Love Horoscope Feb 17| ദാമ്പത്യജീവിതത്തില് സന്തോഷമുണ്ടാകും; സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും; ഇന്നത്തെ പ്രണയഫലം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 17ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ പ്രീതിപ്പെടുത്തുന്നതില്‍ മുഴുകും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ മെച്ചപ്പെടുത്തും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ കാലമാണിത്. പങ്കാളിയുമായി ചില അസ്വാരസ്യങ്ങളുണ്ടാകും. നിങ്ങള്‍ക്ക് അനുകൂലമായ ഗ്രഹസ്ഥിതിയാണിപ്പോള്‍. അതിനാല്‍ നിങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനവും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. യുക്തിപരമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ശ്രമിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ശാരീരികബന്ധങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കില്ല. നിങ്ങളുടെ മനസ് പറയുന്നത് മാത്രം കേട്ട് മുന്നോട്ടുപോകണം. നിങ്ങളുടെ മാനസിക സന്തോഷത്തിന് പ്രാധാന്യം നല്‍കണം. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് പറയണം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. അവരുടെ സാമിപ്യം നിങ്ങള്‍ക്ക് സന്തോഷം നല്‍കും. നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തും. അതിലൂടെ നിങ്ങളുടെ പ്രണയജീവിതത്തിലും സന്തോഷമുണ്ടാകും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വിവാഹകാര്യത്തില്‍ ഇന്ന് തീരുമാനമാകും. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തണം. പങ്കാളിയുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്കും സന്തോഷമുണ്ടാകും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തെ ഗൗരവമായി കാണാത്തവര്‍ക്ക് ചില തിരിച്ചറിവുകള്‍ ഉണ്ടാകും. നിങ്ങളുടെ ബന്ധങ്ങളുടെ അര്‍ത്ഥം മനസിലാക്കും. പങ്കാളിയോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ സാധിക്കും. ജോലിസ്ഥലത്ത് ചിലരോട് നിങ്ങള്‍ക്ക് പ്രണയം തോന്നും. എന്നാല്‍ വളരെ ആലോചിച്ച് വേണം അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ സുതാര്യത പാലിക്കണം.
advertisement
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കും. പങ്കാളിയുടെ വാക്കുകള്‍ ചിലപ്പോള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. അത്തരം പ്രശ്നങ്ങള്‍ അവരോട് തുറന്ന് പറയണം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ പങ്കാളിയ്ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കും. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം കാണും. പങ്കാളിയുടെ ഉപദേശം കേള്‍ക്കണം. അതിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടുന്ന സമയമാണിത്. അവിവാഹിതര്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും. ഡേറ്റിംഗിന് പോകാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് പറയണം.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പങ്കാളികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. ദമ്പതികള്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടാകും. അവ പരിഹരിച്ച് മുന്നോട്ടുപോകണം. പ്രശ്നങ്ങള്‍ വഷളാക്കാന്‍ ശ്രമിക്കരുത്.