Numerology Oct 24 | പ്രായോഗികമായി ചിന്തിക്കുക; പങ്കാളിത്തത്തിൽ നിന്ന് വിട്ടു നിൽക്കുക; ഈ ദിവസങ്ങളില്‍ ജനിച്ചവര്‍ അറിയാന്‍
- Published by:Naseeba TC
- news18-malayalam
Last Updated:
ഈ തീയതികളിൽ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലം
ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): പണമിടപാടുകൾ നടത്താൻ ഇന്ന് ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. അതുകൊണ്ട് തന്നെ മാനസികമായി ഇന്ന് ശക്തരായിരിക്കാൻ ശ്രമിക്കുക. പ്രായോഗികമായി ചിന്തിക്കുക. പങ്കാളിത്തത്തിൽ നിന്ന് വിട്ടു നിൽക്കുക. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടും. എന്നാൽ അമിതമായി വിശ്വാസിക്കേണ്ടതില്ല. അഭിനേതാക്കളും രാഷ്ട്രീയക്കാരും പുതിയ പ്രൊജക്ടുകൾ ഏറ്റെടുക്കാത്തതാണ് നല്ലത്. അല്ലാത്തപക്ഷം അപകീർത്തി നേരിടേണ്ടി വരും. തുകൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സൂര്യ ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ എണ്ണ ദാനം ചെയ്യുക.
advertisement
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ ഏക അവകാശികളായുള്ള സംരംഭത്തേക്കാൾ കൂടുതൽ വിജയിക്കും. ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരാൻ ഇന്ന് വീട്ടിലും കുടുംബത്തിലുമുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. നിങ്ങളുടെ പ്രണയം ശാശ്വതമായ ഒരു ബന്ധമാക്കി മാറ്റാൻ കഴിയുന്ന ദിനം. ബിസിനസ്സ് പ്രതിബദ്ധതകൾ കുറച്ച് കാലതാമസത്തോടെയാണെങ്കിലും പൂർത്തിയാകും. വലിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയം. യാത്രകൾ ഒഴിവാക്കുക. വിതരണക്കാർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ, ചില്ലറ വ്യാപാരികൾ, ഡോക്ടർമാർ, ജ്വല്ലറി ഉടമകൾ എന്നിവർ രേഖകൾ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2, 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ വെള്ളി നാണയം സംഭാവന ചെയ്യുക.
advertisement
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഒരു പുതിയ തുടക്കം ഇന്ന് പ്രതീക്ഷിക്കാം, പ്രത്യേകിച്ച് വ്യക്തിജീവിതത്തിൽ. നിങ്ങളുടെ വ്യക്തിത്വം വളരെ ആകർഷകമാണെന്ന് മറ്റുള്ളവർക്ക് തോന്നും. യോഗ പരിശീലകർ, മാർക്കറ്റിംഗ്, വിൽപ്പനക്കാർ, സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് ഇന്ന് തൊഴിൽരംഗത്ത് ലാഭമുണ്ടാകും. ഇന്നത്തെ ദിവസം ആരംഭിക്കുന്നതിന് മുമ്പ് നെറ്റിയിൽ ചന്ദനം തൊടുക. ഭാഗ്യ നിറം: ചുവപ്പും നീലയും, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യം നമ്പർ: 3, 1, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചന്ദനം ദാനം ചെയ്യുക.
advertisement
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): പുതിയ ഉറവിടങ്ങളിൽ നിന്നോ പുതിയ ആശയങ്ങളിൽ നിന്നോ പണം സമ്പാദിക്കാൻ കഴിയുന്ന ദിനമാണിന്ന്. സുഹൃത്തിന്റെയോ മേലുദ്യോഗസ്ഥന്റെയോ ഓഫർ സ്വീകരിക്കുക. ധാന്യങ്ങൾ ദാനം ചെയ്യുന്നത് ഇന്നത്തെ ദിവസം നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകും. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട ദിവസം. ബ്രോക്കർമാർ, നിർമ്മാണം, യന്ത്രസാമഗ്രികൾ, ലോഹങ്ങൾ, സോഫ്റ്റ്‌വെയർ, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ ഉള്ളവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച സാമ്പത്തിക ആസൂത്രണം നഷ്ടം കുറച്ച് കൂടുതൽ നേട്ടങ്ങളുണ്ടാക്കും. അഭിമാനിയായ ഒരു പിതാവായിരിക്കും നിങ്ങൾ. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: ചൊവ്വ, ഭാഗ്യ സംഖ്യ: 9, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ പയറുവർഗ്ഗങ്ങൾ ദാനം ചെയ്യുക.
