പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിച്ച് നോക്കു !! ഗുണങ്ങൾ തിരിച്ചറിയാം

Last Updated:
ആരോഗ്യം നിലനിർത്താൻ തേന്‍ പഞ്ചസാരയേക്കാള്‍ ഗുണകരമാണെന്ന് പറയുന്നതിനുള്ള കാരണങ്ങൾ
1/6
 ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയുന്ന കാര്യം പഞ്ചസാര (Sugar) ഒഴിവാക്കുക എന്നതാണ്. ചിലർ പഞ്ചസാരയ്ക്ക് പകരം മധുരത്തിനായി തേൻ (Honey) ഉപയോഗിക്കുന്നു. പൊതുവേ തേന്‍ പഞ്ചസാരയെക്കാള്‍ ആരോഗ്യകരമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനു കാരണം തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ആണ്. തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍,പഞ്ചസാരയില്‍ ഇല്ലാത്ത മറ്റ് ഗുണകരമായ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു.തേനില്‍ ബി കോംപ്ലക്‌സ് പോലെയുള്ള വിറ്റാമിനുകളും പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാൽ നാം വ്യാപകമായി ഉപയോഗിക്കുന്ന പഞ്ചസാരയിൽ ഗുണകരമായ സംയുക്തങ്ങള്‍ ഒന്നും ഇല്ല എന്നതിനൊപ്പം ശരീരത്തിന് ദോഷമായി ബാധിക്കുകയൂം ചെയുന്നു. അതിനാൽ വിദഗ്ദ്ധർ പഞ്ചസാരയ്ക്ക് പകരം തേന്‍ തെരഞ്ഞെടുക്കേണ്ടതിന്റെ കാരണങ്ങള്‍ പലതാണ്.

advertisement
2/6
 തേൻ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. തേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങി ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്ന് സംരക്ഷിക്കാനും ഹൃദ്‌രോഗം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.അതുപോലെ തേനിൽ പഞ്ചസാരയെ അപേക്ഷിച്ച് ഗ്ലൈസമിക് സൂചന കുറവാണ്. തേൻ സ്ഥിരം ഉപയോഗിച്ചാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കില്ല. പ്രമേഹമുളളവര്‍ തേന്‍ ഉപയോഗിക്കുന്നത് നല്ലൊരു ഓപ്ഷനായി കണക്കാക്കപ്പെടുന്നു.

3/6
 തേനില്‍ വിറ്റാമിന്‍ സി, ബി-കോംപ്ലക്‌സ് പോലുളള വിറ്റാമിനുകളും പൊട്ടാസ്യം, കാല്‍സ്യം ഇരുമ്പ് തുടങ്ങിയ ധാതുക്കളും ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇവാ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കില്ല .

4/6
 ദിവസവും തേൻ കഴിക്കുന്നത് ദഹനത്തിന് സുഗമമാക്കാൻ സഹായിക്കുന്നു. ഇവാ ദഹനത്തെ വേഗത്തിലാക്കി കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. തേനിൽ പ്രീബയോട്ടിക്‌സുകളും എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. പൊതുവായി കണ്ടുവരുന്ന ദഹന പ്രശ്നങ്ങൾ ആയ വയറുവേദന, ആസിഡ് റിഫ്‌ളക്‌സ് തുടങ്ങിയവ ശമിപ്പിക്കാൻ സഹായിക്കുന്നു.

5/6
 തേൻ കഴിക്കുന്നത് വഴി രോഗ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ആന്റിവൈറല്‍ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു. അണുബാധകള്‍ക്കെതിരെ പോരാടാനും തൊണ്ടവേദന ശമിപ്പിക്കാനും ചുമയ്ക്കുള്ള ഔഷധമായും തേന്‍ പൊതുവേ ഉപയോഗിക്കാറുണ്ട്. തേനില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരകളായ ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ സ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.

6/6
 തേനിന് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. മാത്രമല്ല ഹൃദ്‌രോഗ സാധ്യത കുറയ്ക്കുന്ന സംയുക്തങ്ങളും തേനില്‍ അടങ്ങിയിട്ടുണ്ട്. ( Disclaimer: ആഹാരകാര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് ഒരു വിദഗ്ധ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുന്നത് വളരെ ഗുണപ്രദമായിരിക്കും.)

മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ

  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement