Weekly Love Horoscope March 10 to 16 | അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും; ആശയവിനിമയം ശക്തമാക്കണം: പ്രണയവാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 10 മുതല് 16 വരെയുള്ള പ്രണയവാരഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതാരയവര്‍ ഈയാഴ്ച തങ്ങള്‍ക്ക് ഇണങ്ങിയ പങ്കാളിയെ കണ്ടെത്തും. ഒരു സുഹൃത്ത് നിങ്ങൾ പങ്കാളിയാക്കാൻ പോകുന്നയാളെ പരിചയപ്പെടുത്താന്‍ സാധ്യതയുണ്ട്. ദമ്പതികള്‍ തമ്മിൽ ശക്തമായ ആശയവിനിമയം നിലനിര്‍ത്തണം. നിങ്ങളുടെ വൈകാരികമായ സംവേദനക്ഷമത വര്‍ധിക്കും. നിങ്ങളുടെ ബന്ധങ്ങളെ ഗൗരവത്തോടെ കാണണം.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാളുമായി പ്രണയത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വാരഫലത്തില്‍ പറയുന്നു. അത് നിങ്ങളുടെ കരിയറിനെ ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ തത്കാലത്തേക്ക് അത് പ്രോത്സാഹിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ അത് രഹസ്യമായി സൂക്ഷിക്കുക. സാഹചര്യം അനുകൂലമാകുമ്പോള്‍ മുന്നോട്ട് പോകുക.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരായ ദമ്പതികള്‍ ഈയാഴ്ച യാത്രയുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. പ്രണയജീവിതത്തില്‍ ്പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഈയാഴ്ച അവസാനത്തോടെ പരിഹാരം കണ്ടെത്തു. അവിവാഹിതര്‍ക്ക് ധാരാളം വിവാഹ ആലോചനകള്‍ വരാന്‍ സാധ്യതയുണ്ട്. അതേസമയം, ഒരു ബന്ധത്തിന് അനുകൂലമായ തീരുമാനം നല്‍കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയബന്ധത്തിന് അനുകൂലമല്ലെന്ന് വാരഫലത്തില്‍ പറയുന്നു. പ്രണയബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം, ആശയവിനിമയത്തില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ ഇടയുണ്ട്. ഈ ആഴ്ച പങ്കാളിയുമായി അല്‍പ സമയം ചെലവഴിക്കുക. ആശയങ്ങള്‍ പങ്കിടുകയും ചെയ്യുക. പരസ്പരം ധാരണ വളര്‍ത്തിയെടുക്കുന്നതിന് ഈ കാലയളവ് പരമാവധി പ്രയോജനപ്പെടുത്തുക. ഭാവിയില്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പരിതസ്ഥിതി അനുകൂലമാകും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ശരിയായ ആശയവിനിമയത്തിന്റെ അഭാവം മൂലം നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തെറ്റിദ്ധാരണ ഒഴിവാക്കാന്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ നിങ്ങളുടെ പ്രതീക്ഷകളും തുറന്നു പറയുക. അവിവാഹിതര്‍ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. എങ്കിലും നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് മടി തോന്നും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. അഹങ്കരിക്കുന്നത് ബന്ധത്തെ ബാധിക്കും. നിങ്ങള്‍ പരസ്പരം സമയം ചെലവഴിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തിലെ ആവേശം തിരികെ കൊണ്ടുവരാന്‍ ഈ ആഴ്ച നിങ്ങള്‍ കൂടുതല്‍ ശ്രമക്കേണ്ടതുണ്ട്. വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. പങ്കാളിയെ നിസ്സാരമായി കാണുന്നത് ഒഴിവാക്കണം. നിങ്ങളുടെ സ്വകാര്യ ജീവിതം നഷ്ടപ്പെടുത്തി കരിയര്‍ ലക്ഷ്യങ്ങള്‍ പിന്തുടരുത്. അവിവാഹിതര്‍ പങ്കാളിയെ കണ്ടെത്താന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വരും.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ ചില അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും. അനുയോജ്യമായ ഒരു പങ്കാളിയെ നിങ്ങള്‍ കണ്ടെത്തും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും പങ്കാളിയുമായ ികൂടുതല്‍ അടുക്കാനും ഈ സമയം പ്രയോജനപ്പെടുത്തുക. എങ്കിലും അവിവാഹിതര്‍ തങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ തിടുക്കം കൂട്ടരുത്.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയെ കുടുംബാംഗങ്ങള്‍ പരിചയപ്പെടുത്താന്‍ അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നു പറയാനും കുടുംബാംഗങ്ങളോട് തുറന്ന് സംസാരിക്കാനും ഇതാണ് അനുയോജ്യമായ സമയം. നിങ്ങളുടെ ഭാഗത്തുനിന്ന് പങ്കാളിയെ ധാരാളം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ മടികാണിക്കുകയില്ലെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ ജീവിതം മികച്ചതാക്കും. പ്രണയജീവിതം വളരെ തൃപ്തികരമായിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകന്നിരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുകയില്ല. പങ്കാളിയുമൊത്ത് ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോകുക.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമൊത്ത് ഒരു കൂട്ട്കെട്ട് നിങ്ങള്‍ ആഗ്രഹിക്കും. കാരണം നിങ്ങളുടെ ജോലി സ്ഥലത്തെ ഉത്തരവാദിത്വങ്ങള്‍ മൂലം നിങ്ങള്‍ക്ക് ഈയാഴ്ച തിരക്ക് അനുഭവപ്പെടും. അതിനാല്‍ പരിഭ്രാന്തരാകരുത്. ദൂരത്തിരിക്കുന്നത് പ്രണയപങ്കാളികളെ പരസ്പരം അടുപ്പിക്കും. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ വളരെ സന്തോഷിക്കും. പങ്കാളിയെ ലാളിക്കുന്നതിനും സ്നേഹം പങ്കിടുന്നതിനും സമയം ലഭിക്കും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച സമ്മിശ്രഫലങ്ങള്‍ നിറഞ്ഞതായിരിക്കും. പങ്കാളിയുമായി ഒരുമിച്ച് ചെലവഴിക്കാന്‍ സമയം ലഭിക്കും. എങ്കിലും നിങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് പ്രണയാന്തരീക്ഷത്തെ നശിപ്പിച്ചേക്കാം. വിവാഹിതരായ ദമ്പതികള്‍ തങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ പരമാവധി ശ്രമിക്കണം. പങ്കാളിയെ അമിതമായി വിമര്‍ശിക്കുന്നത് ഒഴിവാക്കുക.