലികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാനാകും. തുലാം രാശിക്കാര്‍ക്ക് മുഴുവനും സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. വൃശ്ചികം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ധനു രാശിക്കാര്‍ ഇന്ന് ജോലിയില്‍ ക്ഷമയുള്ളവരായിരിക്കണം. മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ ബന്ധങ്ങളില്‍ മാധുര്യം കാണാനാകും. കുംഭം രാശിക്കാര്‍ ഇന്ന് അല്പം തിരക്കിലായിരിക്കും. മീനം രാശിക്കാര്‍ നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ഊര്‍ജ്ജവും ആവേശവും ഉയര്‍ന്ന തലത്തിലായിരിക്കും. നിങ്ങളുടെ ചിന്തകള്‍ വ്യക്തതയോടെ അവതരിപ്പിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം. ജോലിയിലെ പുതിയ വെല്ലുവിളിയായാലും വ്യക്തി ജീവിതത്തിലെ സാഹസികതയായാലും നിങ്ങള്‍ എല്ലാം വളരെ സന്തോഷത്തോടെയും ആവേശത്തോടെയും സ്വീകരിക്കും. നിങ്ങളുടെ ബന്ധങ്ങളിലും പോസിറ്റിവിറ്റി കാണാനാകും. കുടുംബവുമായും സുഹൃത്തുക്കള്‍ക്കൊപ്പവും നല്ല നിമിഷങ്ങള്‍ പങ്കിടാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒത്തുകൂടാനും നല്ല ഓര്‍മ്മകള്‍ ഉണ്ടാക്കാനുമുള്ള സമയമാണിത്. ആശയവിനിമയത്തില്‍ ഇന്ന് വളരെ ശ്രദ്ധിക്കണം. നിങ്ങള്‍ നേരെ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ആരെയെങ്കിലും വേദനിപ്പിച്ചേക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. സമാധാനത്തിനും വിശ്രമത്തിനുമായി സമയം കണ്ടെത്തുക. ഭാഗ്യ സംഖ്യ: 12, ഭാഗ്യ നിറം: ചുവപ്പ്
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പോസിറ്റീവും പുരോഗതി നിറഞ്ഞതുമായിരിക്കും. വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് വിജയം കാണാനാകും. പ്രത്യേകിച്ചും നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്ത മേഖലകളില്‍. ഈ സമയത്ത് ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനവും അംഗീകാരവും ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. വ്യക്തിജീവിത്തിലും നിങ്ങള്‍ക്ക് ഇന്ന് പുരോഗതി കാണാനാകും. കുടുംബവുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് അവസരം ലഭിക്കും. നിങ്ങള്‍ നിങ്ങള്‍ക്കിടയിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കും. പ്രണയ ജീവിതത്തിലും അടുപ്പവും ഒരുമയും ഉണ്ടാകും. പ്രണയവും പരസ്പര ധാരണയും ഇത് വര്‍ദ്ധിപ്പിക്കും. എങ്കിലും നിങ്ങള്‍ ആരോഗ്യം ശ്രദ്ധിക്കണം. വിശ്രമിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: ഓറഞ്ച്
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുഴുവനും നിങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവും നിറഞ്ഞതായിരിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഇന്ന് വളരെ സജീവമായിരിക്കും. ഇത് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാനും പഴയ ആളുകളെ കണ്ടുമുട്ടാനും സഹായിക്കും. ആശയവിനിമയ ശേഷിയിലൂടെ നിങ്ങള്‍ക്ക് ആളുകളെ ആകര്‍ഷിക്കാനാകും. അതുകൊണ്ട് നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കിടാന്‍ മടിക്കരുത്. ജോലിയില്‍ നിങ്ങള്‍ ചില പുതിയ പ്രോജക്ടില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. ബഹുമുഖ ചിന്താഗതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. മറ്റുള്ളവര്‍ മിങ്ങളെ വ്യക്തമായി മനസ്സിലാക്കാന്‍ നിങ്ങളുടെ ചിന്തകളും നിങ്ങള്‍ വ്യക്തവും അടുക്കോടെയും നിലനിര്‍ത്താന്‍ ശ്രമിക്കണം. ഭാഗ്യ സംഖ്യ: 8, ഭാഗ്യ നിറം: വെള്ള
