ദിവസസംഗ്രഹം: മേടം രാശിയില്‍ ജനിച്ചവര്‍ ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. ഈ രാശിക്കാര്‍ക്ക് പ്രണയബന്ധങ്ങളില്‍ നിന്ന് സന്തോഷം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബബന്ധങ്ങളോടൊപ്പം തന്നെ ജോലിയിലും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇടവം രാശിക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. ബന്ധങ്ങളില്‍ പുതിയ ചില കാര്യങ്ങൾ കൂടി ഒത്തുച്ചേര്‍ന്ന് പോകുന്നതില്‍ മിഥുനം രാശിക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ബിസിനസ് വളര്‍ച്ചയ്ക്ക് ആവശ്യമായ ആശയവിനിമയ ശേഷി വളര്‍ത്താനും ശ്രദ്ധിക്കണം.
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ സുസ്ഥിരത നിലനിര്‍ത്താന്‍ ഈ രാശിയില്‍ ജനിച്ചവര്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രണയത്തില്‍ പുതിയ ചില അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. ജോലിസ്ഥലത്ത് അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണം. നിഷ്പക്ഷരായി മാത്രം നില്‍ക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കുക. റിസ്‌ക് എടുക്കുന്നതിന് കാര്യമായ നേട്ടമുണ്ടാകുകയും ചെയ്യും. ആരോഗ്യവും ജോലിയും ഒരു പോലെ ശ്രദ്ധിക്കണം. കുടുംബാന്തരീക്ഷം സമാധാനാപൂര്‍ണ്ണമാകും. ഭാഗ്യ ചിഹ്നം: പൂച്ചെടികള്‍ ഭാഗ്യ നിറം: പീച്ച് ഭാഗ്യ സംഖ്യ: 4
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ സുതാര്യമായിരിക്കാനും മനസ്സ് തുറന്ന് സംസാരിക്കാനും ശ്രമിക്കണം. പ്രണയബന്ധത്തിലുള്ളവര്‍ക്ക് സന്തോഷം പകരുന്ന നിമിഷങ്ങളുണ്ടാകും. ജോലിയില്‍ സുസ്ഥിരമായി നില്‍ക്കാന്‍ ശ്രദ്ധിക്കണം. പ്രൊഫഷണലിസം കാത്ത് സൂക്ഷിക്കണം. അനാവശ്യമായുള്ള പ്രശ്‌നങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ അത് നിങ്ങളെ സഹായിക്കും. ബിസിനസ്സ് ഡീലുകളില്‍ ഒപ്പിടുന്നതിന് മുമ്പ് എല്ലാകാര്യവും കൃത്യമായി അന്വേഷിക്കണം. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികളെപ്പറ്റി ആലോചിക്കുന്ന ദിവസമാണിന്ന്. കുടുംബബന്ധങ്ങള്‍ ശക്തമാകും. ഭാഗ്യ ചിഹ്നം: ഫാന്‍സി ഗിഫ്റ്റ് ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 1
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ വളരെ സുഗമമായി മുന്നോട്ട് പോകും. പ്രണയത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കും. നിരവധി മേഖലകളില്‍ നിങ്ങള്‍ക്ക് ധാരാളം അവസരം ലഭിക്കും. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നല്ലൊരു പ്രതിഛായ കെട്ടിപ്പടുക്കണം. പരദൂഷണങ്ങളില്‍ വിശ്വസിക്കരുത്. ആശയവിനിമയശേഷി ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സ് മേഖല വളര്‍ത്തിയെടുക്കണം. ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്തണം. കുടുംബത്തിനുള്ളില്‍ എല്ലാവരുമായും ആശയവിനിമയം നടത്താന്‍ ശ്രദ്ധിക്കണം. ഭാഗ്യ നിറം: മസ്റ്റാര്‍ഡ് ഭാഗ്യ സംഖ്യ: 9
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങളില്‍ തുറന്ന് സംസാരിക്കാനും വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കാനും ശ്രദ്ധിക്കണം. കരിയറില്‍ തീരുമാനമെടുക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം പറയുന്നത് മാത്രം കേള്‍ക്കുക. എല്ലാ കാര്യത്തിലും നയപരമായി പെരുമാറണം. അനാവശ്യ തര്‍ക്കങ്ങളില്‍ ചെന്ന് ചാടരുത്. മറ്റുള്ളവര്‍ക്ക് കൂടി സഹായകമാകുന്ന രീതിയില്‍ ബിസിനസ്സ് രംഗം വളര്‍ത്തിയെടുക്കുക. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. ഭാഗ്യ ചിഹ്നം: പ്രാവ് ഭാഗ്യ നിറം: അക്വാമറൈന്‍ ഭാഗ്യ സംഖ്യ:16
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തണം. നിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. ജോലിയില്‍ നേതൃപരമായ കഴിവ് പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. എപ്പോഴും ഊര്‍ജസ്വലരായി ഇരിക്കാന്‍ ശ്രദ്ധിക്കണം. അത് ജോലിയിലെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. നിങ്ങളുടേതായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും. സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നല്‍കണം. ഭാഗ്യ ചിഹ്നം: പിരമിഡ് ക്രിസ്റ്റല്‍ ഭാഗ്യ നിറം: കാനറി മഞ്ഞ ഭാഗ്യ സംഖ്യ: 29
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി തുറന്ന് സംസാരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ നിങ്ങളായി തന്നെ പെരുമാറണം. ജോലിയില്‍ ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധിച്ച് വളരെ ശ്രദ്ധാപൂര്‍വ്വമുള്ള രീതിശാസ്ത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കണം. അനാവശ്യ സംഘര്‍ഷങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. കമ്പനിയുടെ വിജയത്തിനായി വളരെയയധികം ശ്രദ്ധിച്ച് പദ്ധതികള്‍ തെരഞ്ഞെടുക്കണം. ആരോഗ്യകരമായ ഡയറ്റ് പിന്തുടരാന്‍ ശ്രദ്ധിക്കണം. ഭാഗ്യ നിറം: ബേബി പിങ്ക് ഭാഗ്യ സംഖ്യ: 33
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ സന്തുലിതാവസ്ഥയും പരസ്പര ഐക്യവും നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ശ്രദ്ധിക്കണം. പരസ്പരം നല്‍കിയും കൊടുത്തും മുന്നോട്ട് പോകുന്നത് ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകാന്‍ സഹായിക്കും. നയപരമായി മാത്രം എല്ലാകാര്യത്തിലും ഇടപെടണം. ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പുകള്‍ പ്രോത്സാഹിപ്പിക്കാവുന്നതാണ്. ദിവസത്തിലെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കുന്നത് ഉത്തമമാണ്. കുടുംബത്തില്‍ സമാധാനമുണ്ടാകും. ഭാഗ്യ ചിഹ്നം: ഗ്ലാസ്സ് ഡെക്കോര്‍ ഭാഗ്യ നിറം: ഡീപ് റെഡ് ഭാഗ്യ സംഖ്യ:23
