Love Horoscope Aug 22 | പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക; പ്രണയബന്ധം ഊഷ്മളമാകും: ഇന്നത്തെ പ്രണയരാശിഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഓഗസ്റ്റ് 22ലെ പ്രണയരാശിഫലം അറിയാം
ഇന്ന് വ്യക്തമായ ആശയവിനിമയത്തിനും ബന്ധങ്ങളില്‍ പുതിയ തുടക്കങ്ങള്‍ക്കുമുള്ള ദിവസമാണ്. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ മേടം രാശിക്കാര്‍ സത്യസന്ധമായി മനസ്സുതുറന്ന് പങ്കാളിയോട് സംസാരിക്കണം. അതേസമയം സമീപകാല പിരിമുറുക്കങ്ങള്‍ ലഘൂകരിക്കപ്പെടുകയും അനുഭവങ്ങളിൽനിന്ന് പഠിക്കുകയും ചെയ്യുമ്പോള്‍ ആശ്വാസം ലഭിക്കും. മിഥുനം, കന്നി രാശിക്കാര്‍ തങ്ങളുടെ വികാരങ്ങള്‍ തുറന്നു പങ്കുവെച്ചുകൊണ്ട് പരസ്പര ഐക്യം ആസ്വദിക്കും. കര്‍ക്കടക രാശിക്കാര്‍ പ്രണയപരമായ സാഹസങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകും. ചിങ്ങം രാശിക്കാര്‍ക്ക് സൗഹൃദത്തില്‍ നിന്ന് പുതിയ പ്രണയം പൂവിടുന്നത് കാണാന്‍ കഴിയും. തുലാം രാശിക്കാര്‍ക്ക് പഴയ ഒരു സുഹൃത്തുമായുള്ള പ്രണയം വീണ്ടും തോന്നിയേക്കാം. വൃശ്ചികരാശിക്കാര്‍ക്ക് പ്രണയത്തിന്റെ പ്രാരംഭ തിളക്കം നഷ്ടപ്പെട്ടേക്കാം. ധനുരാശിക്കാര്‍ കുടുംബ അംഗീകാരത്തോടെ പുതിയ ബന്ധങ്ങള്‍ക്ക് തുടക്കമിടും. മകരം രാശിക്കാര്‍ക്ക് അവരുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ഒരു പ്രണയ സ്ഥലം സന്ദര്‍ശിക്കും. കുംഭം രാശിക്കാര്‍ക്ക് വീട്ടില്‍ സമാധാനവും വാത്സല്യവും ആസ്വദിക്കാനും കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കഴിയും. മീനരാശിക്കാര്‍ക്ക് പ്രണയത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നതിലൂടെ നല്ല പുരോഗതി കാണാന്‍ കഴിയും. പ്രണയത്തില്‍ ഇത് തുറന്ന മനസ്സിന്റെയും ഐക്യത്തിന്റെയുംപുതിയ സാധ്യതകള്‍ സ്വീകരിക്കുന്നതിന്റെയും ദിവസമാണ്.
advertisement
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ ആശയവിനിമയകഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഇന്ന് ഏറ്റവും അനുയോജ്യമായ ദിവസമാണെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പങ്കാളിയോട് പറയാന്‍ മടിയുണ്ടാകും. ഇത് ചില ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് വ്യക്തമായി പറയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാകും. പങ്കാളിയുമായി സംസാരിച്ചതിന് ശേഷം നിങ്ങളുടെ ബന്ധം വീണ്ടും മെച്ചപ്പെടും. മനസ്സ് തുറന്ന് സംസാരിച്ചതില്‍ നിങ്ങള്‍ വളരെയധികം സന്തോഷിക്കും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തിലെ പിരിമുറുക്കങ്ങള്‍ കുറയും. അതിനാല്‍ നിങ്ങള്‍ക്ക് ആശ്വാസം അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കും. ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് നിങ്ങള്‍ വിശദമായി ചിന്തിക്കണം. ഭാവിയില്‍ നിങ്ങള്‍ മികച്ച തിരഞ്ഞെടുപ്പുകള്‍ നടത്തും. എന്നാല്‍ നിങ്ങളോട് കഠിനമായി പെരുമാറരുത്. എല്ലാവരും തെറ്റുകള്‍ വരുത്തുന്ന കാര്യം തിരിച്ചറിയുക.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്കും നിങ്ങള്‍ക്കുമിടയില്‍ പരസ്പര ഐക്യമുണ്ടാകും. നിങ്ങള്‍ രണ്ടുപേര്‍ക്കും ഇടയില്‍ പ്രണയത്തിന് വലിയ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിയുടെ ഊഷ്മളതയും സ്‌നേഹവും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുക. ഈ സ്‌നേഹം നിങ്ങളിലേക്ക് പ്രതിഫലിക്കുന്നത് തിരിച്ചറിയും. ഇന്ന് നിങ്ങള്‍ അല്‍പം റൊമാന്റിക് ആയിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ മൃദുലമായ വശം കാണാനായിരിക്കും താത്പര്യപ്പെടുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സുഖസൗകര്യത്തില്‍ നിന്ന് പുറത്തുകടക്കണം. പ്രണയത്തില്‍ ഒരു അവസരം തേടാന്‍ നിങ്ങള്‍ ഇന്ന് ആഗ്രഹിക്കുമെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. ദുര്‍ബലമായ സാഹചര്യത്തിലും വെല്ലുവിളി ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാകും. ഇത് നിങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കും. ഇത് നിങ്ങള്‍ക്ുകം നിങ്ങളുടെ പങ്കാളിക്കും ഇടയിലുള്ള പ്രണയ സാധ്യകള്‍ കൂടുതല്‍ രസകരമാക്കും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു സുഹൃത്തിനോട് അതിശയിപ്പിക്കുന്ന വിധത്തില്‍ അടുക്കും. നിങ്ങള്‍ നീട്ടിയ സഹായഹസ്തം മറ്റേ വ്യക്തിയില്‍ ചില പ്രണയവികാരങ്ങള്‍ക്ക് തിരികൊളുത്തും. നിങ്ങള്‍ക്കും അങ്ങനെ തന്നെ തോന്നിയേക്കാം. ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിന് പര്യവേഷണം നടത്തുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്കും നിങ്ങള്‍ക്കുമിടയില്‍ അടുത്തിടെയുണ്ടായ ചില അസ്വസ്ഥതകള്‍ പരിഹരിക്കപ്പെടും. അതിനാല്‍ പ്രണയത്തിനുള്ള സാധ്യത ഇന്ന് വര്‍ധിക്കും. നിങ്ങളുടെ പ്രണയപങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കുക. അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് വ്യക്തമായി പറയുക. ഇന്നത്തെ ദിവസം അവസാനിക്കുന്നതിന് മുമ്പ് എല്ലാം തുറന്ന് സംസാരിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് വളരെ സ്വീകാര്യനാണെന്ന് നിങ്ങള്‍ കണ്ടെത്തും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഒരു സുഹൃത്തില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പ്രണയാഭ്യര്‍ത്ഥന ലഭിക്കും. ഈ വികാരം നിങ്ങള്‍ക്കിടയില്‍ വളരെക്കാലമായി നിലനില്‍ക്കുകയായിരുന്നു. ഇത് ഒരു പ്രണയം വളരാന്‍ അനുകൂലമായ സമയമാണ്. പുതിയ പ്രണയബന്ധത്തില്‍ പൊരുത്തവും തൃപ്തിയും എത്രത്തോളം പ്രധാനമാണെന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെടും.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം ഇരുന്ന പ്രണയബന്ധത്തിന്റെ ആദ്യ നാളുകളെക്കുറിച്ച് ഓര്‍മിക്കും. നിങ്ങളുടെ ബന്ധത്തില്‍ സന്തോഷം നിറയും. ഇന്ന് നിങ്ങളുടെ ആദ്യ പ്രണയത്തെക്കുറിച്ച് ഓര്‍ക്കും. ഇന്ന് നിങ്ങളുടെ ദീര്‍ഘകാല ബന്ധം നിങ്ങള്‍ക്ക് നല്‍കുന്ന സ്ഥിരതയെ വിലമതിക്കാന്‍ മറക്കരുത്.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ ഭാഗ്യവാനായിരിക്കും. നിങ്ങളുടെ താത്പര്യം ഉണത്തിയ ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും. ഭാഗ്യവശാല്‍ ഈ വ്യക്തി നിങ്ങളുടെ കുടുംബത്തിലേക്ക് വരുന്നതിനെക്കുറിച്ച് നിങ്ങളുടെ മാതാപിതാക്കള്‍ തുറന്ന മനസ്സോടെ സംസാരിക്കും. ഈ വിഷയത്തില്‍ സൗഹാര്‍ദപരമായി ചര്‍ച്ചകള്‍ മുന്നോട്ട് പോകും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ യാത്ര ചെയ്യാന്‍ തോന്നിയേക്കും. പ്രിയപ്പെട്ടവരോടൊപ്പം യാത്ര പോകുന്നത് ഗുണകരമാകും. ഇന്ന് രണ്ടുപേര്‍ക്കും പരസ്പരം ജീവിതം ആസ്വദിക്കാന്‍ കഴിയും. നിങ്ങളുടെ വിഷമതകള്‍ ഉപേക്ഷിച്ച് കാഴ്ചകള്‍ കാണാന്‍ പോകൂ. അത് നിങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും മികച്ച ഓര്‍മകള്‍ സമ്മാനിക്കുകയും ചെയ്യും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കുടുംബങ്ങളില്‍ സമാധാനവും ഐക്യവും ഉണ്ടാകും. വഴക്കുകളും തര്‍ക്കങ്ങളും അവസാനിക്കും. എല്ലായിടത്തുനിന്നും സ്‌നേഹവും വാത്സല്യവും ലഭിക്കും. ഇന്ന് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിയ്ക്കും ഇടയിലുള്ള ബന്ധത്തെയും നിങ്ങളുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധത്തെയും ശക്തിപ്പെടുത്തും. പ്രണയബന്ധം ശക്തമായി തുടരും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തോടുള്ള നിങ്ങളുടെ സമീപനം മാറും. ഇത് നിങ്ങളുടെ പങ്കാളി തിരിച്ചറിയുമ്പോള്‍ പ്രണയം പൂത്തുലയും. നിങ്ങളുടെ പഴയ ചില ശീലങ്ങള്‍ ക്ഷയിക്കും. കാലഹരണപ്പെട്ട ദിനചര്യകള്‍ മാറി ഓരോ ദിവസവും പുതിയത് ആരംഭിക്കാന്‍ നിങ്ങള്‍ തയ്യാറാകും. നിങ്ങളിലെ ഈ മാറ്റം നിങ്ങളുടെ പങ്കാളക്ക് സന്തോഷവും പോസിറ്റിവിറ്റിയും നല്‍കും.