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പോസിറ്റീവ് ആയിരിക്കും. നിങ്ങള്‍ ഉത്സാഹവും ഊര്‍ജ്ജവും നിറഞ്ഞവരായിരിക്കും. ഇത് നിങ്ങളുടെ ജോലികളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഈ സമയത്ത് വൈകാരികമായി സംവേദനക്ഷമതയുള്ളവരായിരിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാകും. ആരോഗ്യ കാര്യങ്ങളില്‍ സ്വയം ശ്രദ്ധിക്കേണ്ട സമയമാണിത്. യോഗയോ ധ്യാനമോ ചെയ്യുന്നത് മാനസിക സമാധാനം നല്‍കും. സമയം നന്നായി വിനിയോഗിച്ച് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നേറുക. മൊത്തത്തില്‍ ഈ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവും പ്രചോദനകരവുമാണെന്ന് തെളിയിക്കപ്പെടും. ഭാഗ്യ സംഖ്യ: 10, ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പുതിയ വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞതായിരിക്കും. നിങ്ങളുടെ സ്വാഭാവിക നേതൃത്വ കഴിവ് കാരണം മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കുകയും ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ മികച്ചവരായിരിക്കുകയും ചെയ്യുക. വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങളുടെ ഊഷ്മളതയും യഥാര്‍ത്ഥ വികാരങ്ങളും നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. ചിലപ്പോള്‍ ക്ഷമയും ആവശ്യമാണെന്ന് ഓര്‍ക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജ നില വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടും. പക്ഷേ ക്ഷീണം ഒഴിവാക്കാന്‍ വിശ്രമിക്കാന്‍ മറക്കരുത്. അല്പം ധ്യാനവും യോഗയും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: മജന്ത
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുഴുവനും പുതിയ അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. ആരോഗ്യത്തിലും മാനസിക നിലയിലും ഇന്ന് നിങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കണം. ഇന്ന് നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജം അനുഭവപ്പെടും. നിങ്ങളുടെ ജോലികള്‍ കാര്യക്ഷമമായി ചെയ്തുതീര്‍ക്കാന്‍ ഇത് സഹായിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. വ്യക്തി ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. ചിന്തിച്ച് മാത്രം തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ കഴിയും. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: നീല
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുഴുവനും നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ സാധിക്കും. നിങ്ങളോട് അടുത്ത് നില്‍ക്കുന്ന ആളുകള്‍ നിങ്ങളെ മനസ്സിലാക്കും. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കാനുള്ള സമയം കൂടിയാണ്. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും ഈ സമയം ഉപയോഗപ്പെടുത്തണം. നിങ്ങള്‍ എപ്പോള്‍ തിരക്കിലായിരിക്കരുത്. കുറച്ച് സ്വാഭാവികത നിലനിര്‍ത്തുക. നിങ്ങളുടെ ജോലിയില്‍ ഉത്സാഹം ഉണ്ടാകും. നിങ്ങളുടെ സര്‍ഗ്ഗാത്മകതയിലൂടെ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ധ്യാനത്തിലും യോഗയിലും കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. മാനസിക സമാധാനം വളരെ പ്രധാനമാണ്. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: പിങ്ക്
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഏത് ജോലിയിലായാലും നിങ്ങള്‍ വിജയിക്കാനുള്ള ശതമാനം വര്‍ദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം ഇന്ന് അതിന്റെ ഉച്ഛസ്ഥായിയിലായിരിക്കും. ഇത് എല്ലാ മേഖലയിലും നിങ്ങള്‍ക്ക് സഹായകമാകും. ജോലിയില്‍ സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം ഉണ്ടാക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ ബന്ധങ്ങളും വൈകാരികമായി ആഴത്തിലുള്ളതാകും. നിങ്ങള്‍ വികാരങ്ങള്‍ തുറന്നുപ്രകടിപ്പിക്കും. ഇത് നിങ്ങളെ പ്രിയപ്പെട്ടവരുമായി അടുപ്പിക്കും. പഴയ എന്തിനെയെങ്കിലും കുറിച്ചോര്‍ത്ത് സമ്മര്‍ദം നേരിടാനുള്ള സാധ്യതയുണ്ട്. തുറന്ന മനസ്സോടെ സംസാരിച്ചാല്‍ ഇത് പരിഹരിക്കാനാകും. ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: തവിട്ട് നിറം