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൈകാരികമായ ബന്ധങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ബന്ധങ്ങളിലെ മാറ്റങ്ങളെ അംഗീകരിക്കാനും ശ്രമിക്കണം. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും. ബിസിനസ്സില്‍ മനസ്സ് പറയുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകണം. ഓഫീസ് ജോലികളില്‍ നയപരമായി ഇടപെടണം. ധാരാളം അവസരങ്ങള്‍ നിങ്ങളെത്തേടിയെത്താന്‍ സാധ്യതയുള്ള ദിവസം. മാനസിക സമ്മര്‍ദ്ദം കുറച്ച് ജോലിയില്‍ ശ്രദ്ധിക്കാനും ശ്രമിക്കണം. സുതാര്യമായ രീതിയില്‍ എല്ലാ കാര്യത്തിലും ഇടപെടാവുന്നതാണ്. അത് നിങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കും. ഭാഗ്യ ചിഹ്നം: ഗോള്‍ഡന്‍ ഫ്രെയിം ഭാഗ്യ നിറം: റോയല്‍ ബ്ലൂ ഭാഗ്യ സംഖ്യ: 54
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: റിസ്‌ക് എടുക്കാന്‍ തയ്യാറാകണം. പുതിയ സാധ്യതകള്‍ കണ്ടെത്തണം. പ്രണയബന്ധത്തില്‍ അപ്രതീക്ഷിതമായി ചിലത് സംഭവിക്കാം. നിങ്ങളെ പ്രചോദിപ്പിക്കുന്നതും നിങ്ങളുടെ തത്ത്വങ്ങളുമായി ഒത്തുപോകുന്നതുമായ കാര്യങ്ങള്‍ ജോലിയില്‍ തെരഞ്ഞെടുക്കണം. ജോലിയില്‍ സത്യസന്ധതയും നീതിയും പുലര്‍ത്തണം. ആക്ടീവ് ലൈഫ് സ്റ്റൈല്‍ സ്വീകരിച്ച് പുതിയ ചില അനുഭവങ്ങളിലൂടെ കടന്ന് പോകാന്‍ ശ്രമിക്കണം. കുടുബത്തില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിക്കാനിടവരും. ഭാഗ്യ ചിഹ്നം: ക്യാമറ ഭാഗ്യ നിറം: പച്ച ഭാഗ്യ സംഖ്യ: 9
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍:മറ്റുള്ളവരുമായുള്ള ഇടപെടലില്‍ സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കണം. പ്രണയത്തില്‍ വിധേയത്വവും വിശ്വാസ്യതയും നിലനിര്‍ത്തണം. കരിയറില്‍ അച്ചടക്കത്തോടെ മുന്നോട്ട് പോകുക. ജോലിസ്ഥലത്തെ ബന്ധങ്ങളില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകുക. പ്രായോഗികമായി ചിന്തിച്ച് പദ്ധതികള്‍ നടപ്പാക്കണം. ജോലിയും വ്യക്തി ജീവിതവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തണം. ഭാഗ്യ ചിഹ്നം: കാന്തം ഭാഗ്യ നിറം: ലാവെന്‍ഡര്‍ ഭാഗ്യ സംഖ്യ: 66
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ ബഹുമാനവും സ്വാതന്ത്ര്യ മനോഭാവവും അനുവദിക്കുക. ജോലിയില്‍ പുതിയ അവസരങ്ങളെ ഉപയോഗപ്പെടുത്തണം. അനാവശ്യമായ തര്‍ക്കങ്ങളില്‍ ചെന്ന് പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സര്‍ഗ്ഗാത്മക കഴിവ് ഉപയോഗിച്ച് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കണം. ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കണം. ഭാഗ്യ ചിഹ്നം: ലാമ്പ്‌ഷേഡ് ഭാഗ്യ നിറം: ഓഫ് വൈറ്റ് ഭാഗ്യ സംഖ്യ: 7
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ അനുകമ്പയോടെ പെരുമാറാന്‍ ശ്രദ്ധിക്കണം. പങ്കാളിയുമായി ആഴത്തിലുള്ള ബന്ധമുണ്ടാകും. കരിയറില്‍ നിങ്ങളുടെ മനസ്സ് പറയുന്ന പാതയിലൂടെ മുന്നോട്ട് പോകണം. ജോലിസ്ഥലത്ത് എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ വേണം. അനാവശ്യ തര്‍ക്കങ്ങള്‍ക്കിടയില്‍ ഇടപെടരുത്. നിങ്ങളുടെ ഉള്‍ബോധത്തെയും ക്രിയേറ്റീവ് കഴിവിനെയും വിശ്വസിക്കുക. ഇവ രണ്ടും കാരണം ബിസിനസ്സില്‍ വിജയമുണ്ടാകും. സ്വന്തം ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം. വിശ്രമിക്കാനും ശ്രമിക്കണം. ഭാഗ്യ ചിഹ്നം: വിളക്ക് ഭാഗ്യ നിറം: പാരറ്റ് ഗ്രീന്‍ ഭാഗ്യ സംഖ്യ: 61