Love Horoscope Jan 26 | സ്നേഹബന്ധം ആഴമേറിയതാകും; പങ്കാളിയുമൊത്ത് സമയം ചെലവിടുക: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 26ലെ പ്രണയഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി പ്രണയത്തിലാകാന്‍ അനുകൂലമായ ദിവസമാണിതെന്ന് പ്രണയഫലത്തിൽ പറയുന്നു. അവര്‍ നിങ്ങളെ ലാളിക്കാന്‍ അനുവദിക്കും. കാരണം അത് നിങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. നിങ്ങള്‍ക്കായി അങ്ങനെ ചെയ്യുന്നത് അവര്‍ ആസ്വദിക്കും. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പരസ്പം സമയവും ഊര്‍ജവും നിറയുന്ന ആ ദിവസങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഉച്ചകഴിഞ്ഞുള്ള സമയം പങ്കാളിയുമൊന്നിച്ച് സിനിമ കാണാനോ പുറത്തുപോകാനോ നീക്കി വയ്ക്കാവുന്നതാണ്. ഇന്നത്തെ ദിവസം സമ്മര്‍ദങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ പങ്കാളിയുമായി വീണ്ടും ബന്ധപ്പെടാന്‍ അവസരം ലഭിക്കും. ഇന്നത്തെ സായാഹ്നം പങ്കാളിയോടൊപ്പം വിശ്രമിക്കാന്‍ നീക്കി വയ്ക്കണം.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയോട് തുറന്ന് ആശയവിനിമയം നടത്തും. നിങ്ങളുടെ പങ്കാളിയോട് കൂടുതല്‍ അടുപ്പം തോന്നും. അവിവാഹിതര്‍ക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ വിവാഹ ആലോചന ഫലവത്താകാനുള്ള സാധ്യതയുണ്ട്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: തര്‍ക്കം നിലനില്‍ക്കുന്ന ദമ്പതികള്‍ക്കിടയില്‍ അത് പരിഹരിക്കാനും ബന്ധത്തിലേക്ക് ഐക്യം തിരികെ കൊണ്ടുവരാനും അവസരം ലഭിക്കും. എന്നാല്‍, ഇതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കാരണം അത് സ്വയമേവ സംഭവിക്കുകയില്ല. നിങ്ങളുടെ ദീര്‍ഘകാല ബന്ധങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുകയും പോസിറ്റീവായി നിലകൊള്ളുകയും ചെയ്യുക. ഇത് നിങ്ങളുടെ ബന്ധത്തില്‍ ഐക്യബോധം കൊണ്ടുവരും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ അറിയാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ അനുഭവം പങ്കിടും. നിങ്ങളുടെ പങ്കാളിയുമായി തുറന്ന ആശയവിനിമയത്തിന് ഈ സമയം ചെലവഴിക്കുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരെ പറ്റി നിങ്ങള്‍ ഓര്‍ക്കും. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന വ്യക്തിയെ നിങ്ങള്‍ ഇന്ന് സ്വപ്നം കാണും. ഇന്ന് നിങ്ങള്‍ തമ്മിലുളഅള ബന്ധം തീവ്രമായി അനുഭവിക്കാന്‍ കഴിയും. ഇത് അവസാനിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ തീവ്രമാകും. നിങ്ങളും പങ്കാളിയും ആഴമേറിയതും അര്‍ത്ഥവത്തായതുമായ ബന്ധം ആഗ്രഹിക്കും. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുക. ഇന്ന് നിങ്ങളുടെ ബന്ധത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാകണം.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ ഇന്ന് ഒരുമിച്ച് സമയം ചെലവഴിക്കും. ഇന്ന് നിങ്ങള്‍ ഒരുമിച്ചിരുന്ന് സിനിമ കാണും. ഇന്ന് നിങ്ങള്‍ മാത്രമുള്ള ഒരു ഡേറ്റ് നൈറ്റ് സജ്ജമാക്കണം. അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളെയാണ് ഇന്ന് നിങ്ങള്‍ അന്വേഷിക്കുക. നിങ്ങളുടെ വൈകാരികമായ സ്വഭാവം കൈകാര്യം ചെയ്യാന്‍ കഴിയുന്ന, വികാരഭരിതനായതിന് നിങ്ങളെ ശകാരിക്കാത്ത ഒരാളെയായിരിക്കും നിങ്ങളെ ആഗ്രഹിക്കുക. നിങ്ങളുടെ സ്വഭാവം അതേപടി സ്വീകരിക്കുന് മാറ്റാന്‍ ആഗ്രഹിക്കാത്ത ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുക.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ വരും. ഇത് നിങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കും. എന്നാല്‍, ഈ വ്യക്തിയെ നിങ്ങള്‍ ഇത്രവേഗം കണ്ടുമുട്ടുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഈ ബന്ധം കുറഞ്ഞ കാലത്തേക്കേ ഉണ്ടാകുമെങ്കിലും അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ആവേശവും നിറയ്ക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമൊത്തുള്ള ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. ശാരീരികമായി മാത്രമല്ല, വൈകാരികവുമായും നിങ്ങള്‍ പരസ്പരം ഊഷ്മളത പങ്കുവയ്ക്കും. ഈ ബന്ധം തുടരാന്‍ ശ്രമിക്കുക. ഇത് നിങ്ങള്‍ക്ക് വളരെയധികം ആസ്വദിക്കാന്‍ കഴിയും.
advertisement