Horoscope May 10| ലക്ഷ്യത്തിലെത്താന് കഠിനാധ്വാനം ചെയ്യുക; പഴയ സൗഹൃദം പുതുക്കാനാകും: ഇന്നത്തെ രാശിഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് 10-ലെ വാരഫലം അറിയാം
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് ജ്യോതിഷിയായ ചിരാഗ് ധാരുവാലയില്‍ നിന്ന് മനസ്സിലാക്കാം. മേടം രാശിക്കാര്‍ക്ക് ഈ ദിവസം ഊര്‍ജ്ജസ്വലതയും ഉത്സാഹവും നിറഞ്ഞതായിരിക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. ഇടവം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം അവരുടെ ജോലിയില്‍ കുറച്ച് പ്രതിബദ്ധതയും ഏകാഗ്രതയും നിലനിര്‍ത്തണം.
advertisement
മിഥുനം രാശിക്കാരെ സംബന്ധിച്ച് ഒരു പുതിയ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഇന്നത്തെ ദിവസം ആലോചിക്കാവുന്നതാണ്. ഇന്ന് അതിന് നല്ല സമയമാണ്. കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് അവരുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും ഇന്ന് അഭിനന്ദനം ലഭിക്കും. ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് അവരുടെ ജോലിയില്‍ ഇന്നത്തെ ദിവസം പുതിയ ഊര്‍ജ്ജം ലഭിക്കും. കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം മാനസിക സമാധാനം ലഭിക്കും. തുലാം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ശ്രദ്ധാലുവായിരിക്കണം. വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ മികച്ച വിജയം നേടാനാകും. ധനുരാശിക്കാര്‍ക്ക് പഴയ സൗഹൃദം പുനരുജ്ജീവിപ്പിക്കാനും ഇന്നത്തെ ദിവസം കഴിയും. മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ആത്മവിശ്വാസം ലഭിക്കുകയും ലക്ഷ്യത്തിലെത്താന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്യും. കുംഭം രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തുറന്ന ആശയവിനിമയം നടത്തേണ്ടതുണ്ട്. മീനം രാശിയില്‍ ജനിച്ചവര്‍ക്ക് അവരുടെ വികാരങ്ങളുടെ ആഴം മനസ്സിലാക്കാന്‍ ഇന്ന് കഴിയും.
advertisement
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ഊര്‍ജ്ജവും ഉത്സാഹവും നിറഞ്ഞ ദിവസമായിരിക്കും എന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. നിങ്ങളുടെ ആശയങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് വ്യക്തമായി പ്രകടിപ്പിക്കാന്‍ കഴിയും. ഇത് നിങ്ങള്‍ക്ക് മുന്നില്‍ നിരവധി പുതിയ സാധ്യതകള്‍ തുറന്നിടും. നിങ്ങളുടെ വാക്കുകള്‍ അവരെ ആകര്‍ഷിക്കുന്നതിനാല്‍ നിങ്ങളുടെ അടുപ്പമുള്ള ആളുകളുമായി ആശയവിനിമയം നടത്തേണ്ട സമയമാണിത്. ജോലിസ്ഥലത്ത് നിങ്ങള്‍ ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ന് നിങ്ങളെ സഹായിക്കാന്‍ മനസ്സുള്ള ഒരാളെ നിങ്ങള്‍ കണ്ടെത്തിയേക്കും. ഈ സഹകരണം നിങ്ങളുടെ ജോലി മുന്നോട്ടുകൊണ്ടുപോകാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോട് കൂടുതല്‍ സംവേദനക്ഷമതയുള്ളവരായിരിക്കുക. ചെറിയ നിമിഷങ്ങള്‍ ആസ്വദിക്കുകയും നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുക. ആരോഗ്യ ബോധമുള്ളവരായിരിക്കേണ്ടത് പ്രധാനമാണ്. ഭാഗ്യ നിറം: ചാരനിറം ഭാഗ്യ സംഖ്യ: 3
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലിയില്‍ ഇന്ന് കുറച്ച് ശ്രദ്ധിക്കണം. ജോലി കാര്യങ്ങളില്‍ നിങ്ങള്‍ ഏകാഗ്രതയും പ്രതിബദ്ധതയും നിലിനര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ സ്നേഹവും സഹകരണവും നിങ്ങള്‍ക്ക് അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഇത് നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കാനുള്ള ദിവസമാണിന്ന്. നിങ്ങള്‍ ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ടീമിന്റെ സഹകരണം ഉണ്ടാകും. അത് നിങ്ങളെ മുന്നോട്ടുപോകാന്‍ സഹായിക്കും. ഭാഗ്യ നിറം: കറുപ്പ് ഭാഗ്യ സംഖ്യ: 12
