പത്തു വയസ് മുതൽ അമ്മ പീഡിപ്പിച്ചു; അനുജൻ തന്റെ മകനെന്ന സംശയവുമായി യുവാവ്

Last Updated:
വീടുകളിൽ മകനും സുരക്ഷയില്ല. അന്നത്തെ പത്തു വയസുകാരന് ഇപ്പോൾ 26 വയസുണ്ട്
1/6
പെൺകുഞ്ഞുങ്ങൾ സുരക്ഷിതരല്ലാത്ത വീടകങ്ങളുടെ വാർത്ത ഏതാണ്ട് എല്ലാ ദിവസവും വായിച്ചും, കണ്ടും, കേട്ടും അസ്വസ്ഥമാകുന്ന മനസുകളുടെ ഉടമകളാവേണ്ടി വന്നിരിക്കുന്നു നമുക്ക്. മകൾ മാത്രമല്ല, മകനും സ്വന്തം വീട്ടിൽ സുരക്ഷിതനല്ലെങ്കിലോ? കേൾവിക്കാരിൽ നടുക്കമുണ്ടാക്കുന്ന തിക്താനുഭവത്തിന്റെ വിവരണവുമായി ഒരു മകൻ വരുന്നു. കേവലം പത്തു വയസ് പ്രായമുള്ളപ്പോൾ മുതൽ വീടിനുള്ളിൽ അമ്മയുടെ പീഡനം ഏൽക്കേണ്ടി വന്ന ദുരനുഭവം സാക്ഷ്യപ്പെടുത്തുകയാണ് ഇയാൾ. ഇപ്പോൾ, അതിന്റെ ഫലമായി പിറന്ന കുഞ്ഞാണോ തന്റെ അനുജൻ എന്നുപോലും ഇയാൾ സംശയവുമായി രംഗത്തു വരികയാണ്

advertisement
2/6
പിതാവുമായി പങ്കിട്ടിരുന്ന കിടപ്പറയിലേക്ക് കൊണ്ടുപോയി തന്നെ അവർ നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയനാക്കി എന്ന് യുവാവ് തുറന്ന വെളിപ്പെടുത്തൽ നടത്തി. ലോഗൻ ഗിഫോർഡ് എന്ന 26കാരനാണ് ഞെട്ടിപ്പിക്കുന്ന തന്റെ കഥയുമായി രംഗത്തുവന്നത്. മാതാവ് ഡോറീൻ ഗിഫോർഡ് ആണ് പ്രതി. നാല് ആണ്മക്കളിൽ ഏറ്റവും മൂത്തയാളാണ് താൻ. തന്റെ സഹോദരന്മാരിൽ ഒരാൾ, മൂന്നാം വയസിൽ പൂളിൽ മുങ്ങിമരിച്ചു. കുട്ടിക്കാലം മുതൽ തനിക്ക് നിരന്തരം മയക്കുമരുന്നുകൾ നൽകിയിരുന്നു എന്നും ലോഗൻ (തുടർന്ന് വായിക്കുക)

3/6
ലാസ് വെഗാസിൽ 2015ൽ നടന്ന പ്രാഥമിക ഹിയറിംഗിലാണ് യുവാവ് ഇക്കാര്യങ്ങൾ ആദ്യം പറഞ്ഞത്. ടി.വിയിൽ അശ്‌ളീല വീഡിയോ കണ്ടുകൊണ്ടാണത്രെ ഡോറീൻ ഈ കൃത്യം നടത്തിയത്. 2008ന്റെ അവസാനം ആരംഭിച്ച സംഭവം, 2014വരെ തുടർന്നു. തനിക്കുണ്ടായ ദുരനുഭവങ്ങൾ ലോഗൻ ഒരു തെറാപ്പിസ്റ്റുമായി പങ്കിട്ടതിൽപ്പിന്നെയാണ് കുറ്റകൃത്യം പുറംലോകമറിയുന്നത്. പ്രതിയായ ഡോറീൻ അപ്പോഴും താൻ കുറ്റവാളിയല്ല എന്ന പക്ഷത്തു ഉറച്ചു നിന്നിരുന്നു. എന്നിരുന്നാലും തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടാൽ അത് സ്വീകരിക്കുമെന്നും ഇവർ അറിയിച്ചിരുന്നു. ഇവരെ എട്ടു മുതൽ പത്തു വർഷം വരെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു

