advertisement

അനീഷിൻ്റെ അമ്മയ്ക്ക് സ്നേഹവീട്; ജയിൽ ഉദ്യോഗസ്ഥർ നിർമ്മിച്ച 'തണൽ' വീട് യാഥാർത്ഥ്യം

Last Updated:

കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ (KJSOA) തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനീഷിൻ്റെ അമ്മയ്ക്കായി നിർമ്മിച്ച ഈ വീടിൻ്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

മരണപ്പെട്ട അനീഷ്
മരണപ്പെട്ട അനീഷ്
മരണശേഷവും എട്ടുപേർക്ക് അവയവദാനത്തിലൂടെ പുതുജീവൻ നൽകി വിടവാങ്ങിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അനീഷിൻ്റെ സ്മരണയ്ക്കായി നിർമ്മിച്ച 'തണൽ' വീട് പൂർത്തിയായി. കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ (KJSOA) തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനീഷിൻ്റെ അമ്മയ്ക്കായി ഈ സ്നേഹവീട് ഒരുക്കിയത്.
പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായിരുന്ന അനീഷിൻ്റെ വേർപാടിന് പിന്നാലെ സഹപ്രവർത്തകർ ഒത്തൊരുമയോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പൂർത്തിയായ വീടിൻ്റെ താക്കോൽദാന കർമ്മം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കഴിഞ്ഞ ഡിസംബർ 17-ന് തറക്കല്ലിട്ട വീടിൻ്റെ നിർമ്മാണം അതീവ വേഗത്തിലാണ് പൂർത്തിയാക്കിയത്. സി കെ ഹരീന്ദ്രൻ എംഎൽഎയാണ് വീടിൻ്റെ തറക്കല്ലിടൽ ഉദ്ഘാടനം ചെയ്തത്.
തൻ്റെ അവയവങ്ങളിലൂടെ മറ്റുള്ളവരിലായി ഇന്നും ജീവിക്കുന്ന അനീഷിൻ്റെ ഓർമ്മയ്ക്കായി അമ്മയ്ക്ക് സുരക്ഷിതമായൊരു തണലൊരുക്കാൻ മുന്നിട്ടിറങ്ങിയ KJSOA തിരുവനന്തപുരം മേഖല കമ്മിറ്റിയെയും ഇതിനായി സഹകരിച്ച എല്ലാ ജയിൽ വകുപ്പ് ജീവനക്കാരെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്. പാറശ്ശാല മണ്ഡപത്തിൻകടവ് സ്വദേശിയായിരുന്നു അനീഷ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അനീഷിൻ്റെ അമ്മയ്ക്ക് സ്നേഹവീട്; ജയിൽ ഉദ്യോഗസ്ഥർ നിർമ്മിച്ച 'തണൽ' വീട് യാഥാർത്ഥ്യം
Next Article
advertisement
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
  • താളൂരിൽ കേരള സർക്കാർ സ്ഥാപിച്ച \'കേരളത്തിലേക്ക് സ്വാഗതം\' ബോർഡിനെതിരെ നീലഗിരിയിൽ പ്രതിഷേധം

  • തamiz്‌നാട്-കേരള അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതോടെ പോലീസ് സാന്നിധ്യം ശക്തമാക്കി

  • സർവേ നടപടികൾ പൂർത്തിയാകുന്നത് വരെ ബോർഡ് മാറ്റുമെന്ന് നീലഗിരി കളക്ടർ മാധ്യമങ്ങൾക്ക് അറിയിച്ചു

View All
advertisement