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ശുഭകരമാണെന്ന സൂചനയാണ് രാശിഫലം നല്‍കുന്നത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ബുദ്ധിശക്തിയും ആശയവിനിമയ വൈദഗ്ധ്യവും ഉപയോഗിച്ച് നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ സര്‍ഗ്ഗാത്മകതയ്ക്ക് പുതിയ ചക്രവാളങ്ങള്‍ നല്‍കുന്ന ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ആസൂത്രണം ചെയ്യാന്‍ കഴിയും. ബിസിനസ്സ് മേഖലയില്‍ സഹകരണവും പങ്കാളിത്തവും പ്രധാനമാണ്. നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയുമെന്നതിനാല്‍ നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ മടിക്കരുത്. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ഇന്ന് ഒരു നല്ല ദിവസമാണ്. സ്നേഹത്തിലും ആശയവിനിമയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ഭാഗ്യ നിറം: മജന്ത ഭാഗ്യ സംഖ്യ: 7
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷയും പോസിറ്റിവിറ്റിയും നിറഞ്ഞ ദിവസമായിരിക്കും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് അവസരം ലഭിക്കും. ഇത് നിങ്ങളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്ന ഒരു പഴയ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഇന്ന് നല്ല ദിവസമാണ്. ജോലിസ്ഥലത്തും കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും അഭിനന്ദനം ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്വയം ശ്രദ്ധിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് യോഗയിലോ ധ്യാനത്തിലോ കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുക. ഇന്ന് ചെലവുകള്‍ വര്‍ദ്ധിച്ചേക്കാമെന്നതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കുക. സ്വയം വിശകലനത്തില്‍ ഏര്‍പ്പെടുകയും നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. അത് നിങ്ങളെ ശാക്തീകരിക്കാന്‍ സഹായിക്കും. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 15
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രോത്സാഹജനകമായ ദിവസമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. പുതിയ അവസരങ്ങളെ നേരിടാന്‍ നിങ്ങള്‍ ഇന്നത്തെ ദിവസം തയ്യാറാകും. നിങ്ങളുടെ സര്‍ഗ്ഗാത്മകത പരമാവധി ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത് നിങ്ങളുടെ ജോലിയില്‍ പുതിയ ഊര്‍ജ്ജം നല്‍കും. നിങ്ങളുടെ ബന്ധങ്ങളും ഇന്ന് മെച്ചപ്പെട്ടേക്കാം. മറ്റുള്ളവരുമായി നിങ്ങളുടെ ആശയങ്ങള്‍ പങ്കുവെച്ചാല്‍ നിങ്ങള്‍ക്ക് ഒരു നല്ല പ്രതികരണം ലഭിക്കും. നിങ്ങളുടെ കുടുംബ ബന്ധങ്ങളും ശക്തിപ്പെടും. ഇത് നിങ്ങളെ കൂടുതല്‍ മാനസികമായി ശക്തരാക്കും. ഇന്ന് നിങ്ങളുടെ ഊര്‍ജ്ജം ഉയര്‍ന്ന തലത്തിലായിരിക്കുമെങ്കിലും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 3
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവര്‍ക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ഒരു പോസിറ്റീവ് എനര്‍ജി നിങ്ങളുടെ ജീവിത്തില്‍ അനുഭവപ്പെടും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. കൂടാതെ നിങ്ങളുടെ ജോലിയിലും പോസിറ്റീവ് ഊര്‍ജം അനുഭവപ്പെടും. നിങ്ങളുടെ ജോലിയില്‍ മാനോബലം വര്‍ദ്ധിക്കുകയും വൈദഗ്ധ്യം പ്രകടമാകുകയും ചെയ്യും. പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനും അവ യാഥാര്‍ത്ഥ്യമാക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ ബന്ധങ്ങളില്‍ തുറന്ന മനസ്സും സത്യസന്ധതയും നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കുക. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ഏതെങ്കിലും പഴയ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇന്നത്തെ ദിവസം നല്ല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. പതിവ് വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും നിങ്ങള്‍ക്ക് പുതുമയും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ കഴിയും. ഭാഗ്യ നിറം: പച്ച ഭാഗ്യ സംഖ്യ: 10
