Love Horoscope Feb 16| പ്രണയത്തില് വെല്ലുവിളിയുണ്ടാകും; ലക്ഷ്യങ്ങള് നേടിയെടുക്കും; ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 16ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരാകാന്‍ പോകുന്നവര്‍ അനാവശ്യ തര്‍ക്കങ്ങളില്‍ തലയിടരുത്. നിസാരപ്രശ്നങ്ങള്‍ പോലും നിങ്ങളെ സമാധാനം കെടുത്തും. ചില വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കണം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ വിഷമിപ്പിക്കരുത്. നെഗറ്റീവ് ചിന്ത നിങ്ങളുടെ ബന്ധത്തെ ഇല്ലാതാക്കും. നിങ്ങളുടെ പങ്കാളിയില്‍ സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കണം. അവരുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ചുകൊടുക്കണം. നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. നിസാരപ്രശ്നങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. അതിനാല്‍ ഈ ദിവസം വളരെ സൂക്ഷിച്ച് സംസാരിക്കാന്‍ ശ്രമിക്കണം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും.നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പറയും. അതില്‍ ഭയപ്പെടേണ്ടതില്ല. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. നിങ്ങളുടെ ആശയങ്ങള്‍ വിപൂലീകരിക്കാന്‍ സാധിക്കും. പങ്കാളിയും നിങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയ്ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടാകും. നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ക്ഷമയോടെ പെരുമാറണം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. അനാവശ്യമായ തര്‍ക്കങ്ങളില്‍ തലയിടരുത്. പങ്കാളിയോടൊപ്പം ചെലവഴിക്കാന്‍ ധാരാളം സമയം ലഭിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയ്ക്കുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കണം. അവ മനസിലാക്കി പരിഹരിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കും. എല്ലാ സാഹപര്യങ്ങളെയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. പ്രിയപ്പെട്ടവരോട് സ്്നേഹത്തോടെ പെരുമാറണം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കണം. നിങ്ങളുടെ ചില തീരുമാനങ്ങളില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടാകും. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്തണം.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായി പങ്കാളിയുമായി വഴക്കുണ്ടാക്കരുത്. നിങ്ങളുടെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പങ്കാളിയെ അനാവശ്യമായി അസ്വസ്ഥപ്പെടുത്തരുത്.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കണം. പങ്കാളിയുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കണം. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തിന്റെ സഹായത്തോടെ നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മറ്റുള്ളവരുടെ വാക്കുകേട്ട് പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി അവതരിപ്പിക്കണം.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച വ്യക്തിയോടൊപ്പം ജീവിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. പങ്കാളിയില്‍ നിന്നും എല്ലാവിധ പിന്തുണയും സഹകരണവും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കുടുംബജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തണം.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്ക് നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കില്ല. അത് നിങ്ങളെ വിഷമിപ്പിക്കും. പുസ്തകം വായിക്കാനോ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാനോ ശ്രമിക്കണം. നിങ്ങളുടെ പ്രണയജീവിതത്തിലെ താളപ്പിഴകള്‍ പരിഹരിക്കാനും ശ്രമിക്കും.