World Brain Day | ശരീരത്തിലെ നാഡീ വ്യവസ്ഥയുടെ കേന്ദ്രഭാഗം; മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ചറിയാം
- Published by:Sarika N
- trending desk
Last Updated:
പിന്തുണ നല്‍കല്‍, ചികിത്സ, പ്രതിരോധം, ഇന്നൊവേഷന്‍ അല്ലെങ്കില്‍ ഗവേഷണം, പൊതുജനാരോഗ്യം എന്നിവയാണ് ആഗോള കര്‍മ പദ്ധതിയുടെ അഞ്ച് നെടുംതൂണുകള്‍.
എല്ലാവര്‍ഷവും ജൂലൈ 22നാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജിയുടെ നേതൃത്വത്തില്‍ ലോക മസ്തിഷ്‌ക ദിനം ആചരിക്കുന്നത്. ലോകമെമ്പാടും മസ്തിഷ്‌ക രോഗങ്ങള്‍ തടയാനും ചികിത്സിക്കാനും ഭേദമാക്കാനും ലക്ഷ്യമിട്ടാണ് മസ്തിഷ്‌ക ദിനം കൊണ്ടാടുന്നത്. മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കാനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.
advertisement
ചരിത്രവും പ്രാധാന്യവും: 1957 ജൂലൈ 22നാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജി(ഡബ്ല്യുഎഫ്എന്‍) സ്ഥാപിതമായത്. നാഡീവ്യവസ്ഥയെക്കുറിച്ചും തലച്ചോറിന്റെ ആരോഗ്യത്തെക്കുറിച്ചും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യുഎഫ്എന്‍ സ്ഥാപിതമായത്. 2013-ല്‍ ഡബ്യുഎഫ്എനി-നു കീഴിൽ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ന്യൂറോളജിയാണ് ലോക മസ്തിഷ്‌ക ദിനം ആഘോഷിക്കുക എന്ന ആശയം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് 2014 മുതല്‍ എല്ലാ വര്‍ഷവും ജൂലൈ 22 ലോക മസ്തിഷക ദിനമായി ആചരിച്ചു വരുന്നു. മസ്തിഷക ആരോഗ്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.
advertisement
ഈ വര്‍ഷത്തെ പ്രമേയം : മസ്തിഷകത്തിന്റെ ആരോഗ്യവും പ്രതിരോധവും എന്നതാണ് ഈവര്‍ഷത്തെ മസ്തിഷ്‌ക ദിനത്തിന്റെ പ്രമേയം. ''തലച്ചോറിന്റെ ആരോഗ്യമെന്നത് തുടര്‍വിഷയമാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മറ്റ് വിഭാഗങ്ങളും ഈ വിഷയം ലോകമെമ്പാടും ഏറ്റെടുക്കുന്നുണ്ട്. പിന്തുണ നല്‍കല്‍, ചികിത്സ, പ്രതിരോധം, ഇന്നൊവേഷന്‍ അല്ലെങ്കില്‍ ഗവേഷണം, പൊതുജനാരോഗ്യം എന്നിവയാണ് ആഗോള കര്‍മ പദ്ധതിയുടെ അഞ്ച് നെടുംതൂണുകള്‍. മസ്തിഷ്‌ക ആരോഗ്യം സംരക്ഷിക്കുന്നതിനും നാഡീരോഗങ്ങള്‍ ബാധിക്കാത്ത ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കുന്നത്.
advertisement
advertisement
ഇന്ത്യയിലെ കണക്കുകള്‍ : ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സാംക്രമികേതര നാഡീരോഗങ്ങളുടെ എണ്ണം 1990ല്‍ നാല് ശതമാനമായിരുന്നത് 2019ല്‍ 8.2 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം, പരിക്കുമായി ബന്ധപ്പെട്ടിട്ടുള്ള നാഡീരോഗങ്ങള്‍ 0.2 ശതമാനമായിരുന്നത് 0.6 ശതമാനമായും വര്‍ധിച്ചു.ഇതേ കാലയളവില്‍ ഇന്ത്യയിലെ സാംക്രമിക നാഡീരോഗങ്ങള്‍ 4.1 ശതമാനമായിരുന്നത് 1.1 ശതമാനമായി കുറഞ്ഞു.
advertisement
നാഡീരോഗങ്ങളില്‍ ലോകാരോഗ്യസംഘടനയുടെ ഇടപെടല്‍ : നാഡീരോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുന്നതിനും ഇന്റര്‍സെക്ടറല്‍ ഗ്ലോബര്‍ ആക്ഷന്‍ പ്ലാന്‍ ഓണ്‍ എപിലെപ്‌സി ആന്‍ഡ് അതര്‍ ന്യൂറോളജിക്കല്‍ ഡിസോഡേഴ്‌സ്(ഐജിഎപി) 2031-ലേക്ക് ലക്ഷ്യമിടുന്നവ കൈവരിക്കുന്നതിനുമായി ലോകാരോഗ്യസംഘടന ആഗോള ആക്ഷന്‍ പ്ലാനിനായി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
'ലോകമെമ്പാടുള്ള അനാരോഗ്യത്തിനും വൈകല്യത്തിനും പ്രധാനകാരണങ്ങളിലൊന്ന് നാഡീവ്യവസ്ഥയുടെ തകരാറാണ്. അതേസമയം, ഇത്തരം രോഗം ബാധിച്ചവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ വളരെ കുറവാണ്. പ്രത്യേകിച്ച്, താഴ്ന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളില്‍. ലോകമെമ്പാടും നാഡീരോഗങ്ങളും അനുബന്ധ വൈകല്യങ്ങളും ബാധിച്ചയാളുകള്‍ക്ക് മതിയായ ചികിത്സയും പുനരധിവാസവും ലഭിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. കൂടാതെ, വളരെയധികം ആളുകള്‍ വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും അനുഭവിക്കുന്നുണ്ട്,''
advertisement
advertisement
ഇന്ത്യയില്‍ ഏകദേശം പത്ത് ലക്ഷത്തോളം പേരെയാണ് അപസ്മാരം ബാധിച്ചിരിക്കുന്നത്. ''മൂന്ന് ലക്ഷം പേരെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചിരിക്കുന്നത്. സ്‌ട്രോക്ക്, അപസ്മാരം എന്നിവയുടെ വ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണ്. പ്രായമായവരുടെ ഇടയില്‍ അല്‍ഷിമേഴ്‌സ് രോഗവും ഡിമെന്‍ഷ്യയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.