മേയ് 18ന് കേതു ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്‍ക്ക് ജോലിയില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍
- Published by:Sarika N
- news18-malayalam
Last Updated:
കേതു ചിങ്ങം രാശിയിലേക്ക് സംക്രമിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ജീവിതത്തില്‍ ഗുണം ലഭിക്കുകയെന്ന് നോക്കാം
2025 മേയ് 18ന് കേതു കന്നി രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. കേതുവിന്റെ ചിങ്ങം രാശിയിലേക്കുള്ള കൂറ് മാറ്റം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ആഴത്തിലുള്ള ആത്മീയവും മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ വരുത്തും. ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നതോടെ വ്യക്തിപരമായ അഹന്ത, ആത്മാഭിമാനം, ജീവിത ലക്ഷ്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചിന്തകളെ ബാധിക്കും. ഈ സംക്രമണത്തിന്റെ ഫലം പ്രത്യേകിച്ച് കേതു ഇതിനകം ഒരു പ്രധാന സ്ഥാനം വഹിക്കുന്ന രാശിക്കാര്‍ക്ക് കൂടുതലായിരിക്കും. എന്നിരുന്നാലും, ഇത് എല്ലാ രാശിക്കാരെയും വ്യത്യസ്ത രീതികളില്‍ ഇത് ബാധിക്കും. ചിങ്ങം രാശിയിലേക്കുള്ള കോതുവിന്റെ കൂറ് മാറ്റം ഏതൊക്കെ രാശിക്കാരെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്ന് നോക്കാം.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് കേതു നിങ്ങളുടെ പത്താം ഭാവത്തിലാണ് പ്രവേശിക്കുന്നത്. അത് നിങ്ങളുടെ കരിയര്‍, സാമൂഹിക പ്രശസ്തി, ജോലിസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംക്രമണം നിങ്ങളുടെ ജോലി സ്ഥലത്ത് ചില അപ്രതീക്ഷിതമായ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. നിങ്ങളുടെ പരിശ്രമങ്ങളില്‍ ചില തടസങ്ങള്‍ നേരിട്ടേക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നില്ല. നിങ്ങളുടെ കരിയറിനെയും സാമൂഹിക ജീവിതത്തെയും കുറിച്ച് മാറ്റി ചിന്തിക്കേണ്ട സമയമാണിത്.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാരെ സംബന്ധിച്ച് കേതു നിങ്ങളുടെ ഒന്‍പതാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. അത് മതം, ഉന്നത വിദ്യാഭ്യാസം, യാത്ര എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ സമയം നിങ്ങളുടെ മതപരവും ആത്മീയവുമായ ജീവിതത്തെ ബാധിച്ചേക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ആഴത്തിലുള്ള ഒരു ലക്ഷ്യം കണ്ടെത്താന്‍ നിങ്ങളെ സഹായിച്ചേക്കും. എന്നിരുന്നാലും നിങ്ങളുടെ അച്ഛനുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിഗൂഢമായ സംഭവങ്ങള്‍, പരിവര്‍ത്തനങ്ങള്‍, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ എട്ടാം ഭാവത്തിലേക്കാണ് കേതു പ്രവേശിക്കുന്നത്. ഈ സമയം നിങ്ങള്‍ക്ക് മാനസിക ഉത്കണ്ഠ നിറഞ്ഞതായിരിക്കും. നിങ്ങള്‍ക്ക് ഭയം തോന്നാനും അജ്ഞാതമായ കാര്യങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഉണ്ടായേക്കാം. കേതുവിന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ആത്മീയ ഉണര്‍വ് കൊണ്ടുവരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുക, പ്രകൃതിചികിത്സയോ ധ്യാനമോ സ്വീകരിക്കുന്നത് ഗുണം ചെയ്യും.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് കേതു നിങ്ങളുടെ ഏഴാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. ഇത് വിവാഹം, പങ്കാളിത്തം, ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ ഏഴാം ഭാവം. ഈ സംക്രമണത്തിന്റെ ഫലമായി നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും പങ്കാളിത്തത്തിലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങളുടെ ബന്ധങ്ങളില്‍ ആശയക്കുഴപ്പമോ അകലമോ ഉണ്ടാകാം. നിങ്ങളുടെ ജീവിത പങ്കാളിയുമായോ ബിസിനസ് പങ്കാളിയുമായോ നിങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. ബന്ധങ്ങളിലെ പിരിമുറുക്കം ഒഴിവാക്കാന്‍ സംയമനം പാലിക്കേണ്ടതായി വരും. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രവണതയും നിങ്ങള്‍ കാണിക്കണം.