Money Mantra Sep 13 | സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടാകും; വരുമാനം വര്‍ധിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 13 ലെ സാമ്പത്തിക ഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് രംഗത്ത് പുരോഗതിയുണ്ടാകും. ജോലിയില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ധിക്കും. ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കരുത്. ഔദ്യോഗിക കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ മുന്നോട്ട് പോകും. ദോഷപരിഹാരം: ചെറിയ പെണ്‍കുട്ടികള്‍ക്ക് മധുരം നല്‍കുക.
advertisement
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും. അതില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. എല്ലാ മേഖലയിലും കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇന്ന് നിങ്ങള്‍ക്ക് തിരക്ക് അനുഭവപ്പെടുന്ന ദിവസമായിരിക്കും. ജോലിസ്ഥലത്ത് പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ദോഷപരിഹാരം; ഗുരുവിനെ ബഹുമാനിക്കുക.
advertisement
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. അതില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. പുതിയ വാഹനമോ സ്ഥലമോ വാങ്ങിക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. ദോഷപരിഹാരം: ശ്രീ യന്ത്രം ധരിക്കുക.
advertisement
advertisement
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശങ്ങളും നിര്‍ദേശങ്ങളും ലഭിക്കും. മീഡിയ, കംപ്യൂട്ടര്‍ എന്നീമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭമുണ്ടാകും. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് യാത്ര പോകാന്‍ അവസരം ലഭിക്കും. ദോഷപരിഹാരം: ഒഴുകുന്ന വെള്ളത്തില്‍ നാളികേരം ഒഴുക്കുക.
advertisement
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലമാകും. ജോലിയ്ക്കായി ശ്രമിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കും. ദോഷപരിഹാരം: അനാഥാലയങ്ങള്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.
advertisement
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പ്രശ്‌നങ്ങളുണ്ടാകും. സഹപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ക്ക് വിലകല്‍പ്പിക്കണം. ജോലി പരസ്പരം പങ്കുവെയ്ക്കുന്നതിലൂടെ ജോലിഭാരം കുറയ്ക്കാന്‍ സാധിക്കും. ഔദ്യോഗിക യാത്ര പോകാന്‍ അവസരം ലഭിക്കും. ദോഷപരിഹാരം: ശ്രീകൃഷ്ണന് മധുരം സമര്‍പ്പിക്കുക.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ വളരെ വേഗം തീരുമാനങ്ങളെടുക്കണം. അപ്രതീക്ഷിതമായി വരുമാനം വര്‍ധിക്കും. യുവാക്കള്‍ക്ക് കരിയറില്‍ മികച്ച അവസരം ലഭിക്കും. ഓഫീസില്‍ അധികാരം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. ദോഷപരിഹാരം: വീടുവിട്ടിറങ്ങുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: കയറ്റുമതി-ഇറക്കുമതി ബിസിനസ് ചെയ്യുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കണം. നിങ്ങളുടെ ബിസിനസ് രീതികളില്‍ ചില മാറ്റങ്ങള്‍ വേണ്ടി വരും. അതിലൂടെ നിങ്ങള്‍ക്ക് ലാഭം ഉണ്ടാകും. ഓഫീസിലെ ജോലിയില്‍ തെറ്റ് പറ്റാതിരിക്കാന്‍ ശ്രമിക്കണം. മേലുദ്യോഗസ്ഥരുടെ സഹായം തേടും. ദോഷപരിഹാരം: ശിവന് പഞ്ചാമൃതം നിവേദിക്കുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് രംഗത്ത് നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ബിസിനസില്‍ കാര്യമായ നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ദോഷപരിഹാരം: ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക.


