Love Horoscope May 7| ജീവിതത്തിലെ ഒഴുക്കിനൊപ്പം സഞ്ചരിക്കുക ; ഇന്ന് നിങ്ങളുടെ പങ്കാളിയെ കണ്ടെത്താനാകും: പ്രണയഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് 7-ലെ പ്രണയഫലം അറിയാം.
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ ജീവിതം വളരെ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലോ വിവാഹിതനോ ആണെങ്കില്‍ പ്രണയത്തിനുള്ള അനുകൂല ദിവസം നിങ്ങളുടെ മുന്നിലുണ്ട്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ചില സാഹസങ്ങള്‍ ഏറ്റെടുക്കാം. അത് നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് ഒരു അദ്ഭുതമായി തോന്നും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ മറ്റുള്ളവരുമായി ഇടപഴകാന്‍ തയ്യാറാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആരെയെങ്കിലും പ്രത്യേകമായി കണ്ടുമുട്ടാനും പ്രണയ മാനസികാവസ്ഥയിലാകാനും സാധ്യതയുണ്ട്.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം ജീവിതത്തിലെ ഒഴുക്കിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കണം. അധികം ചിന്തിക്കാന്‍ നില്‍ക്കരുത്. കാര്യങ്ങള്‍ വരുന്നതുപോലെ സ്വീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് ക്ഷമയോടെയിരിക്കുകയും അവന്റെ/അവളുടെ കോപങ്ങള്‍ അംഗീകരിക്കുകയും വേണം. നിങ്ങളുടെ ചെറിയ പ്രതികരണം പോലും ഉടന്‍ തന്നെ ഒരു ചൂടേറിയ വാദമായി മാറുകയും നിങ്ങളുടെ വീടിന്റെ അന്തരീക്ഷം നശിപ്പിക്കുകയും ചെയ്തേക്കാം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവര്‍ക്കും ഇന്നത്തെ ദിവസം കാര്യങ്ങള്‍ അത്ര ശുഭകരമല്ല. നിങ്ങള്‍ ഇന്നത്തെ ദിവസം വളരെയധികം ഊര്‍ജ്ജസ്വലനായി കാണപ്പെടും. എന്നാല്‍ ഇതിന് അനുകൂലവും പ്രതികൂലവുമായ വശങ്ങളുണ്ട്. നിങ്ങളുടെ ഊര്‍ജ്ജസ്വലത നിങ്ങളെ ചിലപ്പോള്‍ ആവേശഭരിതരാക്കാം. അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ കൊണ്ടുവന്നേക്കാം. നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ പുതിയ ചില എതിര്‍പ്പുകളും ഉയര്‍ന്നുവന്നേക്കാം.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ച നിങ്ങള്‍ വളരെ കാലമായി ഒരു വ്യക്തിയുമായി അടുപ്പത്തിലാണ്. അവരുമായി ദീര്‍ഘകാലമായി നിങ്ങള്‍ ഡേറ്റിങ് നടത്തുന്നുണ്ട്. എന്നാലിപ്പോള്‍ ഈ ബന്ധത്തെ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ വൈകാരികമായി പ്രകടിപ്പിക്കുന്ന സമയമായിരിക്കും. എന്നാല്‍, അതേ സമയം തന്ന നിങ്ങള്‍ കാണിക്കുന്ന അമിതമായ ആവേശം മറ്റൊരാളെ അസ്വസ്ഥനാക്കും. അതുകൊണ്ട് സംസാരിക്കുമ്പോള്‍ വിനയത്തോടെയും വിവേകത്തോടെയും സംസാരിക്കാന്‍ ശ്രദ്ധിക്കണം.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ശുഭമായിരിക്കും. നിങ്ങള്‍ നിങ്ങളുടെ അഭിനിവേശങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഒരിക്കലും അതിനുള്ള ധൈര്യം സംഭരിക്കാന്‍ നിങ്ങള്‍ക്ക് ആയിട്ടില്ല. ഇന്ന് നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളെ ഊര്‍ജ്ജസ്വലനാക്കും. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം പെട്ടെന്ന് ആത്മവിശ്വാസം തോന്നും. നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കുക. ആഡംബര വസ്ത്രങ്ങള്‍ ധരിക്കരുത്. നിങ്ങളെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന ഒരാളുടെ സാമിപ്യം നിങ്ങള്‍ക്ക് ആവശ്യമാണ്. നിങ്ങള്‍ വളരെ ഭാഗ്യവാനാണ്. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയെ നിങ്ങള്‍ കണ്ടെത്തും.