Surgery | വലുപ്പം കൂട്ടാൻ ശസ്ത്രക്രിയ; യുവാവിന്റെ ജനനേന്ദ്രിയം അഞ്ചിൽ ഒന്നായി ചുരുങ്ങി
- Published by:user_57
- news18-malayalam
Last Updated:
ശസ്ത്രക്രിയ നടത്തിയ യുവാവിന് ലിംഗവലുപ്പം അഞ്ചിൽ ഒന്നായി ചുരുങ്ങി
advertisement
advertisement
തായ്‌വാനീസ് മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, 20 വയസ്സുള്ള ഹോങ്കോങ്ങ് കാരൻ യുവൻ എന്ന് പേരുള്ളയാൾക്കാണ് അക്കിടി പറ്റിയത് എന്ന് ഹോങ്കോങ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2018 ഡിസംബർ 11 ന്, യുവൻ തായ്‌പേയിലെ ഒരു മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിലേക്ക് പോയി, അവിടെ ഡിംഗ് അദ്ദേഹത്തിന് ലിംഗം വലുതാക്കാനുള്ള ശസ്ത്രക്രിയ നടത്തി. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കൊഴുപ്പ് ലിംഗത്തിന് നീളവും കട്ടിയുള്ളതുമാക്കി മാറ്റുന്നതും സസ്പെൻസറി ലിഗമെന്റുകളുടെ നീളം കൂട്ടുന്നതും പരിച്ഛേദനയും ഇതിൽ ഉൾപ്പെടുന്നു
advertisement
advertisement
ലിംഗത്തിൽ നെക്രോസിസും ഗ്യാങ്ഗ്രീനും ഉണ്ടെന്ന് ആശുപത്രി കണ്ടെത്തി. ലൈംഗികാവയവത്തിന്റെ നീളം അതിന്റെ യഥാർത്ഥ വലുപ്പത്തിന്റെ അഞ്ചിലൊന്നായി ചുരുങ്ങി. കൂടാതെ, അദ്ദേഹത്തിന്റെ മൂത്രനാളിക്കും സ്ഥാനഭ്രംശം സംഭവിച്ചു. ഇത് മൂത്രത്തിൽ ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കി. മെഡിക്കൽ അബദ്ധം ഉണ്ടെന്ന് വിശ്വസിച്ച്, ഇയാൾ ഡോക്ടർക്കെതിരെ അശ്രദ്ധയ്ക്ക് തായ്പേയ് കോടതിയിൽ കേസ് കൊടുത്തു
advertisement
പ്രോസിക്യൂഷന്റെ അന്വേഷണത്തിൽ ഡോക്ടർ അശ്രദ്ധ നിഷേധിച്ചു. തുടർന്ന് പ്രോസിക്യൂട്ടർ കേസ് ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ മെഡിക്കൽ റിവ്യൂ കമ്മിറ്റിക്ക് വിലയിരുത്താനായി അയച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള ഡോക്ടറുടെ വിലയിരുത്തലും പരിശോധനയും വേണ്ടത്ര വിശദമല്ലെന്നും മെഡിക്കൽ രേഖകൾ അപൂർണ്ണമാണെന്നും മെഡിക്കൽ പ്രാക്ടീസുമായി പൊരുത്തപ്പെടാത്തതും അശ്രദ്ധയും ഉണ്ടെന്നും കമ്മിറ്റി കണ്ടെത്തി
advertisement