advertisement
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): പ്രശസ്തിയും കരിയറിൽ വളർച്ചയും വർദ്ധിപ്പിക്കുന്നതിന് സോഷ്യൽ നെറ്റ്‌വർക്കിന്റെ പിന്തുണ ലഭിക്കും. ആശയക്കുഴപ്പത്തിൽ വീഴുന്നത് ഒഴിവാക്കുക. നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം പ്രോപ്പർട്ടി നിക്ഷേപത്തിൽ പ്രധാന തീരുമാനങ്ങൾ എടുക്കുക. ജീവിതത്തിൽ ഏറ്റവും മികച്ച കാര്യങ്ങൾ സംഭവിക്കാൻ കായികതാരങ്ങളും സഞ്ചാരികളും കാത്തിരിക്കണം. ഭാഗ്യം വർദ്ധിപ്പിക്കാൻ യോഗങ്ങളിൽ പച്ച വസ്ത്രം ധരിക്കുക. ഇന്നത്തെ ദിവസം മികച്ചതാക്കാൻ മടി ഒഴിവാക്കണം. ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് പച്ച പേന സംഭാവന ചെയ്യുക.
advertisement
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ആർക്കെങ്കിലും നൽകിയ പണം തിരികെ ലഭിക്കാൻ കാത്തിരിക്കേണ്ടി വരും. നിങ്ങളല്ലാതെ മറ്റാരും നിങ്ങൾക്ക് സമാധാനം നൽകില്ലെന്ന് ഓർമ്മിക്കുക. നിങ്ങളുടെ ചുമലിലുള്ള ഉത്തരവാദിത്തങ്ങളുടെ ഭാരം കുറയ്ക്കണം. കുട്ടികളെ ഭാവിയിലേക്ക് നയിക്കാൻ പിതാക്കന്മാർക്ക് കഴിയും. അത് അവരുടെ ജീവിതത്തിന് ഗുണം ചെയ്യും. ഭാഗ്യ നിറം: നീല, കടൽ പച്ച, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ സംഖ്യ: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ സ്റ്റീൽ പാത്രം സംഭാവന ചെയ്യുക.
advertisement
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): മുമ്പ് നിങ്ങളെ വേദനിപ്പിച്ചവർ നിങ്ങളെ ശല്യപ്പെടുത്തുന്നത് തുടരും. ജോലിസ്ഥലത്ത് മേലധികാരികളുമായോ മുതിർന്നവരുമായോ ഉള്ള ചർച്ച ഒഴിവാക്കുക. രോഗശാന്തി, പ്രചോദനം, നിഗൂഢ ശാസ്ത്രം, കൃഷി, ധാന്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു മികച്ച ദിവസമായിരിക്കും. ബിസിനസ് ബന്ധങ്ങൾ ആരോഗ്യകരമായിരിക്കും. ഭാഗ്യ നിറം: ഓറഞ്ച്, നീല, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ സംഖ്യ: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ പാൽ ദാനം ചെയ്യുക.
advertisement
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ലക്ഷ്യത്തിലെത്താൻ നിങ്ങൾ ഇന്ന് വളരെയധികം പരിശ്രമിക്കേണ്ടി വരും. ഗൈഡായി നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ഒരു മുതിർന്നയാളുണ്ടാകും. അവരെ പിന്തുടരണം. ബിസിനസ് ഇടപാടുകൾ വിജയിക്കും. കരാറുകളോ അഭിമുഖങ്ങളോ ഒരു ദിവസത്തേക്ക് താൽക്കാലികമായി മാറ്റി വയ്ക്കുന്നതാകും നല്ലത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ഇന്നത്തെ ദിവസം യാത്രകൾ ഒഴിവാക്കുക. ഭാഗ്യ നിറം: കടൽ നീല, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ധാന്യങ്ങൾ ദാനം ചെയ്യുക.
advertisement
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): അദ്ധ്യാപനം, നിയമം, കൗൺസിലിംഗ്, ധനകാര്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ പുതിയ ഉയരങ്ങൾ കീഴടക്കും. കലാകാരന്മാർക്ക് പ്രതീക്ഷകൾ നിറഞ്ഞ ദിനം. ബിസിനസ്സിലോ ജോലിയിലോ അധികാരം നേടുന്നതിനായി പഴയ സുഹൃത്തുക്കളെയോ സമപ്രായക്കാരെയോ സമീപിക്കും. അനുകൂല മറുപടിക്കായി കാത്തിരിക്കുന്ന ദിവസം. നിങ്ങളുടെ വിവാഹത്തെ സംബന്ധിച്ച് കുടുംബവുമായി സംസാരിക്കാൻ അനുകൂല ദിനം. അവരുടെ പിന്തുണ ഭാവി കാര്യങ്ങൾ എളുപ്പമാക്കും. ദേഷ്യം നിയന്ത്രിക്കുക. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വ, ഭാഗ്യ സംഖ്യ: 9, 6, ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് ഓറഞ്ച് നിറത്തിലുള്ള തുണി ദാനം ചെയ്യുക. ഒക്ടോബർ 24ന് ജനിച്ച പ്രശസ്ത വ്യക്തികൾ: നവജ്യോത് സിംഗ് സിദ്ധു, കിരൺ കുമാർ, ലീല സേത്ത്, ഗോവർദ്ധൻ ത്രിപാഠി









