Horoscope Nov 26| പങ്കാളിയുമായി തര്‍ക്കമുണ്ടാകും; ആരോഗ്യം ശ്രദ്ധിക്കുക: ഇന്നത്തെ രാശിഫലം
- Published by:Nandu Krishnan
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 നവംബർ 26 ലെ രാശിഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിക്കാർക്ക് ഇന്ന് വളരെ ഊർജ്ജം നിറഞ്ഞ ഒരു ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ജോലിസ്ഥലത്ത്, നിങ്ങളുടെ നേതൃത്വപരമായ കഴിവുകൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കും. ഇത് നിങ്ങളുടെ സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാം. ഇന്ന് നിങ്ങളിലെ ഉറച്ച ആത്മവിശ്വാസം ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കും. കല, എഴുത്ത്, സംഗീതം തുടങ്ങിയ കാര്യങ്ങളിൽ ഇന്ന് നിങ്ങൾ സമയം ചെലവഴിക്കുന്നത് മനസ്സിന് സന്തോഷം നൽകും. ഭാഗ്യ നിറം : കറുപ്പ് ഭാഗ്യ സംഖ്യ : 3
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20 നും മേയ് 20 നും ഇടയിൽ ജനിച്ചവർ: ഇടവം രാശിക്കാർക്ക് ഇന്ന് വളരെ വിശേഷപ്പെട്ട ഒരു ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വ്യക്തി ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും ആസ്വദിക്കാൻ ഇന്ന് സാധിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും മികച്ചതായിരിക്കാം. നിങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഒരു പ്രശ്നം ഇപ്പോൾ പരിഹരിക്കാൻ സാധിക്കും. എന്നാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്. ചിട്ടയായ വ്യായാമവും സമീകൃതാഹാരവും പാലിക്കുക. ഇത് നിങ്ങളുടെ ഊർജ്ജം നിലനിർത്താൻ സഹായിക്കാം. ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് ഇന്ന് കൂടുതൽ താല്പര്യം ജനിക്കാം. ധ്യാനവും യോഗയും ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് മനസ്സിന് സമാധാനം നൽകാം. ഭാഗ്യ നിറം : പർപ്പിൾ ഭാഗ്യ സംഖ്യ : 14
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം മിഥുനം രാശിക്കാർക്ക് മികച്ചതായിരിക്കുമെന്ന് രാശിഫലത്തിൽ സൂചിപ്പിക്കുന്നു. നിങ്ങളുടെ സാമൂഹിക ജീവിതം ഇന്ന് കൂടുതൽ സജീവമാകും. ഇതിലൂടെ നിങ്ങൾക്ക് പുതിയ ബന്ധങ്ങൾ കടന്നുവരാം. ഇന്ന് നിങ്ങളുടെ ബുദ്ധിശക്തിയും ആശയവിനിമയത്തിനുള്ള കഴിവും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കാൻ സാധിക്കും. നിങ്ങളുടെ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള അവസരവും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ക്രിയാത്മകത വിലമതിക്കപ്പെടും. ഇന്ന് നിങ്ങൾ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കും. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിലൂടെ, നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടും. ഭാഗ്യ നിറം : നീല ഭാഗ്യ സംഖ്യ : 5
advertisement
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ഉണ്ടാകുമെന്ന് രാശി ഫലത്തിൽ പറയുന്നു. ഇന്ന് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ ഇപ്പോൾ മടിക്കേണ്ടതില്ല. ഇന്ന് ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളുടെ ആശയങ്ങളും പദ്ധതികളും നിങ്ങളുടെ സഹപ്രവർത്തകർ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യും. ഭാഗ്യ നിറം : കടും പച്ച ഭാഗ്യ സംഖ്യ : 13
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം ഊർജ്ജവും ആത്മവിശ്വാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും എന്ന് രാശിഫലത്തിൽ പറയുന്നു. നിങ്ങളുടെ സാമൂഹിക ജീവിതം ഊർജ്ജസ്വലവും സജീവവുമായി മുന്നോട്ട് പോകും. നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ധ്യാനവും വ്യായാമവും ചെയ്യുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. ഭാഗ്യ നിറം : പിങ്ക് ഭാഗ്യ സംഖ്യ : 8
advertisement
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബർ 22 നും ഇടയിൽ ജനിച്ചവർ: കന്നി രാശിക്കാർക്ക് ഈ ദിവസം പുതിയ സാധ്യതകൾ നിറഞ്ഞ ഒരു ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ അർപ്പണബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ഫലം ഇപ്പോൾ നിങ്ങൾക്ക് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കും.ഇത് നിങ്ങളുടെ ബഹുമാനം വർദ്ധിപ്പിക്കും. കുടുംബത്തോടൊപ്പം ഇന്ന് കൂടുതൽ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ഇപ്പോൾ നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാം. ദിനചര്യയിൽ യോഗയോ ലഘുവ്യായാമമോ ഉൾപ്പെടുത്തുന്നത് ഉത്തമമായിരിക്കും. ഭാഗ്യ നിറം : ആകാശ നീല ഭാഗ്യ സംഖ്യ : 7