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഉത്സാഹം നിറഞ്ഞതും പോസിറ്റീവുമായിരിക്കും. പുതിയ ആശയങ്ങളും പദ്ധതികളും നിങ്ങളെ ആശ്രയിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉയര്‍ന്ന തലത്തിലായിരിക്കും. കലയിലും ഹോബിയിലും പുതിയതും അത്ഭുതപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് പ്രചോദനമാകും. ജോലിയിലും പുരോഗതി കാണാനാകും. പക്ഷേ, ജോലിയില്‍ ക്ഷമ ആവശ്യമാണ്. ഉയര്‍ന്ന പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തരുത്. ആരോഗ്യത്തില്‍ പതിവ് ദിനചര്യയില്‍ ശ്രദ്ധിക്കണം. യോഗയും ധ്യാനവും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് പരസ്പര ധാരണയും സ്‌നേഹവും വര്‍ദ്ധിപ്പിക്കും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: ആകാശ നീല
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രധാനമാണ്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. അത് നിങ്ങളുടെ കഴിവിനെ പ്രതിഫലിപ്പിക്കും. ആത്മവിശ്വാസം നിറഞ്ഞവരായിരിക്കുകയും നിങ്ങളുടെ കഴിവുകള്‍ ശരിയായി ഉപയോഗിക്കുകയും ചെയ്യുക. നിങ്ങളുടെ ബന്ധങ്ങളില്‍ മാധുര്യവും ഉണ്ടാകും. അത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസ്സിന് സമാധാനം നല്‍കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അല്‍പ്പം ശ്രദ്ധ ആവശ്യമാണ്. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാന്‍ യോഗയോ ധ്യാനമോ സ്വീകരിക്കുക. നിങ്ങളുടെ പോസിറ്റീവ് ചിന്ത നിങ്ങളുടെ ചുറ്റുമുള്ള ആളുകളെയും പ്രചോദിപ്പിക്കും. ഭാഗ്യ സംഖ്യ: 5, ഭാഗ്യ നിറം: പച്ച
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ദിവസം പോസിറ്റീവ് എനര്‍ജി നിറഞ്ഞതായിരിക്കും. പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ട സമയമാണിത്. ഇത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി കൂടുതല്‍ ഐക്യം സൃഷ്ടിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉപയോഗിച്ച് നിങ്ങള്‍ക്ക് നിരവധി പുതിയ സാധ്യതകളിലേക്ക് നീങ്ങാന്‍ കഴിയും. ജോലി ജീവിതത്തില്‍ നിങ്ങള്‍ അല്‍പ്പം തിരക്കിലായിരിക്കും. പക്ഷേ സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് നിങ്ങള്‍ക്ക് പ്രധാനമാണ്. നിങ്ങളുടെ വികാരങ്ങള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങളുടെ ആരോഗ്യം സാധാരണമായിരിക്കും. പക്ഷേ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. മാനസിക സമാധാനത്തിനായി ധ്യാനിക്കാനോ യോഗ ചെയ്യാനോ സമയം കണ്ടെത്തുക. വ്യക്തിജീവിതത്തിലും നല്ല മാറ്റങ്ങള്‍ ഉണ്ടാകും. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: മഞ്ഞ
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ വൈകാരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കുന്നതില്‍ മുഴുകിയിരിക്കും. സ്വയം മനസ്സിലാക്കാനും നിങ്ങളുടെ ആഗ്രഹങ്ങള്‍ തിരിച്ചറിയാനുമുള്ള സമയമാണിത്. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഇന്ന് ഉയര്‍ന്നുവരും. ഇത് പുതിയ ആശയങ്ങളിലും പദ്ധതികളിലും പ്രവര്‍ത്തിക്കാന്‍ നിങ്ങളെ അനുവദിക്കും. നിങ്ങളുടെ കലാപരമായ വശം പുറത്തുകൊണ്ടുവരാന്‍ ഒരു പുതിയ ഹോബി ഏറ്റെടുക്കുന്നത് പരിഗണിക്കുക. ബിസിനസ്സ് ജീവിതത്തില്‍ നിങ്ങളുടെ ശ്രമങ്ങള്‍ തിരിച്ചറിയപ്പെടും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം കൊയ്യാനാകും. നിങ്ങള്‍ ഒരു പ്രധാന തീരുമാനം പരിഗണിക്കുകയാണെങ്കില്‍ ക്ഷമയോടെയിരിക്കുക. എല്ലാ വശങ്ങളെക്കുറിച്ചും ചിന്തിച്ച ശേഷം മുന്നോട്ട് പോകുക. ഇന്ന് നിങ്ങള്‍ക്ക് ആന്തരിക സന്തുലിതാവസ്ഥയും പോസിറ്റീവിറ്റിയും കൊണ്ടുവരുന്ന ദിവസമാണ്. നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 1, ഭാഗ്യ നിറം: മെറൂണ്‍