ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്

Last Updated:

ഇസ്രയേൽ സൈനിക നടപടിയിൽ ഇതുവരെ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ

News18
News18
ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണങ്ങളിൽ ഗാസയിൽ വീണ്ടും കൂട്ടമരണം. ബുധനാഴ്ച നടന്ന ബോംബാക്രമണങ്ങളിൽ 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. 50-ഓളം പേർക്ക് പരിക്കേറ്റതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്കൂളുകളിലും അഭയാർഥി ക്യാമ്പുകളിലുമാണ് ഇസ്രായേൽ ലക്ഷ്യം വെച്ചത്.
ഗാസ സിറ്റിയിലെ കിഴക്കൻ സെയ്തൂൺ പരിസരത്തുള്ള അൽ-ഫലാഹ് സ്കൂളിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ഈ സ്കൂളിൽ കുടിയിറക്കപ്പെട്ട പലസ്തീൻകാർ അഭയം തേടിയിരുന്നു. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കുടിവെള്ള ടാങ്കിന് ചുറ്റും തടിച്ചുകൂടിയ ആളുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചതായി അൽ അഹ്ലി ആശുപത്രി അധികൃതർ അറിയിച്ചു.
മധ്യ ഗാസയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഒരു ഭർത്താവും ഭാര്യയും കൊല്ലപ്പെട്ടതായി അൽ-ഔദ ആശുപത്രി സ്ഥിരീകരിച്ചു. ബുറൈജ് അഭയാർത്ഥി ക്യാമ്പിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
advertisement
ഗാസയിലെ ഇസ്രയേൽ സൈനിക നടപടിയിൽ ഇതുവരെ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 170,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ.
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement