തൃപ്പരപ്പ് അരുവിയിലും ക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. മുൻകാലങ്ങളിൽ മഹാശിവരാത്രിക്കു തലേദിവസം വൈകുന്നേരം തിരുമലയപ്പനെ തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വർഷമായി രാവിലെതന്നെ ഓട്ടം ആരംഭിക്കുന്ന ഭക്തരുമുണ്ട്. വെള്ളിയാഴ്ച പുലർച്ചെതന്നെ ഭക്തർ ഓടിത്തുടങ്ങി.
ശൈവ വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് നടക്കുന്നത്. 110 കിലോമീറ്റർ കുംഭമാസത്തിലേ വേനൽ വെയിലിൽ കാൽ നടയായി ഭക്തർ മുഞ്ചിറ ക്ഷേത്രത്തിലെ സന്ധ്യാ ദീപാരാധന തൊഴുത്തിറങ്ങുന്നതാണ് പഴയ ആചാരം. എന്നാൽ ഇപ്പോൾ ഇന്നലെ രാവിലെ മുതൽ കാൽ നടയും വാഹനങ്ങളിലുമായി ധാരാളം പേർ എത്തുന്നുണ്ട്.