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും ഇടയിൽ ജനിച്ചവർ: തുലാം രാശിക്കാർക്ക് ഈ ദിവസം ഐക്യം നിലനിർത്തി മുന്നോട്ടുപോകാൻ കഴിയുന്ന ഒരു ദിവസം ആണെന്ന് രാശി ഫലത്തിൽ പറയുന്നു. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ഒരു പുതിയ ദിശ രൂപപ്പെടാം. നിങ്ങളുടെ കഴിവുകളിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് ഇന്ന് തീരുമാനങ്ങളെടുക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാനുള്ള നല്ല അവസരമാണ്. അവരുടെ പൂർണ്ണ പിന്തുണയും നിങ്ങൾക്ക് ഇപ്പോൾ പ്രതീക്ഷിക്കാം. യോഗയോ ധ്യാനമോ ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഭാഗ്യ നിറം : ഓറഞ്ച് ഭാഗ്യ സംഖ്യ : 6
advertisement
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ: വൃശ്ചിക രാശിക്കാർക്ക് ഊർജ്ജവും ഉത്സാഹവും നിറഞ്ഞ ഒരു ദിവസമാണെന്ന് രാശിഫലത്തിൽ പറയുന്നു. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ഇത് ഏതു വെല്ലുവിളികളെയും തരണം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മികച്ച ഫലങ്ങൾ നേടാൻ സാധിക്കും. എന്നാൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിലും ശ്രദ്ധ ആവശ്യമാണ്. ഭാഗ്യ നിറം : പച്ച ഭാഗ്യ സംഖ്യ : 2
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാർക്ക് ഇന്ന് പുതിയ സാധ്യതകൾ നിറഞ്ഞ ഒരു ദിവസം ആയിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ ക്രിയാത്മകത തുറന്നു പ്രകടിപ്പിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് ആളുകൾ നിങ്ങളുടെ ആശയങ്ങൾ വിലമതിക്കും. ഒരു പുതിയ പ്രോജക്റ്റിൽ പ്രവർത്തിക്കാനുള്ള ശരിയായ സമയമാണ് ഇത്. പുതിയ ജോലികൾ ആരംഭിക്കാനും ഇത് അനുകൂലമായ സമയമാണ്. നിങ്ങളുടെ കഠിനാധ്വാനം മികച്ച ഫലങ്ങൾ നൽകും. എന്നാൽ വ്യക്തിജീവിതത്തിലും തൊഴിൽ ജീവിതത്തിലും സന്തുലിതാവസ്ഥ നിലനിർത്തി മുന്നോട്ടു പോകുക. കുടുംബ ജീവിതത്തിൽ ക്ഷമ കൈവിടാതെ മുന്നോട്ടുപോകാനും ശ്രദ്ധിക്കുക. ഭാഗ്യ നിറം : വെള്ള ഭാഗ്യ സംഖ്യ : 9
advertisement
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ ഒരു പഴയ സുഹൃത്തിനെ കാണാനുള്ള അവസരം ലഭിക്കുമെന്ന് രാശി ഫലത്തിൽ സൂചിപ്പിക്കുന്നു. കുടുംബജീവിതത്തിൽ നിങ്ങൾ പരസ്പര ധാരണയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകേണ്ട സമയമാണ് ഇത്. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും മികച്ച ഫലം നൽകാം. ഇന്ന് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകും. ഭാഗ്യ നിറം : മഞ്ഞ ഭാഗ്യ സംഖ്യ : 4
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ: കുംഭം രാശിക്കാർക്ക് ഈ ദിവസം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമായിരിക്കുമെന്ന് രാശി ഫലത്തിൽ സൂചിപ്പിക്കുന്നു. നിങ്ങളുടെ ക്രിയാത്മകത തുറന്നു പ്രകടിപ്പിക്കേണ്ട സമയമാണ് ഇത്. ഇപ്പോൾ ബിസിനസ്സിൽ നിങ്ങൾക്ക് പുതിയ ആശയങ്ങളും പദ്ധതികളും ഉണ്ടാകും. ജോലി സ്ഥലത്ത് ഒരു പുതിയ പ്രോജക്റ്റിൽ പ്രവർത്തിക്കുന്നവർ, ഇന്ന് സുഹൃത്തുക്കളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ സഹായം ചോദിക്കാൻ മടിക്കേണ്ടതില്ല. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഇന്ന് ശ്രദ്ധ ആവശ്യമാണ്. ഭാഗ്യ നിറം : മെറൂൺ ഭാഗ്യ സംഖ്യ : 1
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിക്കാർക്ക് ഈ ദിവസം പുതിയ സാധ്യതകൾ നിറഞ്ഞ ഒരു ദിവസമായിരിക്കുമെന്ന് രാശി ഫലത്തിൽ പറയുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എങ്കിലും നിങ്ങളുടെ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ തൊഴിൽ ജീവിതത്തിൽ ചെറിയ ചില വെല്ലുവിളികൾ നേരിടാനുള്ള സാധ്യത സൂചിപ്പിക്കുന്നു. എങ്കിലും ആശങ്കപ്പെടേണ്ടതില്ല. അവ നിങ്ങൾക്ക് തന്നെ സ്വയം പരിഹരിക്കാനും സാധിക്കും. ഭാഗ്യ നിറം : ചുവപ്പ് ഭാഗ്യ സംഖ്യ : 11