Nutmeg| ചർമ്മം തിളങ്ങാൻ ജാതിക്ക; ഈ ഗുണങ്ങൾ അറിയാതെ പോകരുതേ...
- Published by:Sneha Reghu
- news18-malayalam
Last Updated:
സുഖകരമായ ഉറക്കത്തിനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ജാതിക്ക നല്ലതാണ്
advertisement
advertisement
ജാതിക്ക, ഇതിന്റെ തൊലി, പൊടി എന്നില ചർമ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. ചർമ്മത്തിന് പ്രായമാകുന്ന ലക്ഷണങ്ങൾ തടയാൻ ജാതിക്ക നല്ലതാണ്. ഫ്രി റാഡിക്കലുകൾ കൊണ്ടുണ്ടാകുന്ന കേടുപാടുകൾ ഇല്ലാതാക്കാൻ ഇതിന്റെ ആന്റി ഓക്സിഡന്റുകൾക്ക് കഴിയുന്നു. ചർമ്മത്തിന്റെ നിറ വ്യത്യാസം മാറി നല്ല തിളക്കം ലഭിക്കാൻ ജാതിയ്ക്ക നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയാണ് ചർമ്മത്തിന് തിളക്കം നൽകുന്നത്.
advertisement
വയറിളക്കം, മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ് ജാതിക്ക. ഇതിലെ നാരുകൾ മലവിസർജ്ജനത്തെ സഹായിക്കും. 100 ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൂടാതെ, ജാതിക്കയിലെ മസെലിഗ്നാൻ എന്ന സംയുക്തം ദന്തക്ഷയങ്ങൾ തടയാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഗുണങ്ങൾ കാരണം, ചില ടൂത്ത് പേസ്റ്റ് ഫോർമുലേഷനുകളിലും ജാതിക്ക ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും ശരീരത്തിൽ വിഷാംശം വർധിപ്പിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക സഹായിക്കും. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വായിൽ നിന്ന് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.