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ സാധ്യതകളും ഉത്സാഹവും നിറഞ്ഞതായിരിക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. നിങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം കാണാനാകും. നിങ്ങള്‍ ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു നല്ല തുടക്കം കുറിക്കാന്‍ മത്സരിക്കാനുള്ള ശരിയായ സമയമാണിത്. നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി സൂക്ഷിക്കുകയും മറ്റുള്ളവരില്‍ നിന്ന് സഹകരണം നേടാന്‍ ശ്രമിക്കുകയും ചെയ്യുക. നിങ്ങളുടെ സൃഷ്ടിപരമായ ഊര്‍ജ്ജം ഇന്നത്തെ ദിവസത്തെ സവിശേഷമാക്കും. നിങ്ങള്‍ കല, സംഗീതം അല്ലെങ്കില്‍ എഴുത്ത് എന്നിങ്ങനെ ഏതെങ്കിലും മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പ്രചോദനത്തിന്റെ ഒരു പുതിയ തരംഗം നിങ്ങളുടെ ജോലിയില്‍ വിജയം നല്‍കും. ആശയവിനിമയത്തിന്റെ രീതി മര്യാദയുള്ളതും പോസിറ്റീവുമായി നിലനിര്‍ത്തുക. ഇത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കുക. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 5
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് നിങ്ങളുടെ സ്വഭാവത്തില്‍ നിങ്ങള്‍ ഉത്സാഹവും ദൃഢനിശ്ചയവും പ്രകടിപ്പിക്കണം. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ പ്രോത്സാഹനമാകുന്ന ഒരു ഊര്‍ജ്ജം ഇന്നത്തെ ദിവസം നിങ്ങളുടെ ഉള്ളില്‍ അനുഭവപ്പെടും. നിങ്ങളുടെ ചിന്തകളും ഇന്ന് കൂടുതല്‍ വ്യക്തതയുള്ളതായിരിക്കും. ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് പ്രാപ്തിയുണ്ടെന്ന് സ്വയം തോന്നും. നിങ്ങളുടെ ജോലിസ്ഥലത്ത് മാറ്റം കൊണ്ടുവരാനുള്ള സമയമാണിത്. നിങ്ങളുടെ സര്‍ഗ്ഗാത്മകതയും ചിന്താശേഷിയും പുതിയതും അതുല്യവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിങ്ങളെ സഹായിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ പ്രത്യേക നിമിഷങ്ങള്‍ ചെലവഴിക്കും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കും. നിങ്ങള്‍ ഏതെങ്കിലും പ്രശ്നം ഇടെപടാതെ മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ ആശയവിനിമയം നടത്തി ഇന്ന് അത് പരിഹരിക്കാന്‍ ശ്രമിക്കുക. സാമ്പത്തികമായി നിങ്ങളുടെ സ്രോതസ്സ് സുരക്ഷിതവും ശക്തവുമായിരിക്കും. പക്ഷേ ചെലവുകളുടെ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഭാഗ്യ നിറം: ആകാശനീല ഭാഗ്യ സംഖ്യ: 1
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഉത്സാഹവും ഊര്‍ജ്ജവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം ഇന്നത്തെ ദിവസം വര്‍ദ്ധിക്കും. ഇത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ മടികൂടാതെ നേരിടാന്‍ നിങ്ങളെ പ്രാപ്തമാക്കും. ഈ സമയത്ത്, പുതിയ അവസരങ്ങള്‍ തേടുന്നതും നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത പുലര്‍ത്തുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ കൈവരിക്കാനാകും. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിക്കുന്നത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. അവരുമായി നിങ്ങളുടെ വികാരങ്ങള്‍ പങ്കിടാന്‍ നിങ്ങള്‍ക്ക് തോന്നും. ഒരു പഴയ സൗഹൃദം വീണ്ടും പുനരുജ്ജീവിപ്പിക്കാനും നിങ്ങള്‍ക്ക് ഇതുവഴി കഴിയും. നിങ്ങള്‍ ഒരു പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇന്ന വിജയം കാണാനും സാധ്യതയുണ്ട്. അതേസമയം, സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അല്പം ശ്രദ്ധ ആവശ്യമാണ്. ചെലവുകള്‍ നിയന്ത്രിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ അല്‍പ്പം ജാഗ്രത പാലിക്കണം. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 11
