Love horoscope Feb 9 | പഴയൊരു സുഹൃത്തിനെ കണ്ടുമുട്ടും; ദാമ്പത്യത്തില് സന്തോഷമുണ്ടാകും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 9ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ചിലര്‍ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തും. അത് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. നിങ്ങള്‍ സ്വപ്നം കണ്ടയാളെ കണ്ടെത്താന്‍ സാധിക്കും. പങ്കാളികള്‍ തമ്മിലുള്ള ബന്ധം ആഴത്തിലാകും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ പരമാവധി ഉപയോഗിക്കണം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചിലരോട് പ്രണയം തോന്നും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ഇന്ന് കണ്ടെത്താന്‍ സാധിക്കും. അവരുടെ ഗുണങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അവിവാഹിതര്‍ക്ക് അല്‍പ്പം നിരാശ തോന്നും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നവരോട് നിങ്ങള്‍ക്ക് പ്രണയം തോന്നും. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. പങ്കാളിയോട് നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ തുറന്ന് പറയണം.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തിന് തുടക്കം കുറിക്കുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. നന്നായി ആലോചിച്ച ശേഷം തീരുമാനങ്ങള്‍ കൈകൊള്ളണം. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കിഷ്ടപ്പെട്ടയാളോടൊപ്പം ഡേറ്റിംഗിന് പോകാന്‍ സാധിക്കും. അവരോട് വിനയത്തോടെ പെരുമാറണം. അതിലൂടെ പങ്കാളിയുടെ മനംകവരാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടും. പങ്കാളിയോട് സത്യസന്ധത പാലിക്കണം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ചിലരുടെ സൗഹൃദം നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും പകരും. നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും. നിങ്ങള്‍ ആഗ്രഹിച്ച ഗുണങ്ങളുള്ള പങ്കാളിയെ ഇന്ന് ലഭിക്കും. നിങ്ങളുടെ പ്രണയജീവിതം സന്തോഷകരമായിരിക്കും. വളരെ ആലോചിച്ച് തീരുമാനങ്ങള്‍ കൈകൊള്ളണം.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവര്‍ക്കായി നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തേണ്ടിവരും. നിങ്ങളുടെ പങ്കാളി എത്രത്തോളം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാകും. പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കണം. ബന്ധങ്ങളില്‍ സത്യസന്ധത പാലിക്കണം. ഇപ്പോള്‍ ഒരു പുതിയ ജോലി നിങ്ങള്‍ക്ക് ലഭിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയിക്കാന്‍ അനുകൂലമായ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. ചില വ്യക്തികളില്‍ നിങ്ങള്‍ ആകര്‍ഷിക്കപ്പെടും. മുന്‍കാമുകിയോ കാമുകനുമായോ സംസാരിക്കാന്‍ അവസരം ലഭിക്കും. ഇന്ന് വൈകാരികമായി തീരുമാനങ്ങള്‍ എടുക്കുന്നതും നിങ്ങള്‍ ഒഴിവാക്കുക. ഏകാന്തത മൂലം നിങ്ങള്‍ക്ക് നിരാശ അനുഭവപ്പെടുന്ന സമയമായിരിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയോടുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത പങ്കാളിയില്‍ നിന്ന് അകലാന്‍ കാരണമാകും. നിങ്ങളുടെ പ്രണയം അവരെ അറിയിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ കരുതല്‍ ആഗ്രഹിക്കും. പ്രണയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇന്ന് നിങ്ങള്‍ പങ്കാളിക്ക് ഇഷ്ടമുള്ള സമ്മാനങ്ങള്‍ നല്‍കുക .
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കേണ്ട ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രണയത്തെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ മുന്‍കൈയെടുക്കണം. നിങ്ങള്‍ അല്‍പ്പം ലജ്ജാലുവായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയ്ക്ക് മനസിലായിക്കൊള്ളണമെന്നില്ല. പ്രണയബന്ധത്തിന് അനുകൂലമായ സമയമാണ്.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: സാമൂഹികമായുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള തിരക്കിലായിരിക്കും നിങ്ങള്‍ ഈ ദിവസം. വീട്ടിലോ പുറത്തോ വെച്ച് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വരും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന പെരുമാറ്റമാണ് നിങ്ങളുടേത്. പങ്കാളിത്ത ജീവിതത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടും. എന്നാല്‍ പങ്കാളിയുടെ വിശ്വാസം നേടിയെടുക്കാന്‍ നിങ്ങള്‍ പരിശ്രമിക്കേണ്ടതുണ്ട്.