Love Horoscope November 3 | സ്‌നേഹം പ്രകടിപ്പിക്കാനും പുതിയ തുടക്കങ്ങൾക്കും അവസരമുണ്ട് ; പങ്കാളിയിൽ നിന്നും പിന്തുണ ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 നവംബർ 3-ലെ പ്രണയഫലം അറിയാം
എല്ലാ രാശിയിലും ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസവും പ്രണയവും ബന്ധങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അവയെ കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഇന്നത്തെ ദിവസം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. മേടം രാശിക്കാർക്ക് കുടുംബത്തിൽ നിന്നും പങ്കാളിയിൽ നിന്നും പിന്തുണ ലഭിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വിവാഹാലോചനകളും ലഭിക്കും. ഇടവം, മിഥുനം, കർക്കിടകം, കുംഭം എന്നീ രാശിക്കാർക്ക് നിങ്ങളുടെ ബന്ധങ്ങളിൽ പരസ്പര ധാരണ വർദ്ധിക്കുന്നതായി തോന്നും. കുടുംബത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയും നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകും. ചിങ്ങം, കന്നി രാശിക്കാർക്ക് സ്‌നേഹം പ്രകടിപ്പിക്കാനും പുതിയ തുടക്കങ്ങൾക്കും അവസരമുണ്ട്. വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ഇന്ന് പ്രണയപരവും വളരെ സംതൃപ്തവുമായ ദിവസമായിരിക്കും ഇന്ന്. ധനു, മകരം രാശിക്കാർക്ക് നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സന്തോഷം കണ്ടെത്താനാകും. തുലാം രാശിക്കാർ നിങ്ങളുടെ സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം. മീനം രാശിക്കാർ ക്ഷമയും നിലവിലുള്ള ബന്ധങ്ങളും ശക്തിപ്പെടുത്താനും ശ്രമിക്കണം. മൊത്തത്തിൽ ഇന്ന് എല്ലാ രാശിക്കാർക്കും പ്രണയത്തിന്റെ കാര്യത്തിൽ അനുകൂല ദിവസമാണ്.
advertisement
ഏരീസ് (Aries മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. വീട്ടിലെ അന്തരീക്ഷം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾ ആസ്വദിക്കും. ഇത് വളരെ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങളുടെ വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. ഇത് നിങ്ങൾക്ക് സന്തോഷം നൽകും. ഇന്ന് നിങ്ങൾക്ക് നല്ല വിവാഹാലോചനകളും ലഭിച്ചേക്കാം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുടെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കും. അവരുടെ വികാരങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കും. നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ച് നിങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഇന്ന് ആരെങ്കിലും നിങ്ങളോട് വിവാഹാഭ്യർത്ഥന നടത്തിയേക്കാം. എന്തുചെയ്യണമെന്ന് നിങ്ങൾ ആശയക്കുഴപ്പത്തിലാകും. നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുകയും ശരിയെന്ന് തോന്നുന്നത് ചെയ്യുകയും വേണം. ഒരു ബന്ധത്തിലേക്കും തിടുക്കം കൂട്ടരുത്. അത് പരീക്ഷിക്കാനും ശ്രമിക്കരുത്.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയത്തെ നിങ്ങൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും. ഇന്ന് നിങ്ങൾക്ക് വളരെ പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പ്രണയത്തിന് കുടുംബത്തിന്റെ അംഗീകാരം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനാകും. നിങ്ങളുടെ പ്രണയത്തെ കൂടുതൽ മനസ്സിലാക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയെ കൂടുതൽ സ്‌നേഹിക്കാനും കഴിയും.
advertisement
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങളുടെ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാക്കാനും നിങ്ങളുടെ പ്രണയത്തെ കൂടുതൽ ആഴത്തിൽ അറിയാനും കഴിയും. ഇന്ന് നിങ്ങളെ സംബന്ധിച്ച് വളരെ പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പ്രണയത്തിന് നിങ്ങളുടെ കുടുംബത്തിന്റെ അംഗീകാരം ലഭിക്കും. നിങ്ങളുടെ കുടുംബവുമായി നിങ്ങൾക്ക് സ്‌നേഹം പങ്കിടാനാകും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായയി ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ പ്രണയത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനാകും. നിങ്ങളുടെ പങ്കാളിയെ കകൂടുതൽ സ്‌നേഹിക്കാനും കഴിയും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സ്‌നേഹം ഹൃദയത്തിൽ നിന്ന് പ്രകടിപ്പിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുക. ഇന്ന് നിങ്ങളുടെ ബന്ധത്തിൽ പുതിയ തുടക്കം കുറിക്കാനാകും. വരും ദിവസങ്ങൾ നിങ്ങളുടെ ബന്ധത്തിന് സന്തോഷം നൽകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും.