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരുടെ ആദ്യ ഭാവത്തിലേക്കാണ് കേതു പ്രവേശിക്കുന്നത്. ഈ സമയത്ത്, നിങ്ങളുടെ വ്യക്തിത്വത്തിലും ജീവിത ദിശയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ ഒരു പുതിയ രൂപത്തില്‍ നിങ്ങളെ കണ്ടെത്തുകയും നിങ്ങളുടെ സ്വയം വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. നിങ്ങളുടെ അഹങ്കാരത്തെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ചിലപ്പോഴൊക്കെ നിങ്ങള്‍ക്ക് സ്വയം സംശയവും നേരിടേണ്ടി വന്നേക്കാം.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ചെലവ്, പൊരുത്തക്കേട്, അപരിചിതത്വം എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിലേക്കാണ് കേതു സംക്രമിക്കുന്നത്. കന്നി രാശിക്കാരെ സംബന്ധിച്ച് ഈ സംക്രമണം നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. സമാധാനം നിങ്ങള്‍ക്ക് ആവശ്യമായി അനുഭവപ്പെടും. എന്നാല്‍ ഈ സമയത്ത്, നിങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് കന്നി രാശിയില്‍ നിന്നും നിങ്ങളുടെ 11ാം ഭാവമായ ചിങ്ങത്തിലേക്കാണ് കേതു കൂറ് മാറുന്നത്. ലാഭം, സുഹൃത്തുക്കള്‍, സാമൂഹിക ശൃംഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ പതിനൊന്നാം ഭാവം. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഈ സംക്രമണം നിങ്ങളെ സഹായിക്കും. എന്നാല്‍ ലാഭത്തിന് പകരം സുഹൃത്തുക്കളില്‍ നിന്നുള്ള വഞ്ചനയോ നഷ്ടമോ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. സോഷ്യല്‍ മീഡിയയുമായോ ഗ്രൂപ്പുകളുമായോ ബന്ധപ്പെടുന്നത് ഒഴിവാക്കുക. നിങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ജാഗ്രത പാലിക്കുക.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പത്താം ഭാവത്തിലേക്കാണ് കേതു കൂറ് മാറുന്നത്. കരിയര്‍, സാമൂഹിക പ്രശസ്തി, ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ പത്താം ഭാവം. ഈ സംക്രമണം നിങ്ങളുടെ കരിയറില്‍ ചില അപ്രതീക്ഷിത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇടയുണ്ട്. നിങ്ങളുടെ കാര്യക്ഷമതയില്‍ മാറ്റം അനുഭവപ്പെടും. നിങ്ങളുടെ കരിയറിന്റെ ദിശയെ കുറിച്ച് ഒന്നുകൂടി ആലോചിക്കേണ്ടതതായി വരും. നിങ്ങളുടെ പ്രശസ്തിയെയും ഈ സമയം ബാധിച്ചേക്കാം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാരെ സംബന്ധിച്ച് മതം, മികച്ച പരിശീലനം, യാത്ര എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഒന്‍പതാം ഭാവത്തില്‍ തന്നെ കേതു തുടരും. ജീവിതത്തില്‍ പുതിയ ദിശാബോധവും കാഴ്ച്ചപ്പാടും കേതുവിന്റെ ചിങ്ങം രാശിയിലേക്കുള്ള സംക്രമണം നിങ്ങള്‍ക്ക് നല്‍കിയേക്കാം. നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ന്ന ലക്ഷ്യം കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിച്ചേക്കാം. ഈ സമയം നിങ്ങളുടെ മതപരമായ യാത്ര, വിദേശ യാത്ര അല്ലെങ്കില്‍ ജോലി മാറ്റം എന്നിവയ്ക്കുള്ളതാണ്. ജീവിതത്തിലെ വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരെ സംബന്ധിച്ച് മേയ് 18-ന് കേതു നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ എട്ടാം ഭാവം എന്നത് നിഗൂഢമായ സംഭവങ്ങള്‍, ആരോഗ്യം, ഭയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍ ആന്തരികമായി മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണിത്. നിങ്ങള്‍ക്ക് ചില ആഴത്തിലുള്ള ആത്മീയ അനുഭവങ്ങള്‍ ലഭിച്ചേക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ധ്യാനമോ പുരാതന രോഗശാന്തി രീതികളോ പിന്തുടരുകയും ചെയ്യുക.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് കന്നി രാശിയില്‍ നിന്നും നിങ്ങളുടെ ഏഴാം ഭാവത്തിലേക്കാണ് കേതു സംക്രമിക്കുന്നത്. ബന്ധങ്ങള്‍, വിവാഹം, പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ ഏഴാം ഭാവം. നിങ്ങളുടെ ബന്ധങ്ങളില്‍ മാറ്റത്തിന്റെ സമയമാണിത്. ഇണയുമായോ ബിസിനസ് പങ്കാളിയുമായോ വിട്ടുവീഴ്ച ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. പുതിയ പങ്കാളിത്തങ്ങള്‍ ഗുണം ചെയ്യും. പക്ഷേ നിങ്ങള്‍ ജാഗ്രതയോടെ മുന്നോട്ട് പോകണം.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ ആറാം ഭാവത്തിലേക്കാണ് കേതു സംക്രമിക്കുന്നത്. രോഗങ്ങള്‍, ശത്രുക്കള്‍, എതിരാളികള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ ഭാവം. ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങള്‍ക്ക് ആരോഗ്യത്തില്‍ പുരോഗതിയും ശത്രുക്കളുടെ മേല്‍ വിജയവും ലഭിച്ചേക്കാം. പക്ഷേ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്.