നിരവധി സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള ജോ ഇതിനകം തന്നെ 150ൽ അധികം കുട്ടികളുടെ പിതാവാണ്. ഹോള്ളി മാരി വില്ലോഫ്ബി അവതാരകയായ 'ദിസ് മോണിംഗ്' എന്ന പരിപാടിയിൽ ആയിരുന്നു ഇയാൾ അതിഥിയായി എത്തിയത്. ബീജദാതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാണ് പുതിയ ജീവിതം നൽകുന്നത്. പക്ഷേ, സ്ത്രീകളുടെ പങ്കാളികൾ വീട്ടിലെത്തുന്നതിനു മുമ്പേ രക്ഷപ്പെടണമെന്നും ഇദ്ദേഹം സമ്മതിക്കുന്നു.
"എല്ലാവർക്കും അറിയാവുന്നതു പോലെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ എല്ലാവരുടെയും കൈവശം തോക്കുണ്ട്. ചില സമയത്ത് വീട്ടിലേക്ക് എത്തുന്ന പങ്കാളികൾ 'ഓ എന്റെ ദൈവമേ, എന്താണ് ഇവിടെ നടക്കുന്നത്' എന്നു പറഞ്ഞ് തോക്കെടുക്കാറുണ്ട്. തോക്ക് കാണുമ്പോഴാണ് പലപ്പോഴും ഞാൻ രക്ഷപ്പെടാൻ ശ്രമിക്കാറുള്ളത്" - ജോ അനുഭവങ്ങൾ പങ്കുവച്ചു. ഇതുകേട്ട് അവതാരകയും ഒരു നിമിഷം അന്തംവിട്ടിരുന്നു.