Love Horoscope Mar 7 | പ്രണയം തുറന്ന് പറയും; വികാരങ്ങള് നിയന്ത്രിക്കണം: ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 7ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല.
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയവുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അനിയോജ്യമായ ദിവസമല്ല ഇന്ന്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ അനുകൂലമായ ദിവസമല്ല. എല്ലാകാര്യങ്ങളിലും ഉത്തരവാദിത്തത്തോടെ ഇടപെടും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സ്വഭാവത്തില്‍ മാറ്റം വരുത്തണം. നിങ്ങളുടെ പങ്കാളി നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇന്ന് നിങ്ങള്‍ക്ക് മനസിലാകും. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തണം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മുന്‍കാമുകിയുടെ ഓര്‍മ്മകള്‍ നിങ്ങളെ വേട്ടയാടും. നിലവിലെ ബന്ധത്തില്‍ ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ ഭാവിയില്‍ ദു:ഖിക്കേണ്ടി വരും. പഴയകാര്യങ്ങള്‍ ആലോചിച്ച് സമയം കളയരുത്. നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പങ്കാളിയോടൊപ്പം പോകും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ വിവാഹേതര ബന്ധം നയിക്കും. ഇതേപ്പറ്റി സ്വയം വിലയിരുത്തേണ്ട സമയമാണിത്. നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കണം. എന്നാല്‍ പങ്കാളിയെ ചതിക്കുന്നതില്‍ നിങ്ങള്‍ക്ക് വിഷമം തോന്നും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയെ മനസിലാക്കാന്‍ ശ്രമിക്കണം. അവരുടെ ഇഷ്ടങ്ങള്‍ നടത്തിക്കൊടുക്കണം. ദമ്പതികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകും. അത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വരുത്തും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നര്‍മബോധത്തോടെയുള്ള സംസാരം മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും. അത്തരത്തില്‍ നിങ്ങളെ സമീപിക്കുന്ന ചിലരുമായി ഡേറ്റിംഗിന് പോകാന്‍ അവസരം ലഭിക്കും. മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ തമാശ പറയരുത്. നിങ്ങളുടെ സംഭാഷണം നിയന്ത്രിക്കേണ്ടി വരും.
advertisement
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ചില പ്രത്യേക വ്യക്തികളെ കാണാന്‍ കഴിയും. അവരില്‍ നിങ്ങള്‍ക്ക് ആകര്‍ഷണമുണ്ടാകും. അവരെ മനസിലാക്കാന്‍ ശ്രമിക്കണം. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി വളരെ സമ്മര്‍ദ്ദത്തിലായിരിക്കും. അവരുടെ ദേഷ്യവും സങ്കടവും നിങ്ങള്‍ കാണേണ്ടിവരും. ക്ഷമയോടെ പെരുമാറണം. അവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കണം. പങ്കാളിയോടുള്ള സ്നേഹം തുറന്ന് പ്രകടിപ്പിക്കും. ബന്ധത്തില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കണം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചിലരെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. അവരുമായി രസകരമായ സംഭാഷണം നടത്തും. അവരെ നിങ്ങള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടും.ഓരോ ചടങ്ങിന് അനിയോജ്യമായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ ശ്രമിക്കണം. പങ്കാളിയുടെ നര്‍മബോധം നിങ്ങളെ ആകര്‍ഷിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കിഷ്ടപ്പെടാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടും. അല്‍പ്പം ക്ഷമയോടെ ഇടപെടണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയ്ക്ക് എല്ലാ പിന്തുണയും നല്‍കും. അവരോട് മനസ് തുറന്ന് സംസാരിക്കണം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി ചില സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. അതേപ്പറ്റി അവരോട് തുറന്ന് ചോദിക്കാന്‍ ശ്രമിക്കണം. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണം. അല്ലെങ്കില്‍ സ്ഥിതി വഷളാകും. ദാമ്പത്യജീവിതത്തില്‍ സത്യസന്ധമായി പെരുമാറണം.