Uric Acid| ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നോ? യൂറിക് ആസിഡ് ആകാം; ആരോഗ്യ വിദഗ്ദ്ധനെ കാണാൻ മറക്കല്ലേ
- Published by:Sneha Reghu
- news18-malayalam
Last Updated:
യൂറിക് ആസിഡിന്റെ ലക്ഷണങ്ങൾ കണ്ടെത്തി ഉടൻ തന്നെ ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതത്തിനും വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും
രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്ന അവസ്ഥ ഇന്ന് വളരെ സാധാരണയായി മാറിയിരിക്കുകയാണ്. യൂറിക് ആസിഡിന്റെ (Uric Acid) ലക്ഷണങ്ങൾ കണ്ടെത്തി രോഗം നിർണയിക്കാൻ പലപ്പോഴും വൈകാറുണ്ട്. സാധാരണയായി ശരീരത്തിൽ കണ്ടു വരുന്ന പ്രശ്നങ്ങളായതിനാലാണ് ഇത് രോഗ നിർണയത്തെ പലപ്പോഴും വൈകിപ്പിക്കുന്നത്. ലക്ഷണങ്ങൾ കണ്ടെത്തി ഉടൻ തന്നെ ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതത്തിനും വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
advertisement
കാൽ വിരലുകളിലും നടുവിലും ഉണ്ടാകുന്ന വേദനയെ സാധാരണയായി കാണുന്നതാണെന്ന രീതിയിൽ പലപ്പോഴും നമ്മൾ അവഗണിക്കാറുണ്ട്. എന്നാൽ, ഇവയൊക്കെയും ചില അവസരങ്ങളിൽ യൂറിക് ആസിഡ് ശരീരത്തിൽ വർധിക്കുന്നുണ്ടെന്ന് കാണിച്ചു തരുന്ന ലക്ഷണങ്ങളാകാം. ഉയർന്ന യൂറിക് ആസിഡിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
advertisement
ചർമ്മ പ്രശ്നങ്ങൾ: യൂറിക് ആസിഡ് കൂടുന്നതു മൂലം ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അലർജിയെന്ന് തോന്നിപ്പിക്കുന്ന ചർമ്മ പ്രശ്നങ്ങൾ യൂറിക് ആസിഡ് വർധിക്കുന്നത് മൂലമാകാം. ചുവന്ന നിറത്തിലെ പാടുകളായിരിക്കും ശരീരത്തിൽ വരുന്നത്. നിരന്തരമുള്ള ഇത്തരത്തിലെ ചർമ്മ പ്രശ്നങ്ങൾ യൂറിക് ആസിഡ് കൂടിയത് മൂലമാകാം.
advertisement
advertisement
നടുവ് വേദനയും കാൽ മരവിപ്പും: യൂറിക് ആസിഡ് തോത് വല്ലാതെ ഉയർന്നാൽ യുറേറ്റ് പരലുകൾ രൂപപ്പെടും. ഇത് പരലുകള്‍ പെരിഫെറല്‍ നാഡീവ്യൂഹത്തില്‍ അടിയുന്നത് കാലുകള്‍ക്ക് മരവിപ്പും തരിപ്പും സംഭവിക്കും. യൂറിക് ആസിഡ് പരലുകൾ നട്ടെല്ലിലും അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്. ഇത് കടുത്ത നടുവ് വേദനയ്ക്ക് കാരണമാകും. പേശികളുടെയും സ്‌പൈനല്‍ ഡിസ്‌കുകളുടെയും കുഴപ്പമായി ഇത് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
advertisement
advertisement