ഉള്ളിയിലെ കറുത്ത പൂപ്പല്‍ വിഷമാണോ? ഉപയോഗിക്കുംമുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:
സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ അപകടകാരിയോ?
1/6
 അടുക്കളയില്‍ ഉള്ളിയുടെ ആവശ്യം വരാത്ത ഒരു ദിവസം പോലും ഉണ്ടാവാറില്ല അല്ലേ. നിത്യവും പാചകത്തിന് ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉള്ളി.

advertisement
2/6
 പലപ്പോഴും ഉള്ളി വാങ്ങിക്കുമ്പോള്‍ തൊലിയുടെ പലയിടത്തായി കറുത്തപാടുകളും വരകളും കാണാറുണ്ട്. ഇത് ആരോഗ്യത്തിനു അപകടകരമാണോ എന്ന് നമുക്ക് എല്ലാവര്‍ക്കും സംശയമുണ്ടാകും.

3/6
 സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന ഈ കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുന്നത്. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണ്ടതായിട്ടുണ്ട്.

4/6
 താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഉള്ളി പോലുള്ള പച്ചക്കറികളില്‍ പൂപ്പല്‍ ഉണ്ടാക്കുന്നത്. ചിലരില്‍ ഇത് ഛര്‍ദ്ദി, ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം തുടങ്ങിയ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാം.

5/6
 ഉപയോഗിക്കാനെടുക്കുമ്പോള്‍ തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നവയാണ്. ഇതിനു ശേഷം മാത്രമേ കറികള്‍ക്കായി സവാള അരിയാവൂ.

6/6
 ഈ പൂപ്പല്‍ സാധാരണ ഗതിയില്‍ പുറം പാളിയിലാണ് കാണപ്പെടാറുള്ളത്. എന്നാല്‍ തൊലിയുടെ ആന്തരിക പാളിയിലും ഇത്തരം പൂപ്പല്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത്തരം ഉള്ളികള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.

മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ

  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement