Weekly Love Horoscope July 28 to Aug 3 | പങ്കാളിയെ തെറ്റിദ്ധരിക്കാന്‍ സാധ്യത; ആശയവിനിമയം മെച്ചപ്പെടുത്തുക: പ്രണയവാരഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയുള്ള പ്രണയവാരഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയജീവിതം നന്നായി ആരംഭിക്കുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ ഒരു മധുരതരമായ ആംഗ്യത്തിലൂടെ നിങ്ങളെ അത്ഭുതപ്പെടുത്തും. ആഴ്ചയുടെ മധ്യത്തില്‍ രസകരമായ ഒരു കാര്യം സംഭവിക്കും. നിങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. ഇതിലൂടെ നിങ്ങളുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ പങ്കാളിയെ അറിയിരിക്കുന്നതില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. നിങ്ങളുടെ പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇത് നിങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും.ആഴ്ചയുടെ മധ്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സമ്മര്‍ദം ജനിപ്പിക്കാന്‍ കാരണമായ ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അത് താത്കാലികമാണ്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥ സന്തോഷം അനുഭവപ്പെടും. എല്ലാം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഇതാണ് ശരിയായ സമയം. വിവാഹിതരായ ദമ്പതികള്‍ തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവര്‍ക്ക് പ്രധാന്യം നല്‍കുക. വിവാഹിതര്‍ ജോലി സ്ഥലത്തെ ഒരാളിലേക്ക് ആകര്‍ഷിക്കപ്പെടും. ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. അതിനാല്‍ പ്രലോഭനങ്ങള്‍ ഒഴിവാക്കണം. സാഹചര്യം വഷളാകുകയാണെങ്കില്‍ ഇത് നിങ്ങളുടെ ദാമ്പത്യത്തെ തകര്‍ക്കും.അവിവാഹിതര്‍ ഇപ്പോള്‍ ലഭിക്കുന്ന ഒരു വിവാഹാഭ്യര്‍ത്ഥനയും ഗൗരവത്തോടെ എടുക്കരുത്. അത് അര്‍ത്ഥവത്തായ ഫലങ്ങള്‍ നല്‍കില്ല.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ട ഒരാളുടെ സൗഹൃദം നിങ്ങള്‍ ആഗ്രഹിച്ചേക്കാം. എന്നാല്‍ ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള സാധ്യത കുറവാണ്. നിങ്ങളുടെ ഉള്ളില്‍ നെഗറ്റീവ് ചന്തകള്‍ നിറയും. ഇത് നിരാശയിലേക്കും സംശയത്തിലേക്കും നയിച്ചേക്കും. പ്രിയപ്പെട്ട ഒരാളില്‍ നിന്നുള്ള പ്രതികരണം വൈകുന്നത് നിങ്ങളില്‍ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. മനസ്സിനെ പോസിറ്റിവായി നിലനിര്‍ത്തുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വിവാഹത്തില്‍ തടസ്സം നേരിടുന്ന അവിവാഹിതര്‍ക്ക് സമയം അനുകൂലമാകും. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ദമ്പതികള്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പങ്കാളിയുമായി അതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. എന്നാല്‍ ഈയാഴ്ച പ്രണയത്തിന് അനുകൂലമായ സമയമല്ല.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ക്ക് ചില പ്രതിസന്ധികള്‍ ഉണ്ടായേക്കാം. വളരെക്കാലമായി നിങ്ങള്‍ മാറ്റിവെച്ചിരുന്ന കഠിനമായ തീരുമാനം ഇന്ന് എടുക്കേണ്ടി വന്നേക്കാം. പങ്കാളിയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ മാറ്റമുണ്ടാകും. കാര്യങ്ങള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച തിരക്കിട്ട് തീരുമാനങ്ങള്‍ എടുക്കരുത്. ഒരു കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വം ചിന്തിക്കുക. ഒരു വ്യക്തിയുമായി കൂടുതല്‍ സമയം ചെലവഴിക്കുകയും അവരെ നന്നായി മനസ്സിലാക്കുകയും ചെയ്യുക.നിങ്ങളുടെ കുടുംബത്തില്‍ നിങ്ങളുടെ പങ്കാളിയെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് അതിന് അനുകൂലമായ സമയമല്ല.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടും. നിങ്ങളിലേക്ക് മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടും. എല്ലാവരും നിങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കും. ഇതില്‍ കുടുംബം, സുഹൃത്തുക്കള്‍, പ്രിയപ്പെട്ടവര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു. അവര്‍ നിങ്ങളുടെ കൂട്ടുകെട്ടിനെ സ്‌നേഹിക്കുന്നു. നിങ്ങളോടൊപ്പമായിരിക്കാന്‍ ആഗ്രഹിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് ഈയാഴ്ച നിങ്ങളുടെ പ്രണയജീവിതം മെച്ചപ്പെടും. ഒരു പ്രണയം നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചുവന്നേക്കാം. ഈ വ്യക്തിയുമായുള്ള നിങ്ങളുടെ ബന്ധം വീണ്ടും ശക്തമാകാനുള്ള സാധ്യതയുണ്ട്. ദമ്പതികള്‍ക്കിടയില്‍ ചെറിയ വഴക്കുകള്‍ ഉണ്ടാകും. അതിനാല്‍ പരസ്പരം ഗുണനിലവാരമുള്ള സമയം ചെലവഴിക്കുക. കഴിയുന്നത്ര പരസ്പരം വിമര്‍ശിക്കുന്നത് ഒഴിവാക്കണം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളുടെ വിവാഹാഭ്യര്‍ത്ഥന അംഗീകരിച്ചാല്‍ അതുമായി മുന്നോട്ട് പോകുക. ഇത് വിജയം കാണാന്‍ സാധ്യതയുണ്ട്.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയം തൃപ്തികരമല്ലായിരിക്കാം. പങ്കാളി പലകാര്യങ്ങളിലും പരാതിപ്പെട്ടേക്കാം. പ്രണയത്തിലെ ചില ഇഷ്ടക്കേടുകള്‍ കാരണം നിങ്ങള്‍ അസംതൃപ്തി അനുഭവപ്പെടും. നിങ്ങളുടെ പങ്കാളി ഒരു സുഹൃത്തിനോടൊപ്പം സമയം ചെലവഴിക്കുന്നതില്‍ നിങ്ങള്‍ക്ക് അസൂയതോന്നാം. നിങ്ങളുടെ കൂടെ പങ്കാളി ചെലവഴിച്ച നല്ല നിമിഷങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ഈ നെഗറ്റീവ് വികാരങ്ങള്‍ ഒഴിവാക്കുക.