സൂര്യന് കുംഭം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്ക്ക് സുവര്ണകാലം
- Published by:Rajesh V
- news18-malayalam
Last Updated:
കുംഭരാശിക്കാര്ക്ക് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള് ലഭിക്കുമെന്ന് രാശിഫലത്തില് പറയുന്നു. ഈ സംക്രമണത്തില് ഏറ്റവും കൂടുതല് പ്രയോജനം ലഭിക്കുന്ന രാശിക്കാര് ഏതൊക്കെയെന്ന് നോക്കാം
ജ്യോതിഷ പ്രകാരം 2025 ഫെബ്രുവരി 13ന് സൂര്യന്‍ കുംഭരാശിയില്‍ സഞ്ചരിക്കും. ഈ സഞ്ചാരമാറ്റം ചില രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ നല്‍കുമെന്നാണ് പറയുന്നത്. കുംഭരാശിക്കാര്‍ക്ക് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ സംക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാം.
advertisement
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സൂര്യന്‍ കുംഭരാശിയിലേക്ക് സഞ്ചരിക്കുന്നത് മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് രാശിഫലത്തില്‍ പറയുന്നു. പുതിയ ബന്ധങ്ങളും അവസരങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മറ്റുള്ളവര്‍ നിങ്ങളെ സഹായിക്കുന്ന സമയം കൂടിയാണിത്.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാരുടെ ബുദ്ധിവൈഭവം വര്‍ധിക്കുകയും ആശയവിനിമയശേഷിയില്‍ പുരോഗതിയുണ്ടാകുകയും ചെയ്യും. നിങ്ങളുടെ അതേ ചിന്താഗതിയുള്ളവരുമായി സൗഹൃദത്തിലാകും. ആശയങ്ങള്‍ അവരുമായി പങ്കുവെയ്ക്കും. നിങ്ങളുടെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ രംഗത്തും പുരോഗതിയുണ്ടാകും. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും അനുകൂലമായ സമയമാണിത്.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ സന്തുലിതാവസ്ഥയുണ്ടാകും. നിങ്ങളുടെ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അവ കൂടുതല്‍ ആഴത്തിലാകും. മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ ചിന്തിക്കും. നിങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാനും സാധിക്കും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാരുടെ ഊര്‍ജം വര്‍ധിക്കും. ജോലിയില്‍ വ്യത്യസ്തമായ രീതിയിലൂടെ വിജയം കൈവരിക്കാന്‍ നിങ്ങള്‍ സാധിക്കും. ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും അനിയോജ്യമായ ദിവസമാണിന്ന്.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കരിയറിലും വ്യക്തിജീവിതത്തിലും പുരോഗതിയുണ്ടാകും. സ്വയം പ്രചോദിതമായ നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കും. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി അവതരിക്കാനും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും അനുകൂലമായ സമയമാണിത്.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിപരമായി വളര്‍ച്ചയുണ്ടാകുന്ന ദിനമാണിത്. നിങ്ങളുടെ ഊര്‍ജവും ആത്മവിശ്വാസവും വര്‍ധിക്കും. ഏതൊരു വെല്ലുവിളിയും ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാകും. നിങ്ങളുടെ ആശയങ്ങളും കഴിവുകളും അഭിനന്ദിക്കപ്പെടും. പുതിയ പ്രോജക്ടുകള്‍ ആരംഭിക്കാന്‍ അനുകൂലമായ സമയമാണിത്.