advertisement

'കുളിക്കണോ വേണ്ടയോ?': യുദ്ധത്തിനിടയിൽ സുരക്ഷിതമായ സമയം കണ്ടെത്താൻ ഇസ്രായേലികളെ സഹായിക്കാൻ വാർടൈം ആപ്പ്

Last Updated:

റോക്കറ്റ് ആക്രമണങ്ങളുടെ മുൻകാല രീതികളും മുന്നറിയിപ്പ് വിവരങ്ങളും വിശകലനം ചെയ്താണ് ആപ്പ് സംവിധാനം അപകടസാധ്യത കുറഞ്ഞ സമയം കണ്ടെത്തുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഏതു നിമിഷവും വ്യോമാക്രമണ സൈറണുകൾ മുഴങ്ങാൻ സാധ്യതയുള്ളപ്പോൾ, കുളിക്കുന്നത് പോലുള്ള തികച്ചും സാധാരണമായ കാര്യങ്ങൾ പോലും വലിയൊരു റിസ്കായി മാറിയിരിക്കുകയാണ് ഇസ്രായേൽ ജനതയ്ക്ക്. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ദൈനംദിന ജീവിതത്തെ തകിടം മറിച്ച ഇസ്രായേലിൽ, കുളിക്കാൻ സുരക്ഷിതമായ സമയം കണ്ടെത്തുന്നത് മുതൽ ബോംബ് ഷെൽട്ടറുകൾക്കുള്ളിൽ ആളുകളെ പരിചയപ്പെടുന്നത് വരെ യുദ്ധകാലത്തെ കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
യുദ്ധം വന്നപ്പോൾ, ദൈനംദിന തീരുമാനങ്ങൾ കുറച്ചുകൂടി സുരക്ഷിതമാക്കാൻ പ്രോഗ്രാമർമാർ ആപ്പുകൾ നിർമ്മിക്കുന്നതിലേക്ക് തിരിഞ്ഞു.  "എനിക്ക് ഇപ്പോൾ കുളിക്കാമോ?" (Can I Shower?) എന്ന വെബ്‌സൈറ്റും ആപ്പുമാണ്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. മിസൈൽ ആക്രമണങ്ങൾക്കിടയിൽ കുളിക്കാൻ ഏറ്റവും സുരക്ഷിതമായ സമയം കണക്കാക്കാൻ ഇത് ഇസ്രായേലികളെ സഹായിക്കുന്നു. മിസൈൽ മുന്നറിയിപ്പ് ലഭിച്ചാൽ സുരക്ഷിത സ്ഥാനത്തെത്താൻ ഇസ്രായേലികൾക്ക് വെറും 30 മുതൽ 90 സെക്കൻഡ് വരെ മാത്രമാണ് ലഭിക്കുന്നത്. കുളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സൈറൺ കേൾക്കാനും വസ്ത്രം ധരിച്ച് പെട്ടെന്ന് ഓടാനും ബുദ്ധിമുട്ടായതിനാൽ ഈ ആപ്പ് പ്രായോഗികമായി ഏറെ ഗുണകരമാണ്.
advertisement
റോക്കറ്റ് ആക്രമണങ്ങളുടെ മുൻകാല രീതികളും മുന്നറിയിപ്പ് വിവരങ്ങളും വിശകലനം ചെയ്താണ് ഈ സംവിധാനം അപകടസാധ്യത കുറഞ്ഞ സമയം കണ്ടെത്തുന്നത്. ഉപയോക്താക്കൾക്ക് തങ്ങൾ കുളിക്കാൻ എടുക്കുന്ന സമയം, അതിനുശേഷം സുരക്ഷിത സ്ഥാനത്തെത്താൻ വേണ്ട സമയം എന്നിവ ഇതിൽ നൽകാം. ഇതൊരു ഔദ്യോഗിക സുരക്ഷാ സംവിധാനമല്ലെന്നും നൂറ് ശതമാനം കൃത്യമാകണമെന്നില്ലെന്നും ഡെവലപ്പർമാർ സമ്മതിക്കുന്നുണ്ടെങ്കിലും, പരിഭ്രാന്തി നിറഞ്ഞ സാഹചര്യത്തിൽ ഒരു ഏകദേശ ധാരണ ലഭിക്കാൻ ആപ്പ് സഹായകരമാകുന്നുണ്ട്.
ഇതുകൂടാതെ ഹോം ഫ്രണ്ട് കമാൻഡ് ആപ്പ്, റെഡ് അലർട്ട് പ്ലാറ്റ്‌ഫോമുകൾ എന്നിവയും മിസൈലുകളെക്കുറിച്ച് തത്സമയ മുന്നറിയിപ്പുകൾ നൽകുന്നു. മറ്റ് ചില ആപ്പുകളാകട്ടെ, ബോംബ് ഷെൽട്ടറുകൾക്ക് പുറത്തുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ഉള്ളിൽ ആരെല്ലാമുണ്ടെന്ന് മനസ്സിലാക്കാനും അവരുമായി സംസാരിക്കാനും സൗകര്യമൊരുക്കുന്നു. സമ്മർദ്ദം നിറഞ്ഞ നിമിഷങ്ങളെ ഒരു സംഭാഷണത്തിനോ സൗഹൃദത്തിനോ ഉള്ള അവസരമാക്കി മാറ്റാൻ ഇത് സഹായിക്കുന്നു.
advertisement
സോഷ്യൽ മീഡിയയിൽ ഈ ആപ്പുകൾക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. റോക്കറ്റ് സൈറണുകൾ മുഴങ്ങാൻ സാധ്യതയുള്ള സമയത്ത് കുളിക്കണമോ വേണ്ടയോ എന്ന തീരുമാനം പോലും വിവരശേഖരണത്തിലൂടെ (Data-driven) എടുക്കുന്ന ഇസ്രായേലിലെ ഈ രീതിയെ പലരും 'ബുദ്ധിപരം' എന്നാണ് വിശേഷിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'കുളിക്കണോ വേണ്ടയോ?': യുദ്ധത്തിനിടയിൽ സുരക്ഷിതമായ സമയം കണ്ടെത്താൻ ഇസ്രായേലികളെ സഹായിക്കാൻ വാർടൈം ആപ്പ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement