Love Horoscope August 27| പങ്കാളിയുമായി തര്‍ക്കിക്കാതിരിക്കുക; വിട്ടുവീഴ്ച ചെയ്യുന്നതാണ് ബുദ്ധിപരം: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 27-ലെ പ്രണയഫലം അറിയാം
ഇന്നത്തെ ദിവസം വിവിധ രാശികളില്‍ ജനിച്ചവരുടെ ബന്ധങ്ങളില്‍ ആര്‍ദ്രമായ നിമിഷങ്ങള്‍, ഐക്യം, തുറന്ന ആശയവിനിമയം എന്നിവ കാണാനാകും. തിരക്കേറിയ സമയത്തിനിടയിലും മേടം രാശിക്കാര്‍ സ്വകാര്യവും പ്രണയപരവുമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കും. ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ ബന്ധങ്ങളില്‍ പരസ്പര ഊഷ്മളത ആസ്വദിക്കാനാകും. അവിവാഹിതര്‍ക്ക് വളരെ ശ്രദ്ധ ആവശ്യമാണ്. മിഥുനം രാശിക്കാര്‍ പങ്കാളിയുമായുള്ള വിഷയങ്ങളില്‍ ബുദ്ധിപൂര്‍വം തീരുമാനമെടുത്ത് വിട്ടുവീഴ്ച ചെയ്യുന്നതാണ് നല്ലത്. കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് വീട്ടിലെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ കഴിയും. ചിങ്ങം രാശിക്കാര്‍ക്ക് പങ്കാളിയുമായുള്ള ബന്ധത്തിന്റെ ശക്തിയും നിങ്ങള്‍ക്കിടയിലെ ഐക്യവും അനുഭവപ്പെടും. തുലാം രാശിക്കാര്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സമീപകാലത്ത് നടന്നിട്ടുള്ള സന്തോഷകരമായ നിമിഷങ്ങളെ കുറിച്ച് ഓര്‍ക്കും. വൃശ്ചികം രാശിക്കാര്‍ പഴയ പ്രശ്‌നങ്ങള്‍ മറന്ന് പുതിയ തുടക്കം കുറിക്കാന്‍ തയ്യാറായിരിക്കും. ധനു രാശിക്കാര്‍ ചില പ്രശ്‌നങ്ങള്‍ നേരിടും. പക്ഷേ, തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ഇരുവരും ശ്രമിക്കും. മകരം രാശിക്കാരെ പങ്കാളി അദ്ഭുതപ്പെടുത്തിയേക്കും. കുംഭം രാശിക്കാര്‍ പങ്കാളിയോ സുഹൃത്തോ അമിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. മീനം രാശിക്കാര്‍ വിശ്രമിക്കാനും പങ്കാളിക്കൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തണം.
advertisement
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കണ്ണില്‍പ്പെടാതെ ആര്‍ദ്രമായ നിമിഷം ആസ്വദിക്കാന്‍ ആഗ്രഹിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ഫോണിലൂടെ നിങ്ങള്‍ മധുരമായി സംസാരിച്ചേക്കും. നിങ്ങളുടെ പങ്കാളിയുമായി അടുക്കാന്‍ ഇന്ന് കുറച്ച് സമയം ചെലവഴിക്കുക. ഈ ഓര്‍മ്മകള്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുടെ സ്‌നേഹവും കരുതലും നിങ്ങള്‍ക്ക് അനുഭവപ്പെടുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. പരസ്പരമുള്ള ഐക്യം നിങ്ങള്‍ക്കിടയില്‍ കാണാനാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ വികാരങ്ങള്‍ പങ്കിടുക. ഇതിന്റെ പ്രണയം പ്രതിഫലിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും. അവിവാഹിതര്‍ നിങ്ങളുടെ മികച്ച യോഗ്യതകള്‍ വികസിപ്പിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളോട് അടുക്കുന്നവര്‍ ഇത് ശ്രദ്ധിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഏതെങ്കിലും വിഷയത്തില്‍ നിങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനു പകരം പങ്കാളിയുമായി തര്‍ക്കിക്കാതെ വിട്ടുവീഴ്ച ചെയ്യുന്നതാണ് ബുദ്ധിപരമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. അത് നിങ്ങളേക്കാള്‍ നിങ്ങളുടെ പങ്കാളിക്ക് പ്രാധാന്യമുള്ള താരതമ്യേന ചെറിയ വിഷയമായിരിക്കും. ഇന്ന് നിങ്ങള്‍ ബുദ്ധിപൂര്‍വം നിങ്ങളുടെ സമാധാനം നിലനിര്‍ത്താനായി ശ്രമിക്കുക.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടെത്താനാകും. ഇത് നിങ്ങള്‍ക്ക് മാത്രമല്ല വീട്ടിലെ എല്ലാവര്‍ക്കും ആശ്വാസം നല്‍കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുകയും വിവാദപരമായ കാര്യങ്ങള്‍ അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക. വീട്ടിലെ കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള കോപത്തില്‍ നിന്നോ നീരസത്തില്‍ നിന്നോ സംരക്ഷിക്കുക.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഇടയില്‍ വളരെയധികം ഐക്യവും ശക്തിയുടെ വികാരവും സൃഷ്ടിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ക്ക് ഇപ്പോഴും ഏതെങ്കിലും മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളിയോട് അഭിപ്രായമോ ഉപദേശമോ ചോദിക്കാന്‍ മടിക്കേണ്ട. ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളതായിരിക്കും. നിങ്ങള്‍ക്ക് നല്ലതായി തോന്നും. ഇന്ന് പരസ്പരം കൂടുതല്‍ ശക്തി നല്‍കുക.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അവിവാഹിതര്‍ ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. അവരിലേക്ക് നിങ്ങളും ആകര്‍ഷിക്കപ്പെടും. നിങ്ങള്‍ ഒരു ബന്ധത്തിലാണെങ്കില്‍ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് എത്ര അടുപ്പമുണ്ടെന്ന് പ്രകടിപ്പിക്കും. നിങ്ങളുടെ പങ്കാളിയും പ്രണയവും ഇന്നത്തെ ദിവസം നിങ്ങളുടെ മുഖത്ത് ചിരി പടര്‍ത്തും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ ഫലവത്തായിരിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ അടുത്തിടെ പങ്കാളിയുമായി ചെലവഴിച്ച നിമിഷങ്ങളുടെ ഫലം ഇന്ന് കാണും. നിങ്ങള്‍ക്കിടയിലെ ഈ പ്രണയ ബന്ധത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് ചിന്തിക്കുക. രസകരമായ നിമിഷങ്ങള്‍ അവര്‍ക്കൊപ്പം ചെലവഴിക്കുക.