advertisement
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ വീട് സന്തോഷംകൊണ്ട് നിറയും. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങളുടെ കുടുംബത്തിൽ ചില നല്ല കാര്യങ്ങൾ നടന്നേക്കാം. അത് നിങ്ങളുടെ വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. നിങ്ങൾ അവിവാഹിതനാണെങ്കിൽ നല്ല വിവാഹാലോചനകൾ ലഭിച്ചേക്കാം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ അല്പം കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാൽ ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുമെന്നാണ് നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നത്. നിങ്ങളുടെ പ്രണയത്തെ വിവാഹമാക്കി മാറ്റുന്നത് പരിഗണിക്കാം. നിങ്ങളുടെ പങ്കാളിയുമായി അതിനെക്കുറിച്ച് തുറന്നു സംസാരിക്കണം. നിങ്ങളുടെ പ്രണയം ഇന്ന് അതിന്റെ ശക്തിയും വിശ്വാസവും നിലനിർത്തും. ഒരു പുതിയ അധ്യായം ആരംഭിക്കാനാകും.
advertisement
സ്‌കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്കും പങ്കാളിക്കും ഒരു പ്രണയദിനമായിരിക്കും. നിങ്ങൾ അവിവാഹിതാനാണെങ്കിൽ നിങ്ങൾക്ക് ഇന്ന് ചില ആളുകളിൽ നിന്ന് പ്രണയാലോചനകൾ ലഭിക്കാം. ഈ സമയം വളരെ റൊമാന്റിക് ആയിരിക്കും. നിങ്ങളോട് സ്‌നേഹം നിറയും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹം ലഭിക്കും. ഒരുമിച്ച് ഒരു പ്രണയ സിനിമ കാണുന്നതിനോ ഒരു ചെറിയ യാത്ര പോകുന്നതോ നിങ്ങൾക്ക് പരിഗണിക്കാം. ഇന്ന് നിങ്ങൾക്ക് പ്രണയം നിറഞ്ഞ ദിവസമായിരിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രണയത്തെ കുറിച്ച് ചിന്തിക്കാനും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും നിങ്ങൾക്ക് സമയം ലഭിക്കും. നിങ്ങളുടെ വികാരങ്ങൾ പങ്കാളിയോട് പ്രകടിപ്പിക്കാൻ ഇന്ന് ശരിയായ സമയമാണ്. ഇന്ന് നിങ്ങളുടെ പ്രണയത്തെ കുറിച്ച് നിങ്ങൾക്ക് സന്തോഷം തോന്നും.
advertisement
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തിലെ ഏത് പ്രശ്‌നങ്ങളും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹരിക്കാനാകും. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ഇതിൽ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങൾക്കും പങ്കാളിക്കും മുമ്പത്തേക്കാൾ കൂടുതൽ പ്രണയവും സന്തോഷകരമായ നിമിഷങ്ങളും ആസ്വദിക്കാനാകും. ഇന്ന് നിങ്ങളുടെ ബന്ധത്തിൽ ഒരു തടസവും ഉണ്ടാകില്ല. നിങ്ങളുടെയും പങ്കാളിയുടെയും എല്ലാ വശങ്ങളും മനസ്സിലാക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും നിങ്ങളുടെ പ്രണയം ആഴത്തിലാക്കാനും കഴിയും. ഈ ദിവസം നിങ്ങളുടെ പ്രണയത്തെ നിങ്ങൾക്ക് കൂടുതൽ സവിശേഷമായി തോന്നും. നിങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് സ്വീകാര്യത ലഭിക്കും. അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങളുടെ പ്രണയത്തെ കൂടുതൽ നന്നായി മനസ്സിലാക്കാനും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും ഈ ദിവസം ഉപയോഗിക്കുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുകയും ശരിയെന്ന് തോന്നുന്നത് ചെയ്യുകയും ചെയ്യുക. ഒരു ബന്ധത്തിലേക്കും തിടുക്കം കൂട്ടരുത്. ക്ഷമയോടെ കാര്യങ്ങൾ വിശകലനം ചെയ്യുക. ഇന്ന് നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ട സമയമാണ്. രാഹുകാല സമയത്ത് പുതിയ ബന്ധങ്ങൾ ആരംഭിക്കരുത്. നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടും. ഇന്ന് നിങ്ങൾക്ക് വളരെ ശുഭകരമായ ദിവസമാണ്.


