Love Horoscope April 14 | ഊര്‍ജനില വര്‍ധിക്കും; ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 14ലെ പ്രണയഫലം അറിയാം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ഊര്‍ജനില വര്‍ധിക്കും. നിങ്ങള്‍ നാണക്കാരനാണെന്ന് മറ്റുള്ളവര്‍ ധരിച്ചിരിക്കുന്നതിനാല്‍ ഇത് അവരെ അത്ഭുതപ്പെടുത്തും. പോസിറ്റീവ് മനോഭാവത്തോടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനും സാധ്യതയുണ്ട്. പ്രണയജീവിതത്തില്‍ പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. എന്നാല്‍, ക്ഷമയോടെ ഇരിക്കുക.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ഉത്സാഹവും സ്‌നേഹവും നിറഞ്ഞതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. എങ്കിലും അത് എളുപ്പത്തില്‍ സംഭവിക്കില്ല. അതിനായി പരിശ്രമിക്കേണ്ടി വരും. നിങ്ങള്‍ വളരെ സത്യന്ധനും ധീരനുമായ വ്യക്തിയായി കാണപ്പെടും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഗുണങ്ങളെ വിലമതിക്കപ്പെടും. എങ്കിലും നിങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ മാന്യമായ രീതിയില്‍ പ്രകടിപ്പിക്കുക.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി നിങ്ങളുമായി ഗുണനിലവാരമുള്ള സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. പരസ്പരം നന്നായി അറിയാനും നിങ്ങളുടെ ബന്ധം ശക്തമാക്കാനും ഇത് ഒരു അവസരമാണ്. നിങ്ങളുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് ഒരുമിച്ച് ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും. ഇന്ന് ക്ഷമയോടെ പ്രവര്‍ത്തിക്കുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വിജയകരമായ പ്രണയബന്ധത്തിന്റെ താക്കോല്‍ മികച്ച ആശയവിനിമയമാണെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് തുറന്ന് സംസാരിച്ചാല്‍ ചില തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ കഴിയും. ഇന്ന് പ്രണയപങ്കാളിയുമായി ഒരു യാത്ര ആസൂത്രണം ചെയ്യാം. ഓഫീസിലെ ഒരു സുഹൃദ്ബന്ധം പ്രണയബന്ധമായി മാറിയേക്കാം.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഇഷ്ടമുള്ളയാളെ നിങ്ങള്‍ ഇന്ന് കണ്ടുമുട്ടും. എന്നാല്‍, ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞേക്കില്ല. ഈ ബന്ധത്തിലേക്ക് നിര്‍ബന്ധിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടില്ല. എന്നാല്‍, നിങ്ങളുടെ പങ്കാളി അല്‍പം ആവേശഭരിതനായിരിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ ശാന്തമായും തുറന്ന മനസ്സോടെയും ചര്‍ച്ച ചെയ്യണം.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കുറച്ചുനാളായി പരിചയമുള്ള ഒരാളുമായി നിങ്ങള്‍ ആശയവിനിമയം ആരംഭിക്കാന്‍ ശ്രമിക്കും. തുടക്കത്തില്‍ അതിന് ബുദ്ധിമുട്ട് അനുഭവിക്കും. എന്നാല്‍ നിങ്ങളുടെ മനസ്സിലുള്ളത് തുറന്നുപറയാന്‍ ധൈര്യമുണ്ടായിരിക്കണം. പക്ഷേ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ഇന്ന് ഭൂരിഭാഗം സമയവും പങ്കാളിയോടൊപ്പം ചെലവഴിക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് രസകരമായ ഒരു വ്യക്തിയെ കണ്ടുമുട്ടും. നിങ്ങളുടെ ആകര്‍ഷണീയത് അയാളുടെ ഹൃദയം കീഴക്കും. അത് ദീര്‍ഘകാല ബന്ധത്തിന് അടിത്തറയിടും. ഇന്ന് നിങ്ങളുടെ പങ്കാളി പറയുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയും.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പം ഇന്നത്തെ ദിവസം ചെലവഴിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നി്ങ്ങള്‍ പങ്കാളിയോടൊപ്പം നടക്കാന്‍ പോകും. പുതിയ എന്തെങ്കിലും പഠിക്കാനും നിങ്ങളുടെ സര്‍ഗാത്മകത മെച്ചപ്പെടുത്താനും ഒരു കോഴ്‌സില്‍ ചേരും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരമാണിത്.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ലഭിച്ചേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്നത്തെ ദിവസം ധാരാളം അധ്വാനിക്കേണ്ടി വരും. പങ്കാളി നിങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കും. അത് നിങ്ങള്‍ തിരിച്ചും നല്‍കണം. ഒരു മടിയും കൂടാതെ നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ വളരെക്കാലമായി ഒരാളെ സ്‌നേഹിച്ചിരുന്നുവെന്നും നിങ്ങളുടെ വികാരങ്ങള്‍ വ്യക്തിമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടാകരുതെന്നും പ്രണയഫലത്തില്‍ പറയുന്നു. എങ്കിലും ആ വ്യക്തിയുടെ പ്രതികരണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്ക തോന്നിയേക്കാം. അതില്‍ നിന്ന് പുറത്തുവരാനുള്ള ഒരേയൊരു മാര്‍ഗം ആശയവിനിമയം ആണ്. എല്ലാം വൈകാതെ ശരിയാകും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വളരെ സജീവവും ആവേശകരുമായ ഒരാളുമായി നിങ്ങള്‍ സൗഹൃദസംഭാഷണം നടത്തുമെന്ന് രാശിഫലത്തില്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ വികാരങ്ങള്‍ അയാളോട് പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ധൈര്യം സംഭരിക്കണം. നിങ്ങള്‍ ഇപ്പോള്‍ അത് ചെയ്തില്ലെങ്കില്‍ പിന്നീട് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഡേറ്റിംഗിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചിന്തിക്കേണ്ട സമയമാണിത്. ഒരു അപരിചിതനുമായി നിങ്ങള്‍ ആശയവിനിമയം നടത്തും. അത് വളരെ രസകരമായിരിക്കും. അതിന് ശേഷം നിങ്ങള്‍ ഒരുമിച്ച് അത്താഴവിരുന്നിന് പോകും. പ്രണയബന്ധങ്ങള്‍ക്ക് ഇന്ന് അനൂകൂല ദിവസമാണ്. നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാന്‍ ശ്രമിക്കുക.