Love Horoscope May 17 | പ്രണയിനിയുമായി ഡിന്നര് ഡേറ്റിന് പോകും; വിലപ്പെട്ട സമ്മാനങ്ങള് വാങ്ങി നല്കുക: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് 17ലെ പ്രണയഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ ഏതാനും നാളുകളായി നിങ്ങള്‍ പ്രണയത്തിലാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ സ്നേഹം മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമായതെല്ലാം നിങ്ങള്‍ ചെയ്യും. നിങ്ങള്‍ ഒന്നിച്ച് അവധിക്കാലം ആഘോഷിക്കും. അത്താഴം കഴിക്കും. എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യുകയും അത് നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുകയും ചെയ്യും. ഇന്ന് മതിപ്പുളവാക്കുന്ന രീതിയില്‍ വസ്ത്രധാരണം നടത്തുക. മൃദുവായ വസ്ത്രങ്ങള്‍ ധരിക്കുക.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: കാമുകനോടൊപ്പം ഡേറ്റിംഗിന് പോകുകയാണെങ്കില്‍ കൂടുതലായി കാര്യങ്ങളൊന്നും ചെയ്യരുത്. വിലകൂടിയ വസ്ത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ മുതലായവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുത്. മറിച്ച് നിങ്ങളുടെ സംസാര രീതിയിലും ധര്‍മ്മബോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് ഒരു റൊമാന്റിക് ഡിന്നര്‍ ഡേറ്റിന് പോകുക.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി നിങ്ങളില്‍ മതിപ്പ് പ്രകടിപ്പിക്കും. എന്നാല്‍ ചില കാരണങ്ങളാല്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. ചില പ്രശ്നങ്ങളെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. മറ്റുള്ളവരോട് മധുരമായി സംസാരിക്കുക. മനോഹരമായ ചില സമ്മാനങ്ങള്‍ പങ്കാളിക്ക് വാങ്ങി നല്‍കുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രണയം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പ്രണയപങ്കാളിയോട് വിവാഹാഭ്യാര്‍ത്ഥന നടത്താന്‍ ഇത് മികച്ച ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. വിവേകത്തോടെ പെരുമാറുക. സ്മാര്‍ട്ട് ലൂക്ക് നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. സംസാരിക്കുമ്പോള്‍ സംയമനം പാലിക്കുക. ഇന്ന് ഭാഗ്യം നിങ്ങളുടെ കൂടെയായിരിക്കും. നിങ്ങളുടെ ബന്ധം പുതിയ ഉയരങ്ങളിലെത്തും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം തര്‍ക്കങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുക. തിളക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. മനോഹരമായ ആഭരണങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ദിവസം മുഴുവന്‍ ആകര്‍ഷകമായ പെരുമാറ്റം നിലനിര്‍ത്തുക. നിങ്ങളുടെ സന്തോഷം കണ്ട് പങ്കാളി അത്ഭുതപ്പെടും. നിങ്ങള്‍ക്ക് ഒരുമിച്ച് സമയം ആസ്വദിക്കാന്‍ കഴിയും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രവര്‍ത്തികള്‍ നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയും. നിങ്ങളുടെ പ്രണയബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടായേക്കാം. നിങ്ങള്‍ മാനസിക സമ്മര്‍ദത്തിലാകും. പ്രശ്നത്തെക്കുറിച്ച് സംസാരിച്ച് സൗഹാര്‍ദപരമായ ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ ഏതാനും മാസങ്ങളായി നിങ്ങള്‍ ഒരു പ്രണയബന്ധത്തിലായിരുന്നു. അതിനായി നിങ്ങള്‍ ധാരാളം ഊര്‍ജം ചെലവഴിച്ചിട്ടുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുക. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുക.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒന്നിലധികം പ്രണയബന്ധത്തിലാകും. എന്നാല്‍ നിങ്ങള്‍ ഒരു പരീക്ഷണത്തിലകപ്പെടും. ക്രമേണ നിങ്ങള്‍ക്ക് അനുയോജ്യമായ ബന്ധം ഏതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ആ പങ്കാളിയെ നിങ്ങള്‍ എന്നന്നേക്കുമായി സ്വീകരിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി നിങ്ങള്‍ അകപ്പെട്ടിരുന്ന ഒരു പ്രശ്നത്തിന് ഇന്ന് പരിഹാരം കാണും. വളരെക്കാലമായി നിങ്ങള്‍ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുകയായിരുന്നു. നിങ്ങളുടെ സൗഹൃദത്തെ എല്ലാവിധത്തിലും സ്നേഹിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് നിങ്ങള്‍ ഒരു പ്രചോദനമായി മാറും. അത് നിങ്ങളുടെ പങ്കാളിയെയും സ്വാധീനിക്കും. എന്നാല്‍ അമിതമായി ഒന്നും ആഗ്രഹിക്കരുത്. അല്ലെങ്കില്‍ ഇന്നത്തെ ദിവസം മാനസികമായി തളര്‍ച്ച അനുഭവപ്പെടും. കുറച്ചുസമയം പങ്കാളിയോടൊപ്പമായിരുന്ന് നൃത്തവും സംഗീതവും ആസ്വദിക്കു. ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുക.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ ബന്ധത്തില്‍ നിന്ന് വേര്‍പിരിയുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ എന്ത് ചെയ്താലും പൂര്‍ണമനസ്സോടെ ചെയ്യുക. നിങ്ങളുടെ ബന്ധത്തില്‍ ഒരു മാറ്റവും വരില്ല.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങളുടെ പങ്കാളിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുക. അതിലൂടെ നിങ്ങളുടെ പങ്കാളി നിങ്ങളോട് അടുപ്പം കാണിക്കും. ഇന്ന് ഒരു ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. ഇന്ന് നിങ്ങള്‍ക്ക് പരിയമുള്ള ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും.