ലോകത്തിലെ ഏറ്റവും ആഹ്ലാദകരമായ കാര്യങ്ങളിലൊന്നായ പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷം ശിക്ഷയായി മാറുമെന്ന് ആരാണ് കരുതുക! ബന്ധപ്പെടുന്നതിനിടെ 50കാരനായ പുരുഷന് അടുത്തിടെ വളരെ അപൂർവമായ ഒരു അവസ്ഥ നേരിടേണ്ടി വന്നു. ഇദ്ദേഹത്തിന് ജനനേന്ദ്രിയത്തിൽ ഒടിവ് സംഭവിക്കുകയായിരുന്നു. ഈ അവസ്ഥ അപകടം അല്ല, ഒരു ആരോഗ്യപ്രശ്നമാണെന്നു വളരെ കുറച്ചുപേർക്ക് മാത്രമേ ഒരുപക്ഷെ അറിയാവൂ
ശസ്ത്രക്രിയയ്ക്കുശേഷം അവർ വ്യക്തിക്ക് 'കൃത്രിമ ഉദ്ധാരണം' നൽകി പരിശോധിച്ചു. ദ്രാവക ചോർച്ചയോ, ലിംഗം വളഞ്ഞതോ പോലുള്ള സങ്കീർണതകളൊന്നും ഇല്ലാത്തതിനാൽ ഡോക്ടർമാർ അദ്ദേഹത്തെ അഞ്ച് ദിവസത്തെ ആശുപത്രി വിശ്രമത്തിനായി അയച്ചു. ഈ സമയത്തും തുടർന്നുള്ള 21 ദിവസങ്ങളിലും വീട്ടിൽ, മൂത്രനാളിയിൽ കയറ്റിയ കത്തീറ്ററിലൂടെ മൂത്രമൊഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു