Love Horoscope April 7 | സ്വകാര്യജീവിതത്തില് പ്രതിസന്ധികളുണ്ടാകും; പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് ഏഴിലെ പ്രണയഫലം അറിയാം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നന്നായി ആരംഭിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയോടൊപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ആസ്വദിക്കും. സ്വകാര്യജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകും. അതിനാല്‍ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കണം. ഇത് നിങ്ങളുടെ വിഷമങ്ങള്‍ മറികടക്കാന്‍ സഹായിക്കും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സ്നേഹനിര്‍ഭരമായ അന്തരീക്ഷം സംജാതമാകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിക്കായി പ്രത്യേക പദ്ധതി തയ്യാറാക്കാവുന്നതാണ്. നിങ്ങള്‍ ഇതിനോടകം ഒരു ബന്ധത്തിലാണെങ്കില്‍ ആദ്യകാലത്തെ സന്തോഷം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതാണ്. പങ്കാളിയുമായി കുറച്ചുസമയം ചെലവഴിക്കുക. അവിവാഹിതരായവര്‍ തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടുമുട്ടും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് തിരക്കേറിയാലും പങ്കാളിയെ സന്തോഷിപ്പിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തണമെന്ന് രാശിഫലത്തില്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നത്ര സ്നേഹം നിങ്ങളുടെ ബന്ധത്തില്‍ നിന്ന് കിട്ടും. നിങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ക്കായി കവിത രചിക്കാം. അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രങ്ങളടങ്ങിയ ഫ്രെയിം സമ്മാനമായി നല്‍കാവുന്നതാണ്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് തീവ്രമായ വികാരങ്ങള്‍ അടങ്ങിയ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. പ്രണയത്തിന്റെ പേരില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ വര്‍ധിക്കും. എന്നാല്‍, നിങ്ങളുടെ പങ്കാളിയുടെ പിന്തുണയും വികാരങ്ങളും വില കുറച്ച് കാണരുത്. ഇന്ന് നിങ്ങള്‍ അല്‍പം വികാരാധീനനാകാന്‍ സാധ്യതയുണ്ട്.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ രസകരമായ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. പ്രണയബന്ധം കൂടുതല്‍ ശക്തിപ്രാപിക്കും. നിങ്ങള്‍ക്ക് പ്രണയം കൂടുതല്‍ ആഴത്തില്‍ അനുഭവിക്കാന്‍ കഴിയും. ഭാവിയെക്കുറിച്ച് തുറന്ന ചിന്താഗതി പുലര്‍ത്തുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന എന്തെങ്കിലും ചെയ്തേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ വളരെയധികം സന്തോഷിക്കും. നിങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് സന്തോഷനിമിഷങ്ങള്‍ പങ്കിടാനും ഭക്ഷണം കഴിക്കാനും കഴിയും. നിങ്ങളുടെ പങ്കാളിയെ കുടുംബത്തിന് പരിചയപ്പെടുത്തുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. എന്നാല്‍, പിന്നീട് നിങ്ങള്‍ ഖേദിക്കാനിടവരുന്ന ഒന്നും പറയരുത്. നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ പുറത്തുവിടുക.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ഏറ്റവും അനുയോജ്യമായ ദിവസമാണിത്. അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരാളുമായി ബന്ധം പുലര്‍ത്താന്‍ കഴിയും. എന്നാല്‍, നിങ്ങള്‍ സ്വയം മുന്‍കൈയെടുത്തില്ലെങ്കില്‍ കാര്യം മുന്നോട്ട് പോകില്ല.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കാനും ചില അതിരുകള്‍ നിശ്ചയിക്കാനും ഇതാണ് അനുകൂലമായ സമയമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ ഇന്ന് ചെയ്യും. എങ്കിലും പങ്കാളിക്ക് സംതൃപ്തിയുണ്ടാകില്ല. അയാളുടെ ആവശ്യങ്ങള്‍ വര്‍ധിക്കും. ഈ ആവശ്യങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും നിങ്ങളുടെ ബന്ധത്തിന് പുതിയ മാനം നല്‍കുകയും ചെയ്യും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബന്ധത്തില്‍ അതിരുകള്‍ നിശ്ചയിക്കും. പങ്കാളിയുടെ സ്വകാര്യതയില്‍ അതിക്രമിച്ച് കയറരുത്. സ്നേഹത്തിന്റെ പേരില്‍ അത് ന്യായീകരിക്കരുത്. ഭാവിയില്‍ പ്രശ്നം രൂക്ഷമാകാതിരിക്കാന്‍ പങ്കാളി നിങ്ങളുടമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
advertisement
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു പ്രതിസന്ധിയില്‍ അകപ്പെടും. നിങ്ങളുടെ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പോലും നിങ്ങള്‍ക്ക് മനസ്സിലാകില്ല. നിങ്ങളുടെ ബന്ധം സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണം.