Love Horoscope July 19 | പങ്കാളിയോട് അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ നടത്തുക; ബന്ധങ്ങളില്‍ സന്തോഷം നിലനിര്‍ത്തുക; ഇന്നത്തെ പ്രണയഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 19ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഇന്നത്തെ പ്രണയരാശിഫലം പ്രണയജീവിതത്തിലെ പോസിറ്റീവിറ്റി, ബന്ധം, വ്യക്തത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. മേടം രാശിക്കാര്‍ അവരുടെ പങ്കാളിയെ തങ്ങളുടെ ആകര്‍ഷണീയതയും മികച്ച പദ്ധതികളും കൊണ്ട് ആകര്‍ഷിക്കും. അതേസമയം ഇടവം രാശിക്കാർ അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിമര്‍ശിക്കുന്നത് നിര്‍ത്തി ബന്ധത്തില്‍ സന്തോഷവും ദയയും കൊണ്ടുവരാന്‍ മിഥുനം രാശിക്കാരോട് നിര്‍ദ്ദേശിക്കുന്നു. കർക്കിടകം രാശിക്കാർ പ്രണയാഭ്യർത്ഥന നടത്തും. ആത്മവിശ്വാസവും ശാന്തതയും നിര്‍ണായകമാകും. ചിങ്ങം രാശിക്കാർക്ക് അവരുടെ പ്രണയ ജീവിതം സന്തോഷകരവും സ്‌റ്റൈലിഷുമായ ഒരു മനോഭാവത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. കന്നിരാശിക്കാർക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. പക്ഷേ തുറന്ന ആശയവിനിമയത്തിലൂടെ അത് കുറയ്ക്കാന്‍ കഴിയും.
advertisement
തുലാം രാശിക്കാരുടെ പ്രണയം അതിരുകടന്നതായി തോന്നാം. അതിനാല്‍ ബുദ്ധിപൂര്‍വ്വം മുന്‍ഗണന നല്‍കുക. വൃശ്ചികം രാശിക്കാര്‍ ഒന്നിലധികം ബന്ധങ്ങള്‍ കൈകാര്യം ചെയ്യും., ഏത് ബന്ധമാണ് പ്രധാനമെന്ന് ഉടന്‍ മനസ്സിലാക്കും. ധനു രാശിക്കാര്‍ക്ക് ദീര്‍ഘകാലമായുള്ള ഒരു വിദ്വേഷം അവസാനിപ്പിക്കാനും പുതിയൊരു ബന്ധം കണ്ടെത്താനും കഴിയും. മകരം രാശിക്കാര്‍ക്ക് പ്രചോദനം അനുഭവപ്പെടും. അത് അവരുടെ പ്രണയ ജീവിതത്തിന് ഊര്‍ജ്ജം നല്‍കും. പ്രണയ ജീവിതം സന്തുലിതമായി തുടരും. കുംഭം രാശിക്കാര്‍ അവരുടെ ബന്ധത്തില്‍ പൂര്‍ണ്ണമായും സന്നിഹിതരായിരിക്കണം. അവരുടെ വികാരങ്ങളെക്കുറിച്ച് പങ്കാളിയോട് തുറന്ന് ചോദിക്കണം. ആഴത്തിലുള്ള പ്രതിബദ്ധത ആഗ്രഹിക്കുന്ന മീനം രാശിക്കാര്‍ ഇതിനെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യുകയും സ്‌നേഹം തഴച്ചുവളരാന്‍ കഴിയുന്ന സാമൂഹിക പരിപാടികളില്‍ പങ്കെടുക്കുകയും വേണം. മൊത്തത്തില്‍, ഇന്നത്തെ ദിവസം ഹൃദയംഗമമായ സ്നേഹം, സത്യസന്ധമായ സംഭാഷണം, സ്‌നേഹത്തിന്റെ സന്തോഷകരമായ പ്രകടനങ്ങള്‍ എന്നിവയ്ക്ക് അനുകൂലമാണ്.
