Love Horoscope Dec 16| പ്രണയം വിവാഹത്തിലെത്തും; കുടുംബത്തില് തര്ക്കമുണ്ടാകും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 16ലെ രാശിഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി ഒത്തുപോകാന്‍ അല്‍പ്പം പണിപ്പെടും. നിങ്ങള്‍ക്കിടയില്‍ വാക്കുതര്‍ക്കമുണ്ടാകും. അനാവശ്യമായ സംസാരം ഒഴിവാക്കണം. ക്ഷമയോടെ ഇടപെടാന്‍ ശ്രമിക്കണം. വിശ്വാസം കൈവിടാതെ മുന്നോട്ട് പോകണം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുന്ന ദിവസമാണിന്ന്. പങ്കാളി നിങ്ങള്‍ക്ക് വിദഗ്ധ ഉപദേശം തരും. നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ കുറയും. നിങ്ങളുടെ ബന്ധത്തിന്റെ പുതിയ അര്‍ത്ഥമുണ്ടാകും. നിങ്ങള്‍ക്ക് സംതൃപ്തി തോന്നും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ രംഗത്ത് നിങ്ങള്‍ ആഗ്രഹിച്ച നേട്ടങ്ങള്‍ ഉണ്ടാകും. പങ്കാളിയുമായുള്ള തര്‍ക്കത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. പരസ്പരം പ്രശ്നങ്ങള്‍ പങ്കുവെയ്ക്കാന്‍ ശ്രമിക്കണം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ നടക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങളില്‍ പങ്കാളിയില്‍ നിന്ന് എതിര്‍പ്പ് ഉണ്ടാകും. സാഹചര്യങ്ങളെ വളരെ പക്വതയോടെ നേരിടണം. നിങ്ങളുടെ അതേ നിലപാടുള്ള വ്യക്തികളെ കണ്ടുമുട്ടും. അവരോട് നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ധിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ ഇന്ന് എടുക്കുന്ന തീരുമാനങ്ങളാണ് നിങ്ങളുടെ ഭാവി നിശ്ചയിക്കുക. വളരെ യുക്തിപരമായ തീരുമാനങ്ങള്‍ കൈകൊള്ളണം. ചില തീരുമാനങ്ങളെടുക്കുമ്പോള്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയം തുടങ്ങാന്‍ പറ്റിയ സമയമാണ്. നിങ്ങളുടെ പങ്കാളിയോടൊപ്പം ഡേറ്റിംഗിന് പോകും. പാചകത്തിലും നിങ്ങള്‍ ഒരു കൈനോക്കും. അതിലൂടെ നിങ്ങളുടെ ബന്ധം വളരും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കണം.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അവരെ വിശ്വസിക്കണം. നിങ്ങളുടെ പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കണം. മനസില്‍ വെച്ച് പെരുമാറുന്ന ശീലം ഒഴിവാക്കണം.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ സാധ്യതകളും അവസരങ്ങളും നിങ്ങള്‍ പരീക്ഷിക്കുന്ന ദിവസമാണിന്ന്. പ്രണയത്തിലും ജോലിയിലും നിങ്ങള്‍ സംതൃപ്തരായിരിക്കും. പുതിയ ചില ബന്ധങ്ങള്‍ തുടങ്ങാന്‍ അനുകൂല ദിവസം.
advertisement
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസില്‍ പ്രണയം നിറഞ്ഞുതുളമ്പും. പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം. അവരെ എല്ലാകാര്യത്തിലും നിങ്ങള്‍ പിന്തുണയ്ക്കും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ജോലികളില്‍ മുഴുകണം. നിങ്ങള്‍ സന്തോഷത്തോടെ ഇരുന്നാല്‍ മാത്രമെ മറ്റുള്ളവരെ കൂടി സന്തോഷിപ്പിക്കാന്‍ കഴിയൂ. അതിനാല്‍ പോസിറ്റീവ് ആയിരിക്കാന്‍ ശ്രമിക്കണം.