Love Horoscope Dec 11 | ദാമ്പത്യജീവിതത്തില് സന്തോഷമുണ്ടാകും; വാക്കുകള് സൂക്ഷിച്ചുപയോഗിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 11ലെ രാശിഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്കിടയില്‍ ഐക്യമുണ്ടാകും. നിങ്ങള്‍ക്കിഷ്ടപ്പെട്ടവരോട് പ്രണയം തുറന്ന് പറയാന്‍ സാധിക്കും. നിങ്ങളുടെ പ്രണയം അംഗീകരിക്കപ്പെടാനാണ് സാധ്യത. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും.
advertisement
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി പെരുമാറണം. പങ്കാളിയുടെ സ്നേഹം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. കുട്ടികളെ നോക്കാന്‍ മാതാപിതാക്കളെ ഏല്‍പ്പിക്കും. അതില്‍ വിഷമിക്കേണ്ടതില്ല.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സംഭവിക്കും. പങ്കാളിയില്‍ നിന്ന് എല്ലാകാര്യത്തിനും പിന്തുണയുണ്ടാകും. നിങ്ങളുടെ മാതാപിതാക്കളോടൊപ്പം അല്‍പ്പസമയം ചെലവഴിക്കണം. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ കാണാന്‍ യാത്ര ചെയ്യേണ്ടി വരും. സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചിലരോട് നിങ്ങള്‍ക്ക് പ്രണയം തോന്നും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് വളരെ ദയയോടെ പെരുമാറണം. അവരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കണം. അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി നിങ്ങളോട് അവരുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. നിങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും. അത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ പങ്കാളിയോട് തുറന്ന് പറയണം. അവിവാഹിതര്‍ക്ക് മികച്ച വിവാഹാലോചനകള്‍ ലഭിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരിക്കും നിങ്ങളുടേത്. നിങ്ങള്‍ക്ക് ലഭിക്കുന്ന അധികാരങ്ങള്‍ ആസ്വദിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. ദാമ്പത്യജീവിതത്തിലും സന്തോഷമുണ്ടാകും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തിയുണ്ടാകും. ബന്ധങ്ങള്‍ ആഴത്തിലാകും. അതില്‍ നിങ്ങള്‍ സന്തോഷിക്കും. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ സാധിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കും. നിങ്ങളുടെ ബന്ധത്തിന്റെ ആഴം മനസിലാക്കാന്‍ സാധിക്കും. ബന്ധങ്ങളില്‍ നിന്ന് സന്തോഷം ഉണ്ടാകും. നിങ്ങളുടെ സ്നേഹം തുറന്ന് പ്രകടിപ്പിക്കുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ കഴിയുന്ന ദിവസമായിരിക്കും ഇന്ന്. പങ്കാളികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകും. എന്നാല്‍ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കണം. അല്ലെങ്കില്‍ സ്ഥിതി വഷളാകും. അവിവാഹിതര്‍ക്ക് മികച്ച വിവാഹലോചനകള്‍ ലഭിക്കും.