4/6
17 വയസുള്ളപ്പോൾ നടന്ന തെറാപ്പി സെഷനിലായിരുന്നു 2009ൽ പിറന്ന അനുജൻ തന്റെ മകനായിരിക്കാനുള്ള സാധ്യത യുവാവ് പങ്കിട്ടത്. ലാസ് വെഗാസ് റിവ്യൂ ജേർണൽ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 'ഇതെല്ലാം സംഭവിക്കുമ്പോൾ താനൊരു കുട്ടി മാത്രമായിരുന്നു. ഒന്നും ഞാൻ ചോദിച്ചുവാങ്ങിയതല്ല. ഇപ്പോൾ അത് എന്റെ ജീവിതത്തെ ആകമാനം ബാധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, അവന്റെ പിതാവാരെന്ന കാര്യം കണ്ടെത്തേണ്ടത് എന്റെ ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞു,' ലോഗൻ പറഞ്ഞു

5/6
കോളേജിൽ നിന്നും ബിരുദം നേടിയ ലോഗൻ അക്കൗണ്ട് എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്നു. പിതൃത്വം നിർണയിക്കാനുള്ള പെറ്റീഷൻ ഫയൽ ചെയ്ത് കാത്തിരിപ്പിലാണിയാൾ. അനുജൻ ഇപ്പോൾ ലോഗന്റെയും ഭാര്യയുടെയും ഭാര്യയുടെ മകളുടെയും ഒപ്പമാണ് താമസം. കുട്ടിയുടെ താൽക്കാലിക ചുമതല ലോഗനിൽ നിക്ഷിപ്തമാണ്. ലോഗൻ കുട്ടിയുടെ പിതാവെങ്കിൽ, സംരക്ഷണച്ചുമതല ലഭിക്കും എന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നു. അതേസമയം, ലോഗന്റെ അച്ഛന്റെ ഡി.എൻ.എയും കൂടിയുളളതിനാൽ പിതൃത്വ നിർണയം സങ്കീർണമാകും

6/6
ഫലം എന്തായാലും കുട്ടിയുടെ സംരക്ഷകനാകാൻ താൻ തയാറെന്ന് ലോഗൻ. പീഡനം അതിജീവിച്ച തന്നിൽ നിന്നും ഒരു കുഞ്ഞുണ്ടായി എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്ന് ലോഗൻ പറയുന്നു. എങ്കിലും അവനു മികച്ച ജീവിതം നൽകാൻ താൻ ബാധ്യസ്ഥനാണ്. അതേസമയം, ലോഗന് അമ്മ ഡോറീനുമായി വൈരാഗ്യമുണ്ടായിരുന്നു എന്നവരുടെ വക്കീലിന്റെ പക്ഷം.ഡോറീൻ കുട്ടിക്കാലം മുതൽ മോശം അനുഭവങ്ങളിലൂടെ കടന്നുപോയെന്നും, മയക്കുമരുന്നുകൾ കഴിച്ചിരുന്നുവെന്നും വക്കീൽ വാദിച്ചു. ഇവർ ഇപ്പോൾ ലാസ് വേഗാസിലെ ഫ്ലോറൻസ് മക്ലൂർ വനിതാ കറക്ഷണൽ സെന്ററിൽ തടവിൽ കഴിയുകയാണ്
ഫലം എന്തായാലും കുട്ടിയുടെ സംരക്ഷകനാകാൻ താൻ തയാറെന്ന് ലോഗൻ. പീഡനം അതിജീവിച്ച തന്നിൽ നിന്നും ഒരു കുഞ്ഞുണ്ടായി എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്ന് ലോഗൻ പറയുന്നു. എങ്കിലും അവനു മികച്ച ജീവിതം നൽകാൻ താൻ ബാധ്യസ്ഥനാണ്. അതേസമയം, ലോഗന് അമ്മ ഡോറീനുമായി വൈരാഗ്യമുണ്ടായിരുന്നു എന്നവരുടെ വക്കീലിന്റെ പക്ഷം. ഡോറീൻ കുട്ടിക്കാലം മുതൽ മോശം അനുഭവങ്ങളിലൂടെ കടന്നുപോയെന്നും, മയക്കുമരുന്നുകൾ കഴിച്ചിരുന്നുവെന്നും വക്കീൽ വാദിച്ചു. ഇവർ ഇപ്പോൾ ലാസ് വേഗാസിലെ ഫ്ലോറൻസ് മക്ലൂർ വനിതാ കറക്ഷണൽ സെന്ററിൽ തടവിൽ കഴിയുകയാണ്
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍

  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement