Love Horoscope Jan 29 | പങ്കാളിയെ ഡേറ്റിംഗിന് കൊണ്ടുപോകും; പ്രണയബന്ധം ദൃഢമാകും: ഇന്നത്തെ പ്രണയരാശിഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 29ലെ പ്രണയഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ ഡേറ്റിംഗിന് കൊണ്ടുപോകും. രണ്ടുപേര്‍്ക്കും ഇരുന്ന് തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരു സ്ഥലത്തേക്ക് പോകുന്നതാണ് നല്ലതെന്ന് പ്രണയഫലത്തില്‍ പറയുന്നു. അതിനാല്‍ ഒരു കോഫീ ഷോപ്പ് തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ പങ്കാളിയുമായി സംസാരിക്കാനും കൂട്ടുകെട്ട് ആസ്വദിക്കാനും കഴിയുന്ന ഡ്രൈവിന് പോകുന്നതോ ആണ് ഉത്തമം. ഇരുവരും ഒന്നിച്ചുള്ള നിമിങ്ങള്‍ ആസ്വദിക്കുകയും പരസ്പരം നന്നായി മനസ്സിലാക്കുകയും ചെയ്യണം.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോടൊത്തുള്ള മധുരസ്മരണകള്‍ ഓര്‍ത്തെടുക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഈ സമയം അവര്‍ നിങ്ങളോടൊപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചേക്കാം. ഈ ചിന്തകള്‍ നിങ്ങളുടെ ജോലിയില്‍ തടസ്സം സൃഷ്ടിച്ചേക്കാം. എന്നാല്‍, അവ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് മനസ്സിലാക്കണം. നിങ്ങളുടെ ബന്ധം പരസ്പരം ആസ്വദിക്കുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യുക.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ രസകരമായ നിമിഷങ്ങള്‍ പങ്കിടും. ഇത് അവരുമായുള്ള കൂട്ടുകെട്ട് ആസ്വദിക്കാന്‍ നിങ്ങളെ സഹായിക്കും. ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നത് നിങ്ങളെ ബന്ധം ശക്തിപ്പെടുത്തും. നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കാനും പങ്കാളി അത് അവഗണിക്കാതിരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍നിന്ന് നിങ്ങളെ ആവേശഭരിതമാക്കുന്ന ഒരു സന്ദേശം ലഭിക്കും. ഇത് നിങ്ങളുടെ പ്രണയജീവിതം ആനന്ദകരമാക്കും. ഇത് പങ്കാളിയെ ഉടന്‍ കണ്ടുമുട്ടാന്‍ നിങ്ങളെ ആകാംക്ഷപൂര്‍വം കാത്തിരിക്കാന്‍ പ്രേരിപ്പിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിലെ ആശങ്കകളും ഉത്കണ്ഠകളും പങ്കാളിയോട് പങ്കിടുക. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ കൈമാറുന്ന മാധുര്യം നിറഞ്ഞ കാര്യങ്ങള്‍ സ്നേഹബന്ധത്തില്‍ അടിത്തറ പാകാന്‍ സഹായിക്കും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ കരുതലുള്ള മനോഭാവം നിങ്ങളുടെ പ്രണയജീവിതം ആനന്ദകരമാക്കും. പങ്കാളിയുടെ കൂട്ടുകെട്ട് പ്രണയം ആസ്വദിക്കാന്‍ അവസരമൊരുക്കും. അതോടൊപ്പം പ്രണയം ആസ്വദിക്കാനും എന്നേക്കും വിലമതിക്കാനും കഴിയുന്ന ഒരു വലിയ നിധി നിങ്ങള്‍ക്ക് ലഭിക്കും. ജീവിതത്തെക്കുറിച്ച് പോസിറ്റീവ് വികാരങ്ങള്‍ വളര്‍ത്തിയെടുക്കാനും ഇത് നിങ്ങളെ സഹായിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിക്ക് സമ്മാനം വാങ്ങി നല്‍കുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ എത്രമാത്രം കരുതുന്നുവെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തരുത്. പങ്കാളിയോടുള്ള സമീപനത്തില്‍ നിങ്ങള്‍ ധൈര്യവും ആത്മാര്‍ത്ഥയും പുലര്‍ത്തണം.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളി നല്ലൊരുകാര്യം ചെയ്താല്‍ അഭിനന്ദിക്കാന്‍ മടി കാണിക്കരുത്. ആളുകള്‍ അഭിനന്ദിക്കുമ്പോള്‍ അവര്‍ക്ക് പ്രചോദനമാകും. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു അഭിനന്ദനം പോലും പോസിറ്റീവായി സ്വീകരിക്കപ്പെടും. അതിനാല്‍ നിങ്ങളുടെ ബന്ധം മികച്ചതാക്കാന്‍ നിങ്ങളുടെ പങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കുക.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമൊത്തുള്ള കൂട്ടുകെട്ട് ആസ്വദിക്കുന്നതിന് നിങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങള്‍ പരസ്പരം നന്നായി മനസ്സിലാക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നല്ല ധാരണ വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ പ്രണയബന്ധം നിങ്ങളുടെ ജീവിതത്തില്‍ ആവേശം പകരം. അത് നിങ്ങളുടെ മാനസികാവസ്ഥ സന്തോഷകരമായി നിലനിര്‍ത്തും. നിങ്ങളുടെ പങ്കാളിയുടെ കൂട്ടുകെട്ട് നിങ്ങള്‍ ആസ്വദിക്കും. നിങ്ങള്‍ ഒരുമിച്ച് യാത്രകള്‍ നടത്തും. ഇത് നിങ്ങളുടെ ഊര്‍ജനില വര്‍ധിപ്പിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പ്രതീക്ഷ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങള്‍ പ്രണയം വളരെയധികം ആസ്വദിക്കും. അതിനാല്‍ നിങ്ങളുടെ പങ്കാളിയുമായി ഒരു കൂടിക്കാഴ്ച ആസൂത്രണം ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുണ്ടാകുകയില്ല.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തോടുള്ള നിങ്ങളുടെ പുതിയതും പോസിറ്റീവുമായ വീക്ഷണം നിങ്ങളുടെ പങ്കാളിയുടെ ശ്രദ്ധ ആകര്‍ഷിക്കും. നിങ്ങളുടെ മാനസികാവസ്ഥയിലും ചിന്തകളിലുമുള്ള മാറ്റം നിങ്ങളുടെ ബന്ധത്തിന് പുതിയ ജീവന്‍ പകരും. നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പമുണ്ടാകുന്നത് കൂടുതല്‍ സന്തോഷകരമാക്കും. പോസിറ്റീവ് ചിന്തകളും ആനന്ദകരമായ മാനസികാവസ്ഥയും നിങ്ങളുടെ ജീവിതത്തിന്റെ അടിത്തറ ബലപ്പെടുത്തും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമൊത്തുള്ള രസകരമായ നിമിഷങ്ങള്‍ നിങ്ങള്‍ ഓര്‍ത്തെടുക്കും. നിങ്ങളുടെ പ്രണയബന്ധത്തില്‍ ആവേശം നിറയും. നിങ്ങളുടെ സര്‍ഗാത്മകത പുറത്തെടുക്കാന്‍ ശ്രമിക്കുക.