മുളകൊക്കെയിട്ട് നല്ല എരിവിൽ വെച്ച ഒച്ച് കറി കഴിച്ചിട്ടുണ്ടോ? ഒന്ന് കഴിച്ചു നോക്കണമെന്ന് തോന്നുന്നെങ്കിൽ അങ്ങ് ആന്ധ്രയിലേക്ക് പോകൂ. ആന്ധ്രയിലെ ഗോധാവരി പുഴയ്ക്ക് സമീപമുള്ള ജില്ലയിലെ പ്രിയങ്കരമായ വിഭവമായി മാറിയിരിക്കുകയാണ് ഒച്ച് കറി.
2/ 7
ഗോധാവരിക്കു സമീപമുള്ള പ്രദേശങ്ങളിലൂടെയൊന്ന് സഞ്ചരിച്ചാൽ റോഡരികിൽ ഒച്ചിറച്ചി വിൽക്കുന്നവരുടെ നീണ്ട നിര കാണാം. ഒച്ചിറച്ചിയുടെ മാർക്കറ്റ് കുത്തനെ ഉയർന്നതോടെ നിരവധി പേരാണ് ഈ വിൽപനയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
3/ 7
ഒച്ചിന്റെ തോടിൽ നിന്നും മാംസം വേർപെടുത്തിയാണ് വിൽപ്പന. പ്ലാസ്റ്റിക് ഷീറ്റിൽ ഇറച്ചി പ്രദർശിപ്പിച്ച് വഴിയാത്രക്കാരെ ആകർഷിച്ചാണ് കച്ചവടം നടക്കുന്നത്. നമ്മുടെ നാട്ടിൽ കക്കയും കല്ലുമക്കായയുമെല്ലാം വിൽക്കുന്നത് പോലെ.
4/ 7
മാരകമായ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ഒച്ചിറച്ചി ഉത്തമമാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ബ്രോങ്കൈറ്റിസ്, ആസ്ത്മ പോലുള്ള രോഗങ്ങൾ ഒച്ചിറച്ചി കഴിച്ചാൽ മാറുമെന്നാണ് ഇവർ പറയുന്നത്.
5/ 7
ഒച്ച് കറി ഉണ്ടാക്കുന്നത് അൽപം പ്രയസാണെങ്കിലും രുചിയിൽ ആട്ടിറച്ചിയേക്കാൾ രുചികരമാണെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്നു.
6/ 7
തൊട് അടർത്തിമാറ്റിയ ഒച്ച് മാംസം മഞ്ഞളും ഉപ്പും ചേർത്ത് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് പാചകം ചെയ്യേണ്ടത്. ഇതിനു ശേഷം ഒച്ചിന്റെ ദുർഗന്ധവും പശയും കളയാൻ ബട്ടർമിൽക്ക് ഉപയോഗിച്ച് വൃത്തിയാക്കണം.
7/ 7
ഇതിനു ശേഷം തിളച്ചവെള്ളത്തിൽ വേവിച്ച് എടുത്ത് മസാല ചേർത്ത് രുചികരമായ ഒച്ചുകറി തയ്യാറാക്കാം. നിലക്കടല ചേർത്ത് വെച്ചാൽ രുചി കൂടുമെന്നും പറയുന്നു. ഒരു കിലോ ഒച്ചിറച്ചി നൂറ് മുതൽ ഇരുന്നൂറ് രൂപയ്ക്കാണ് ഇവിടെ വിൽക്കുന്നത്.