advertisement
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ ഏതാനും മാസങ്ങളായി നിങ്ങള്‍ പ്രണയത്തിലാണ്. നിങ്ങളുടെ പ്രണയപങ്കാളിയെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് പ്രണയറാശിഫലത്തില്‍ പറയുന്നു. ഒന്നിച്ച് അവധിയാഘോഷിക്കാനും ഡിന്നര്‍ ഡേറ്റിന് പോകാനും നിങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആസൂത്രണം നടത്തുകയും ചെയ്യും. ഇത് നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കും. ഇന്ന് മനോഹരമായ വസ്ത്രം ധരിക്കുക. അതില്‍ മികച്ച സുഗന്ധദ്രവ്യങ്ങള്‍ പുരട്ടുക.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: കാമുകനോടൊപ്പം ഡേറ്റിന് പോകാന്‍ ഇന്ന് നിങ്ങള്‍ വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കേണ്ടതില്ലെന്ന് പ്രണയഫലത്തില്‍ പറയുന്നു. വിലകൂടിയ വസ്ത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുത്. എന്നാല്‍ നിങ്ങളുടെ സംഭാഷണ ശൈലിയും നര്‍മ്മബോധത്തെക്കുറിച്ചും ചിന്തിക്കുക. പങ്കാളിക്കൊപ്പം ആഡംബര റെസ്റ്ററന്റില്‍ റൊമാന്റിക് ഡിന്നര്‍ ഡേറ്റിന് പോകുക.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പരാതികളുണ്ടാകും. ശകാരവും വിമര്‍ശനവും നിങ്ങളുടെ ബന്ധത്തെ സമ്മര്‍ദ്ദത്തിലാക്കും. അതിനാല്‍ ഈ പെരുമാറ്റം ഇന്ന് തന്നെ നിറുത്തുന്നതാണ് നല്ലത്. ബന്ധം മെച്ചപ്പെടുത്താനുള്ള സമയമാണിത്. മധുരമായി സംസാരിക്കുക. പങ്കാളിക്കായി മനോഹരമായ സമ്മാനം വാങ്ങി നല്‍കുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം പ്രണയം നിറഞ്ഞതായിരിക്കും. നിങ്ങളുടെ കാമുകനോടൊപ്പം സമയം ചെലവഴിക്കുക. വാക്കുകള്‍ വിവേകത്തോടെ തിരഞ്ഞെടുക്കുക. ഉചിതമായി വസ്ത്രം ധരിക്കുക. പങ്കാളിയോട് സംസാരിക്കുമ്പോള്‍ ശാന്തതയും സംയമനവും പാലിക്കുക. ഇന്ന് ഭാഗ്യം നിങ്ങള്‍ക്കൊപ്പമായിരിക്കും. നിങ്ങളുടെ ബന്ധം പുതിയ ഉയരങ്ങളിലെത്തും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തിനായി വസ്ത്രധാരണത്തില്‍ മാറ്റം വരുത്തണം. മാനസിക ചിന്താഗതിയിലും മാറ്റം വേണം. തിളക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. മനോഹരമായ ആഭരണങ്ങള്‍ ധരിക്കുക. ദിവസം മുഴുവന്‍ ആകര്‍ഷകമായ പെരുമാറ്റം നിലനിര്‍ത്തുക. നിങ്ങളുടെ പുഞ്ചിരി നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തും. നിങ്ങള്‍ ഒരുമിച്ച് സമയം ആസ്വദിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രവര്‍ത്തികള്‍ പങ്കാളിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. ഇക്കാര്യം മനസ്സില്‍വെച്ച് പെരുമാറുക. നിങ്ങളുടെ ബന്ധത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. നിങ്ങള്‍ സമ്മര്‍ദത്തിലാകും. പ്രശ്‌നങ്ങള്‍ക്ക് സൗഹാര്‍ദപരമായ പരിഹാരം കണ്ടെത്തുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ ഏതാനും മാസങ്ങളായി നിങ്ങള്‍ ഒരു രഹസ്യബന്ധത്തിലായിരുന്നു. അതിനായി നിങ്ങളുടെ മുഴുവന്‍ ഊര്‍ജവും നിങ്ങള്‍ ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് സ്ഥലത്തിന്റെയും സമയത്തിന്റെയും അഭാവം അനുഭവപ്പെടും. പങ്കാളിയുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇപ്പോള്‍ ഒന്നിലധികം ബന്ധങ്ങളിലായിരിക്കും. അതില്‍ നിങ്ങള്‍ ധാരാളം പരീക്ഷണങ്ങള്‍ നടത്തും. കുറച്ചുനാള്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഏത് ബന്ധമാണ് അനുയോജ്യമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. തുടര്‍ന്ന് നിങ്ങള്‍ ഒരു തീരുമാനം എടുക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മുമ്പ് നിങ്ങളെ വളരെയധികം അലട്ടിയിരുന്ന ബന്ധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. നിങ്ങള്‍ ഈ ബന്ധം വളരെക്കാലമായി നിലനിര്‍ത്തിയിരുന്നു. എല്ലാവിധത്തിലും നിങ്ങളുമായി പൊരുത്തപ്പെടുന്ന ഒരാളെ നിങ്ങള്‍ക്ക് കണ്ടെത്താനാകും. അവരുമായുള്ള കൂട്ടുകെട്ട് നിങ്ങള്‍ ആസ്വദിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട വാക്ക് പ്രചോദനമായിരിക്കും. ഇന്നത്തെ ദിവസം മുഴുവന്‍ നിങ്ങള്‍ പ്രചോദിതരായിരിക്കും. ഇത് നിങ്ങളുടെ പങ്കാളിയെയും സ്വാധീനിക്കും. എന്നാല്‍ വളരെയധികം ആവേശഭരിതരാകരുത്. അല്ലാത്ത പക്ഷം അധിമായുള്ള ഊര്‍ജം ദിവസം മുഴുവന്‍ നശിപ്പിക്കും. നൃത്തവും സംഗീതവും ആഡംബരപൂര്‍ണമായ അത്താഴവും ആസ്വദിക്കുക.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിലവിലുള്ള പ്രണയബന്ധത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടും. നിങ്ങള്‍ എന്ത് ചെയ്താലും അത് പൂര്‍ണ ഹൃദയത്തോടെ ചെയ്യുക. നിങ്ങളുടെ ബന്ധത്തിന് അത് ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയോട് അവരുടെ വികാരങ്ങളെക്കുറിച്ച് ചോദിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണം നിങ്ങളെ അത്ഭുതപ്പെടുത്തും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങളുടെ പങ്കാളിയുമായി ഇതിനെക്കുറിച്ച് സംസാരിക്കുക. അതുവഴി അവര്‍ നിങ്ങളോട് യോജിക്കും. ഇന്ന് ഒരു സാമൂഹിക പരിപാടിയില്‍പങ്കെടുക്കാന്‍ അവസരം ലഭിക്കും. അത് നഷ്ടപ്പെടുത്തരുത്. അവിടെ നിന്ന് നിങ്ങള്‍ ഒരു വ്യക്തിയെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. അയാള്‍ നിങ്ങളുടെ പങ്കാളിയായി കടന്നുവന്നേക്കാം.