Love Horoscope May 15 | പ്രണയബന്ധം ശക്തമാകും; പങ്കാളിയോടൊപ്പം അവധിയാഘോഷിക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് 15ലെ പ്രണയഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയം ശക്തമാകും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. അവധിയാഘോഷിക്കാനും വിശ്രമിക്കാനും ഇത് അനുയോജ്യമായ സമയമാണ്. നിങ്ങളുടെ പങ്കാളി നിങ്ങളുടെ പെരുമാറ്റത്തില്‍ വളരെയധികം സന്തോഷിക്കും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനായി നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ശ്രമിക്കും. പങ്കാളിയോടൊപ്പം ഒരു കപ്പ് കാപ്പി കുടിക്കുന്നത് നിങ്ങള്‍ ഇരുവര്‍ക്കും ഇടയിലെ ഹൃദയസ്പര്‍ശിയായ സംഭാഷണവും ബന്ധവും മനോഹരമാക്കും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടത്താവുന്നതാണ്. പങ്കാളി നിങ്ങളോടൊപ്പമായിരിക്കാന്‍ ആഗ്രഹിക്കും. അവരെ ശ്രദ്ധിക്കുകയും അവരോടൊപ്പമായിരിക്കുകയും ചെയ്യുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പങ്കാളിയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നത് നിങ്ങളുടെ പ്രണയജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. പങ്കാളിയോട് മൃദുവായി സംസാരിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ബന്ധം തകരാതിരിക്കാന്‍ ശ്രദ്ധിക്കണം.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സമയം ചെലവഴിക്കും. പ്രണയജീവിതം അല്‍പസമയം മാറ്റി വെച്ച് പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ നിങ്ങളുടെ ദിവസം ചെലവഴിക്കണം. എന്നാല്‍ പങ്കാളിയുമായുള്ള ബന്ധം തകരാതിരിക്കാന്‍ ആശയവിനിമയം നടത്തേണ്ടതുണ്ട്.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ ഒരു സര്‍പ്രൈസ് നല്‍കും.മധുരസമ്മാനങ്ങള്‍ കൈമാറും. അത് നിങ്ങള്‍ക്ക് വളരെ പ്രത്യേകത നിറഞ്ഞ ദിവസം സമ്മാനിക്കും. നിങ്ങള്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദം കുറയ്ക്കും. പങ്കാളിയോടൊപ്പം പ്രഭാതനടത്തത്തിന് പോകാവുന്നതാണ്. അത് നിങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കും.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വൈകുന്നേരം നടക്കാനും അയല്‍ക്കാരുമായി ഇടപഴകാനും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനുള്ള സമയമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ഒരു അശ്രദ്ധ നിങ്ങള്‍ക്കും പങ്കാളിക്കുമിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധം പുതിയൊരു തലത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ പ്രണയത്തിന് ഒരു അവിസ്മരണീയമായ ദിവസമായി മാറും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം, വാത്സല്യം, സത്യസന്ധത എന്നിവ നിങ്ങളുടെ ഹൃദയം കീഴടക്കും.
advertisement
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ തിരക്കിലായിരിക്കും. പങ്കാളിയുടെ കാര്യങ്ങള്‍ശ്രദ്ധിക്കാന്‍ കഴിഞ്ഞേക്കില്ല. ഇത് മൂലം ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അത് നിങ്ങളെ പ്രകോപിപ്പിക്കുകയും നിരാശയുണ്ടാക്കുകയും ചെയ്യും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്‍പസമയത്തേക്ക് പ്രണയജീവിതം മാറ്റി വയ്ക്കുക. ജോലി സ്ഥലത്ത് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഠിനമായി അധ്വാനിക്കേണ്ടി വരും. പങ്കാളിക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടും. അത് പരിഹരിക്കാന്‍ ശ്രമിക്കുക.