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്കും പങ്കാളിക്കും ഇടയിലെ കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്താനും അതിനായി എന്തെങ്കിലും ചെയ്യാനും നിങ്ങള്‍ തയ്യാറായിരിക്കും. പഴയ പ്രശ്‌നങ്ങളെ മറന്ന് പുതിയ പ്രണയ ജീവിതം ആരംഭിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ വളരെ വ്യക്തതയുള്ളവരായിരിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ഈ മനോഭാവത്തില്‍ നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ തയ്യാറാകും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രിയപ്പെട്ടവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അല്പം ബുദ്ധിമുട്ടായിരിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല നിങ്ങള്‍. ഏല്ലാ തരത്തിലും ആശയവിനിമയങ്ങള്‍ പരാജയപ്പെടുകയും തര്‍ക്കത്തിലേക്ക് നയിക്കുകയും ഇതൊരു കയ്‌പ്പേറിയ അനുഭവമാകുകയും ചെയ്യും. എന്നാല്‍ പിന്നീട് രണ്ടുപേരും ചേര്‍ന്ന് തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ശ്രമിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തുക. ഇതിനെ മാറ്റിനിര്‍ത്തുക.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ലഭിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ഇത് നിങ്ങളെ അദ്ഭുതപ്പെടുത്തുകയും നിങ്ങള്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യും. ഈ ബന്ധത്തിന്റെ ആഴം അനുഭവിക്കുക. ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ പരിശ്രമിച്ചാല്‍ നിങ്ങള്‍ക്ക് എത്ര സ്‌നേഹം തിരിച്ചുലഭിക്കുമെന്ന് കാണാനാകും. ഇത് ആസ്വദിക്കുക.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു സുഹൃത്ത് ഇന്ന് നിങ്ങളോട് അമിതമായ ആവശ്യങ്ങള്‍ ഉന്നയിച്ചേക്കാം എന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ കൂടുതല്‍ ചെലവ് കുറയ്ക്കണമെന്നോ അല്ലെങ്കില്‍ ചില നിയമങ്ങള്‍ പാലിക്കണമെന്നോ അദ്ദേഹം പ്രതീക്ഷിച്ചേക്കാം. നിങ്ങള്‍ അനുരഞ്ജനം നടത്തണോ വേണ്ടയോ എന്നത് നിങ്ങളുടേതായ തീരുമാനമാണ്. നിങ്ങളുടെ പങ്കാളി ഒരു സ്വേച്ഛാധിപതിയാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഇത് ചെയ്യുന്നത്. ശരിക്കും അത്തരമൊരു വ്യക്തിയുമായി നിങ്ങള്‍ എന്തിനാണ് ഇടപഴകുന്നത്. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സഹായിക്കുന്ന ചില ആരോഗ്യ അല്ലെങ്കില്‍ ജീവിതശൈലി മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ എല്ലാം നല്ലതാണ്. ശക്തരായിരിക്കുക. നിങ്ങള്‍ക്കായി ഉറച്ചുനില്‍ക്കുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സ്‌നേഹം, വിനോദം, വാത്സല്യം, ഒളിച്ചോട്ടം എന്നിവ ഇന്ന് അതിശയകരമാംവിധം നല്ലതായി തോന്നുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ക്ക് ഒരു നിമിഷം സന്തോഷകരമായ അനുഭവം ആസ്വദിക്കാന്‍ കഴിയുമെങ്കില്‍ അത് സംഭവിക്കും. നിങ്ങളുടെ പങ്കാളിക്കായി സമയം കണ്ടെത്താനും നാളെയെക്കുറിച്ച് ചിന്തിക്കാതെ നല്ല സമയം ആസ്വദിക്കാനും ബോധപൂര്‍വം ശ്രമിക്കുക.