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവര്‍ സാധാരണയായി വളരെ ശാന്തനും മര്യാദയുള്ളവനുമാണ്. ഇന്നും വ്യത്യസ്തമായിരിക്കില്ല. നിങ്ങള്‍ നിങ്ങളുടെ പെരുമാറ്റ രീതി തന്നെ തുടരും. എന്നാല്‍, നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ വ്യത്യസ്തമായ ഒരു മാര്‍ഗം സ്വീകരിക്കണം. എന്നാല്‍ മാത്രമേ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായി വ്യക്തമാകു. നിങ്ങള്‍ രണ്ടുപേര്‍ക്കും ഒരുമിച്ച് മനോഹരവും പ്രണയപരവുമായ ഒരു സായാഹ്നം ചെലവഴിക്കാന്‍ ഇന്നത്തെ ദിവസം കഴിയും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ പങ്കാളിയെ കണ്ടുമുട്ടാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ പങ്കാളിക്കായുള്ള അന്വേഷണത്തിലാണ് നിങ്ങള്‍. ഇന്ന് നിങ്ങളെ സംബന്ധിച്ച് ആരെയെങ്കിലും കണ്ടുമുട്ടാനും അത് പരമാവധി പ്രയോജനപ്പെടുത്താനുമുള്ള അവസരമാണ്. ഭാവിയില്‍ നിങ്ങള്‍ ഖേദിക്കേണ്ടിവരാതിരിക്കാന്‍ അവരുമായുള്ള അടുപ്പം വിശദമായി മനസ്സിലാക്കാന്‍ ശ്രമിക്കുക. അത് ഒരു യാദൃശ്ചിക ബന്ധമോ പ്രണയമോ ആകാം. പക്ഷേ നിങ്ങള്‍ ജീവിതത്തില്‍ ഇത് എവിടെയെങ്കിലും ആരംഭിക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. നിങ്ങള്‍ നന്നായി കാര്യങ്ങള്‍ ചെയ്യാനാകും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ നാണംകുണുങ്ങികളായിരിക്കരുത്. നിങ്ങള്‍ ലജ്ജയോടെ പെരുമാറുന്നതിനു പകരം പൂര്‍ണ്ണ ഉത്സാഹത്തോടെ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ട ദിവസമാണിത്. നിങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വ്യക്തിത്വം പ്രകടിപ്പിക്കുക. ഒരു നല്ല റെസ്റ്റോറന്റില്‍ നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് ഒരു സര്‍പ്രൈസ് ആസൂത്രണം ചെയ്യുക. നിങ്ങള്‍ തമാശക്കാരനും, പ്രണയപരനും, നന്നായി സംസാരിക്കുകയും ചെയ്യുക. കൂടാതെ, നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് കുറച്ച് മനോഹരമായ പൂക്കളും ഒരു മനോഹരമായ സമ്മാനവും നല്‍കുക.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയോ പ്രിയപ്പെട്ടവരോ വളരെ വികാരഭരിതരായി കാണപ്പെടും. അതിനാല്‍ നിങ്ങളും അതേ മനോഭാവം സ്വീകരിക്കണം. ഇന്ന് നിങ്ങള്‍ രണ്ടുപേര്‍ക്കും ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാന്‍ കഴിയുന്ന ദിവസമാണ്. അവസരത്തിനനുസരിച്ച് ഉചിതമായി വസ്ത്രം ധരിക്കുക. ആകര്‍ഷണീയമായ നല്ല സുഗന്ധം ഉപയോഗിക്കുക. നിങ്ങളുടെ പങ്കാളിക്കായി ഒരു റൊമാന്റിക് മെഴുകുതിരി അത്താഴം ആസൂത്രണം ചെയ്യുക.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയുമായി ഡേറ്റിങ്ങിന് തയ്യാറെടുക്കുകയാണെന്നാണ് നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നത്. നിങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, മറ്റ് പരിചയക്കാര്‍ എന്നിവര്‍ നിങ്ങളെ അവരോട് അടുക്കാന്‍ സഹായിക്കും. പക്ഷേ, അവരുമായി ഒരു ഡേറ്റിങ് നടത്തിയാല്‍ മാത്രം പോരാ. അവരില്‍ നിങ്ങളെ ആദ്യം കാണുമ്പോള്‍ തന്നെ ഒരു മതിപ്പ് ഉണ്ടാകണം. അതിനായി നിങ്ങള്‍ കാഴ്ചയില്‍ തന്നെ വളരെ ആകര്‍ഷകനായിരിക്കണം. അവരുമായി നന്നായി സംസാരിക്കാന്‍ ശ്രമിക്കണം. ഈ ദിവസം നിങ്ങള്‍ക്ക് മികച്ചതായിരിക്കാന്‍ സാധ്യതയുണ്ട്.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി ആസ്വദിക്കാനുള്ളതാണ്. ഇന്നത്തെ ഗ്രഹനിലകള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പുറത്തുപോയി ആസ്വദിക്കാനാകും എന്നാണ്. ഒരു കായിക പരിപാടിയോ സംഗീത കച്ചേരിയോ പോലുള്ള വിനോദങ്ങള്‍ ആസ്വദിക്കാനായി തിരഞ്ഞെടുക്കാം. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ചില ആവേശകരമായ കാര്യങ്ങളില്‍ ഏര്‍പ്പെടണം. കാരണം ഇത് നിങ്ങളെ പരസ്പരം കൂടുതല്‍ അടുപ്പിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവര്‍ വളരെ കാലമായി അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ ആരെയോ കാത്തിരിക്കുകയാണ്. ഒരു വ്യക്തിയുമായി അടുക്കാനുള്ള അവസരം തേടുകയാണ് നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ കഴിയുന്നില്ല. മുന്‍കാലങ്ങളില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് ചേരാന്‍ സാധ്യതയുള്ള നിരവധി പേരെ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ അതില്‍ നിന്ന് പങ്കാളിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്നത്തെ ദിവസം നിങ്ങള്‍ പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഈ ബന്ധം വളരെക്കാലം നിലനില്‍ക്കുന്ന ഒരു മികച്ച ബന്ധമായി മാറിയേക്കാം.