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം റിസ്ക് എടുക്കാന്‍ പറ്റിയ ദിവസമാണെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്കായി ഇന്നത്തെ ദിവസം തുറന്നു കിട്ടും. അതിനായി നിങ്ങള്‍ നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുക. ഒരു പഴയ പങ്കാളിയെയോ സുഹൃത്തിനെയോ നിങ്ങള്‍ ഇന്ന് കണ്ടുമുട്ടിയേക്കും. അത് ബിസിനസിലോ വ്യക്തി ജീവിതത്തിലോ നിങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കും. നിങ്ങളുടെ കുടുംബത്തില്‍ ചില കാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വരാനും ഇന്നത്തെ ദിവസം സാധ്യതയുണ്ട്. പക്ഷേ, നിങ്ങള്‍ സംയമനം പാലിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് ശ്രദ്ധ വേണം. വ്യായമം ചെയ്യുന്നതും യോഗയും നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. നിങ്ങളുടെ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തും. വിജയം നിങ്ങള്‍ക്കൊപ്പമുണ്ട്. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് എനര്‍ജി നിറഞ്ഞതായിരിക്കുമെന്നാണ് നിങ്ങളുടെ ഇന്നത്തെ രാശിഫലം പറയുന്നത്. ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സര്‍ഗ്ഗാത്മകത നിറയും. ഒരു പുതുമയും ജീവിതത്തില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും. പുതിയ ആശയങ്ങള്‍ നടപ്പിലാക്കാനും ഒരു പദ്ധതിയില്‍ പ്രവര്‍ത്തിക്കാനും ഈ സമയം നിങ്ങള്‍ക്ക് അനുയോജ്യമാണ്. നിങ്ങളുടെ ചിന്തയില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വം നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമൂഹിക ഇടപെടല്‍ ഇന്ന് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പ്രത്യേകിച്ച് നിങ്ങളുടെ ആശയങ്ങളോടും ലക്ഷ്യങ്ങളോടും സഹാനുഭൂതിയുള്ളവരുമായി ഇടപെടുന്നത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും. ആരോഗ്യപരമായി നിങ്ങള്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണ്. ധ്യാനിക്കുന്നതിനോ യോഗ ചെയ്യുന്നതിനോ കുറച്ച് സമയം മാറ്റിവെക്കുക. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ ആശയവിനിമയത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഓരോ വ്യക്തിയുമായും സംസാരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കുകയും നിങ്ങളുടെ വികാരങ്ങള്‍ പങ്കിടുകയും ചെയ്യുക. സാമൂഹിക അല്ലെങ്കില്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗിന് ഈ ദിവസം അനുകൂലമാണ്. ഭാഗ്യ നിറം: തവിട്ട് ഭാഗ്യ സംഖ്യ: 6
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വൈകാരികമായി വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ വികാരങ്ങളുടെ ആഴം മനസ്സിലാക്കാന്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കഴിയും. അത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഉള്ളില്‍ ഇന്ന് ഒരു അതുല്യമായ സര്‍ഗ്ഗാത്മകത ഉണ്ടാകും. അത് നിങ്ങള്‍ക്ക് നിങ്ങളുടെ കലാപരമായ അല്ലെങ്കില്‍ പ്രൊഫഷണല്‍ പദ്ധതികളില്‍ ഉപയോഗിക്കാം. മറ്റുള്ളവരുടെ വികാരങ്ങളും നിങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകണം. അത് കേള്‍ക്കാനുള്ള മനസ്സ് നിങ്ങള്‍ക്ക് ഉണ്ടാകണം. ഒരു അടുത്ത സുഹൃത്തിനോ കുടുംബാംഗത്തിനോ നിങ്ങളില്‍ നിന്ന് ഉപദേശം ആവശ്യമാണ്. അതിനാല്‍ നിങ്ങളുടെ സഹാനുഭൂതിയും മനസ്സിലാക്കാനുള്ള കഴിവും ഉപയോഗിച്ച് അവരെ സഹായിക്കുക. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിട്ടേക്കാം. നിങ്ങളുടെ അറിവും സമാധാനപരമായ സമീപനവും ഉപയോഗിച്ച് ഈ വെല്ലുവിളികളെ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഇന്നത്തെ ചില ചെലവുകള്‍ ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഈ ചെലവുകള്‍ ഗുണകരമാകും. ഭാഗ്യ നിറം: കടും പച്ച ഭാഗ്യ സംഖ്യ: 9