കേരളത്തിന്‍റെ മത്സ്യ മേഖലയിലെ പെൺകരുത്ത് പഠിക്കാൻ അമേരിക്കൻ വിദ്യാർത്ഥികൾ

Last Updated:
അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമടങ്ങുന്ന സംഘമാണ് കേരളത്തിൽ എത്തിയത്
1/6
 കൊച്ചി: കേരളത്തിലെ മത്സ്യമേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന ചെറുകിട സംരംഭങ്ങൾക്ക് പ്രശംസചൊരിഞ്ഞ് അമേരിക്കൻ വിദ്യാർത്ഥികൾ. സംസ്ഥാനത്തിന്റെ മത്സ്യമേഖലയെ കുറിച്ച് മനസ്സിലാക്കുന്നതിനായി സന്ദർശനത്തിനെത്തിയ അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (എംഎസ്യു) നിന്നുള്ള 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് മത്സ്യമേഖലയിലെ സ്ത്രീശാക്തീകരണ മാതൃക അടുത്തറിഞ്ഞത്. തീരമൈത്രി യൂണിറ്റുകൾ, സ്വയംസഹായക വനിതാസംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ മത്സ്യകൃഷി, കൂടുകൃഷി, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപാദനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാസംരംഭങ്ങൾ  എന്നിവ സംഘം സന്ദർശിച്ചു.

advertisement
2/6
 കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളുടെ കേരളത്തിലൂടെയുള്ള പഠന-പരിശീലനയാത്ര. മത്സ്യമേഖലയെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ സാമൂഹിക-സാമ്പത്തിക നിലവാരം മനസ്സിലാക്കാനുമായി 15 ദിവസം കേരളത്തിൽ ചിലവിട്ട ശേഷമാണ് സംഘം മടങ്ങിയത്. ചെറുകിടസംരംഭങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘാടനബോധം, കുടുംബശ്രീകൾ നടത്തുന്ന മത്സ്യമൂല്യവർധിത ഉൽപാദന യൂണിറ്റുകൾ, മത്സ്യവകുപ്പിന് കീഴിലുള്ള മത്സ്യത്തൊഴിലാളി വനിതാ സഹായക സംഘത്തിന്റെ (സാഫ്) പ്രവർത്തനങ്ങൾ തുടങ്ങിയവയും വിദ്യാർത്ഥികളുടെ പ്രശംസ പിടിച്ചുപറ്റി.

3/6
 സിഎംഎഫ്ആർഐയുടെ ​ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ഡയറക്ടർ ഡോ എ ​ഗോപാലകൃഷ്ണനനുമായും വിവിധ വകുപ്പു മേധാവികളുമായും ആശയവിനിമയം നടത്തി. അധ്യാപകരായ പ്രൊഫ ലിൻഡ റാസിയോപി, പ്രൊഫ സെജൂറ്റി ദാസ്ഗുപത എന്നിവരുടെ നേതൃത്വത്തിൽ മിഷി​ഗൺ സർവകലാശാലയുടെ ജെയിംസ് മാഡിസൺ കോളേജിൽ കംപാരിറ്റീവ് കൾച്ചർ ആന്റ് പൊളിറ്റിക്സിൽ ബിരുദപഠനം നടത്തുന്ന വിദ്യാർത്ഥികളാണ് സിഎംഎഫ്ആർഐയുടെ സഹകരണത്തോടെ കേരള സന്ദർശനം നടത്തിയത്.

4/6
 എറണാകുളം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലായി ഹാർബറുകൾ, ചെറുതും വലുതുമായ മത്സ്യവിപണന കേന്ദ്രങ്ങൾ, ചീനവല യൂണിറ്റുകൾ, കൂടുമത്സ്യകൃഷി-കല്ലുമ്മക്കായ കൃഷിയിടങ്ങൾ, സ്ത്രീസംരംഭക യൂണിറ്റുകൾ, മത്സ്യവകുപ്പിന്റെ സ്ഥാപനങ്ങൾ, സ്വയംതൊഴിൽ സംരംഭങ്ങൾ, അടുക്കള കൃഷികൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശനം നടത്തി. ചെല്ലാനത്ത് ടെട്രാപോഡ് കൊണ്ട് പുതുതായി നിർമിച്ച കടൽഭിത്തി വിദേശസംഘത്തെ ഏറെ ആകർഷിച്ചു.

5/6
 സിഎംഎഫ്ആർഐ-എംഎസ്‌യു പരസ്പര സഹകരണത്തിന്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് എംഎസ്‌യു വിദ്യാർത്ഥികൾ സിഎംഎഫ്ആർഐയിലെത്തുന്നത്. മത്സ്യമേഖലയ്ക്ക പുറമെ, കേരളത്തിലെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ​ഗ്രാമവികസനം എന്നിവയും വിദ്യാർത്ഥികൾ പഠനവിധേയമാക്കി. ഇതിനായി എളങ്കുന്നപ്പുഴ, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളുടെയും കൊച്ചി ന​ഗരസഭയുടെയും പ്രവർത്തനങ്ങൾ മനസ്സിലാക്കി.

6/6
 നഗരസഭയുടെ കീഴിൽ സ്ത്രീകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 'സമൃദ്ധി' ഭക്ഷണശാല അവരിൽ കൗതുകമുണർത്തി. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ശ്യാം എസ് സലീമാണ് പഠന-പരിശീലന യാത്രക്ക് മേൽനോട്ടം വഹിച്ചത്. കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള വിഷയത്തിൽ സിഎംഎഫ്ആർഐയും മിഷി​ഗൺ സർവകലാശാലയും സംയുക്ത ​ഗവേഷണപരിപാടികൾക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്

  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement