Love Horoscope Dec 10 | പങ്കാളിയില് നിന്ന് അപ്രതീക്ഷിത സമ്മാനം ലഭിക്കും; സുഹൃത്തുക്കളെ കാണാന് കഴിയും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 10ലെ രാശിഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളി അടുത്തില്ലാത്ത സമയമായിരിക്കും. നിങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് മുന്നോട്ടുപോകാന്‍ സാധിക്കും. സുഹൃത്തുക്കളോടൊപ്പം സംസാരിക്കാനും സമയം ചെലവഴിക്കാനും നിങ്ങള്‍ ശ്രമിക്കും. നിങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ അവര്‍ക്കും സന്തോഷം തോന്നും. ഈ സമയം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക. പങ്കാളിയുമായി ചെറിയ കാര്യങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാനും ശ്രദ്ധിക്കണം. അല്ലെങ്കില്‍ സ്ഥിതി വഷളാകും. പങ്കാളിയോട് നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ തുറന്നുപറയണം. അതിലൂടെ നിങ്ങള്‍ക്ക് സമാധാനം ലഭിക്കും. പരസ്പരമുള്ള തെറ്റിദ്ധാരണ അകറ്റാന്‍ ഇതിലൂടെ സാധിക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ എല്ലാകാര്യങ്ങള്‍ക്കും പങ്കാളിയുടെ പിന്തുണയുണ്ടാകും. പങ്കാളി നിങ്ങളോട് സ്നേഹത്തോടെ പെരുമാറും. അവരുടെ സ്നേഹവും കരുതലും നിങ്ങള്‍ ആസ്വദിക്കും. ഈ ബന്ധത്തില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ആവശ്യങ്ങള്‍ പങ്കാളിയോട് തുറന്ന് പറയാം. ചില പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവയ്ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രിയപ്പെട്ടവരെ നിങ്ങള്‍ പിന്തുണയ്ക്കും. പ്രണയിതാക്കള്‍ക്ക് അനുകൂലദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയുടെ പിന്തുണ ലഭിക്കും. പ്രണയം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനായി സമയം വിനിയോഗിക്കുക. ചിലരോട് നിങ്ങള്‍ക്ക് പ്രണയം തോന്നാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങള്‍ തുറന്ന് പറയണം. അതില്‍ പേടിക്കേണ്ടതില്ല. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയ്ക്ക് മനസിലാകും. നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കാനും പരസ്പര സംതൃപ്തി നല്‍കുന്ന പരിഹാരങ്ങള്‍ കണ്ടെത്താനും ശ്രമിക്കുക. വിശ്വാസത്തിലും ബഹുമാനത്തിലും കെട്ടിപ്പടുത്ത ബന്ധം കാലക്രമേണ ദൃഢമാകും. നിങ്ങളുടെ പങ്കാളിയെ പ്രീതിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രണയത്തില്‍ മുതിര്‍ന്ന ഒരാളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പ്രണയ ജീവിതം നയിക്കുന്ന ആളുകള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരോട് സംസാരിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. പങ്കാളിയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം കുടുംബത്തിനുള്ളില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ മധുരതരമാകും. പങ്കാളിയില്‍ നിന്ന് സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കും. പങ്കാളിയോടൊപ്പം പുറത്തേക്ക് പോകാന്‍ അവസരം ലഭിക്കും. ചിലര്‍ തങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ ഈ ദിവസം തെരഞ്ഞെടുക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ ശ്രദ്ധയും പിന്തുണയും ആവശ്യമാണ്. അവര്‍ക്ക് നിങ്ങളെ ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകാന്‍ ശ്രമിക്കണം. ജോലിഭാരം അതിനൊരു തടസമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. നഷ്ടപ്പെട്ട അവസരങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കരുത്. പങ്കാളിയോടൊത്തുള്ള ജീവിതം സന്തോഷകരമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. അവരുടെ പിന്തുണയോടെ ബിസിനസ്സിലും പുരോഗതി ഉണ്ടാകും. പങ്കാളിയുടെ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കാവു.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ആവശ്യമായി വരും. നിങ്ങള്‍ക്കായി അവര്‍ നിലകൊള്ളുകയും ചെയ്യും. പങ്കാളിയെ നിങ്ങള്‍ അകമഴിഞ്ഞ് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ വികാരങ്ങള്‍ അവലോകനം ചെയ്ത് വിലയിരുത്തേണ്ട സമയമാണിത്. ജോലിയിലെ തിരക്കും സമ്മര്‍ദ്ദവും നിങ്ങളുടെ പ്രണയബന്ധത്തെ മോശമായി ബാധിച്ചേക്കാം. വൈകാരിക പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടണം. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. പങ്കാളിയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങളുണ്ടാകും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയിനിയോടൊപ്പം നിങ്ങള്‍ക്ക് യാത്ര പോകാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവസരം ലഭിക്കും. നിങ്ങള്‍ക്കിഷ്ടപ്പെട്ട റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോകും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നോട്ടുപോകണം. പുതിയ കാഴ്ചപ്പാടുകള്‍ നിങ്ങളെ സ്വാധീനിക്കും. നിങ്ങളുടെ ഉള്ളിലുള്ള കഴിവുകള്‍ കണ്ടെത്താന്‍ സാധിക്കും. ഇന്ന് നിങ്ങള്‍ക്ക് എല്ലാംകൊണ്ടും അനുകൂലമായ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. പ്രണയബന്ധത്തിന് കുടുംബം അംഗീകാരം നല്‍കും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം ആഴത്തിലാകും. പഴയ കാമുകിയെയോ കാമുകനെയോ കാണാനിടവരും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പുറമേ നിന്നുള്ളവരുടെ ഉപദേശം കേള്‍ക്കുന്ന ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ തന്നെ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കണം. അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഒഴിവാക്കണം. നിങ്ങളുടെ ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്താനും ശ്രമിക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാക്കരുത്. അത് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം സമ്മാനിക്കും. പങ്കാളിയുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കണം. പ്രണയത്തിലും സൗഹൃദത്തിലും ഐക്യവും വിശ്വാസവും നിലനിര്‍ത്തുന്നതിലായിരിക്കും നിങ്ങളുടെ ശ്രദ്ധയെന്ന് രാശിഫലത്തില്‍ പറയുന്നു. എല്ലാവരോടും പോസിറ്റീവ് മനോഭാവം നിലനിര്‍ത്തണം. കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് സന്തോഷം ഉണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും. പരസ്പരം സന്തോഷിക്കാനുള്ള നിമിഷങ്ങളും ഉണ്ടാകും. പങ്കാളിയുടെ സ്നേഹത്തെ അവഗണിക്കരുത്. പങ്കാളിയെ അഭിനന്ദിക്കാനും അവരുമായി കൂടുതല്‍ തുറന്ന് സംസാരിക്കാനും സമയം കണ്ടെത്തണം. കുടുംബജീവിതം സന്തോഷകരമാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ജീവിതപങ്കാളി ഇന്ന് നിങ്ങളോട് തുറന്ന് സംസാരിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തണം. പ്രണയ ജീവിതം നയിക്കുന്നവര്‍ക്കും ഇന്ന് സന്തോഷം ലഭിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിത സമ്മാനങ്ങള്‍ ലഭിക്കും. ബന്ധത്തില്‍ സുതാര്യത പാലിക്കാന്‍ ശ്രമിക്കണം. പ്രണയബന്ധത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിയിലും ബിസിനസിലും തിരക്കും സമ്മര്‍ദ്ദവും അനുഭവപ്പെടും. പങ്കാളിയില്‍ നിന്ന് അല്‍പ്പം ആശ്വാസം ലഭിക്കും. നിങ്ങളുടെ പ്രണയിനിയെ കാണാന്‍ അവസരം ലഭിക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലദിവസം. പ്രണയത്തില്‍ പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകണം. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കുന്നയാളെ കണ്ടെത്താന്‍ ശ്രമിക്കും. അത്തരം പങ്കാളിത്തത്തിലൂടെ വളരാനും നിങ്ങള്‍ക്ക് സാധിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ പങ്കാളിയോട് നിങ്ങള്‍ തുറന്ന് പറയും. അതില്‍ നാണക്കേട് വിചാരിക്കരുത്. ദാമ്പത്യജീവിതത്തില്‍ ഐക്യമുണ്ടാകും. ചില വാക്കുകള്‍ നിങ്ങളുടെ പങ്കാളിയെ മുറിവേല്‍പ്പിച്ചേക്കാം. പങ്കാളിയെ സ്ഥിരമായി വിമര്‍ശിക്കുന്നത് അവരുടെ ആത്മവിശ്വാസം കെടുത്തും. ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് ശ്രദ്ധിക്കേണ്ടത്. വ്യക്തിബന്ധങ്ങളില്‍ മുന്‍വിധി ഒഴിവാക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കണം. ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ആശങ്കകള്‍ ഒഴിവാക്കുകയും വേണമെന്ന് രാശിഫലത്തില്‍ പറയുന്നു. കുടുംബത്തില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കണം.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. അത് നിങ്ങള്‍ക്ക് സന്തോഷമുണ്ടാക്കും. നിങ്ങളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന സമ്മാനമായിരിക്കും ലഭിക്കുന്നത്. നിങ്ങളുടെ ബന്ധവും വളരും. വീട്ടിലും കുടുംബത്തിലും സന്തോഷം വര്‍ദ്ധിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ ഐക്യം നിലനിറുത്തിക്കൊണ്ട് വികാരങ്ങളെ നിയന്ത്രിക്കണം. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ സഹായിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ അല്‍പ്പം വിരസത അനുഭവപ്പെടാം. എന്നാല്‍ ബന്ധം കൂടുതല്‍ രസകരമാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. അതിലൂടെ പഴയരീതിയിലുള്ള സന്തോഷം പുനസ്ഥാപിക്കാന്‍ സാധിക്കും. പങ്കാളികള്‍ക്കിടയില്‍ ചെറിയ രീതിയിലുള്ള തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ വഷളാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് സന്തോഷം നല്‍കും. എല്ലാവരോടും ബഹുമാനം കാണിക്കണം. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.